login
നവ്‌ജോത് സിധുവിനെതിരെ പഞ്ചാബ് കോണ്‍ഗ്രസില്‍ പടയൊരുക്കം; സിധുവിന്‍റെ സസ്‌പെന്‍ഷന്‍ ആവശ്യപ്പെട്ട് ഏഴ് പഞ്ചാബ് മന്ത്രിമാര്‍

അനാവശ്യമായി കോണ്‍ഗ്രസ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിനെ വിമര്‍ശിക്കുന്ന ക്രിക്കറ്ററും കോണ്‍ഗ്രസ് എംഎല്‍എയുമായ നവജോത് സിംഗ് സിധുവിനെതിരെ ഏഴ്കോണ്‍ഗ്രസ് മന്ത്രിമാര്‍ രംഗത്ത്. സിധുവിനെ ഉടന്‍ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍റ് ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ചണ്ഡീഗഡ്: അനാവശ്യമായി കോണ്‍ഗ്രസ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിനെ വിമര്‍ശിക്കുന്ന ക്രിക്കറ്ററും  കോണ്‍ഗ്രസ് എംഎല്‍എയുമായ നവജോത് സിംഗ് സിധുവിനെതിരെ കൂടുതല്‍ കോണ്‍ഗ്രസ് മന്ത്രിമാര്‍ രംഗത്ത്. സിധുവിനെ ഉടന്‍ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍റ് ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടു.

കോണ്‍ഗ്രസില്‍ നാശം വിതയ്ക്കാന്‍ മാത്രമേ സിധുവിന്‍റെ ഇത്തരം പ്രസ്താവനകള്‍ ഉപകരിക്കൂ എന്നും ബല്‍ബിര്‍ സിധു, വിജയ് ഇന്ദര്‍ സിംഗ്ല, ഭാരത് ഭൂഷണ്‍ ആശു, ഗുര്‍പ്രീത് സിംഗ് കന്‍ഗാര്‍ എന്നീ പഞ്ചാബിലെ നാല് കോണ്‍ഗ്രസ് മന്ത്രിമാര്‍ കുറ്റപ്പെടുത്തി. നേരത്തെ പഞ്ചാബിലെ മറ്റ് മൂന്ന് മന്ത്രിമാരും സിധുവിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ബ്രഹ്മ് മൊഹീന്ദ്ര, സുന്ദര്‍ ശാം അറോറ, സാധു സിംഗ് ധരംസോത് എന്നിവരാണ് സിധുവിനെതിരെ നടപടി ആവശ്യപ്പെട്ടത്.

പ്രതിപക്ഷപാര്‍ട്ടികളായ ആം ആദ്മി പാര്‍ട്ടിയോ ബിജെപിയോ ആയി സിധു രഹസ്യധാരണയുണ്ടാക്കിയിട്ടുണ്ടോ എന്നത് തള്ളിക്കളയാനാവില്ലെന്നും മന്ത്രിമാര്‍ ആരോപിച്ചു.  വെറുമൊരു കുഴപ്പക്കാരന്‍ മാത്രമാണ് സിധു. കോണ്‍ഗ്രസിനോ പഞ്ചാബ് സര്‍ക്കാരിനൊ ഉള്ള സിധുവിന്‍റെ സംഭാവന വട്ടപ്പൂജ്യമാണെന്നും അവര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിനെതിരെ സിധു ശക്തമായി രംഗത്ത് വന്നിരുന്നു.പഞ്ചാബില്‍ ക്യാപ്റ്റന്‍ അമരീന്ദറിന്‍റെ  നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനെ ഭരിയ്ക്കുന്നത് പ്രതിപക്ഷപാര്‍ട്ടിയായ ശിരോമണി അകാലി ദളിനെ നിയന്ത്രിക്കുന്ന ബാദല്‍ കുടുംബമാണെന്നാണ്  സിധുവിന്‍റെ ആരോപണം.

ഗുരുഗ്രന്ഥ് സാഹിബിനെ കളങ്കപ്പെടുത്തിയെന്നാരോപിച്ച് നടന്ന 2015ലെ പ്രതിഷേധത്തിനിടെയുണ്ടായ പൊലീസ് വെടിവെപ്പ് സംബന്ധിച്ചുള്ള പൊലീസ് അന്വേഷണം പഞ്ചാബ് സര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതിയെയും സിധ ചോദ്യം ചെയ്തു. ഈയിടെ പഞ്ചാബ് ഹൈക്കോടതി ബാദല്‍ സര്‍ക്കാരിന്‍റെ കാലത്തുണ്ടായ ഈ വെടിവെപ്പ് കേസിലെ അന്വേഷണം റദ്ദാക്കിയിരുന്നു. ഇതാണ് സിദ്ദുവിനെ ചൊടിപ്പിച്ചത്.  

2017ല്‍ പഞ്ചാബില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ ഏറിയപ്പോള്‍ ആദ്യം ചെയ്തത് 2015ലെ പൊലീസ് വെടിവെപ്പിനെക്കുറിച്ച് അന്വേഷണം പ്രഖ്യാപിക്കലായിരുന്നു. നാല് വര്‍ഷമായിട്ടും അന്വേഷണം എവിടെയുമെത്തിയില്ല. ബാദല്‍ കുടുംബം അന്വേഷണത്തെ അട്ടിമറിയ്ക്കുകയായിരുന്നുവെന്നാണ് സിദ്ദുവിന്‍റെ പക്ഷം. ഏപ്രില്‍ 9ലെ പൊലീസ് അന്വേഷണം റദ്ദാക്കിക്കൊണ്ടുള്ള  വിധിയില്‍ ഹൈക്കോടതി ബാദല്‍ കുടുംബത്തെ കുറ്റവിമുക്തമാക്കുകയും ചെയ്തു. ഹൈക്കോടതി ഈ കേസന്വേഷിച്ച പൊലീസ് അന്വേഷണസംഘത്തിന്‍റെ തലവന്‍ കുന്‍വര്‍ വിജയ് പ്രതാപ് സിംഗിനെ കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.

കഴിഞ്ഞ ഒരു വര്‍ഷമായി  മുഖ്യമന്ത്രി അമരീന്ദര്‍സിംഗുമായി സിദ്ദു ഏറ്റുമുട്ടലിന്‍റെ പാതയിലായിരുന്നു. എന്നാല്‍ 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പഞ്ചാബിലെ നഗരപ്രദേശങ്ങളിലുള്ള കോണ്‍ഗ്രസിന്‍റെ വന്‍തോല്‍വിയുടെ കാരണം സിദ്ദുവാണെന്ന് അമരീന്ദര്‍ സിംഗ് സ്ഥാപിച്ചതോടെ  അമരീന്ദര്‍ സിംഗ് സര്‍ക്കാരില്‍ മന്ത്രിയായിരുന്ന സിദ്ദു മന്ത്രി പദം രാജിവെച്ചു. പിന്നീട് ഒരിടവേളയുടെ നിശ്ശബദ്തയ്ക്ക് ശേഷം സിദ്ദു വീണ്ടും സജീവമാവുകയാണ്.  

ഇതിനിടെ സിധു നല്‍കിയ രണ്ട് ടിവി അഭിമുഖങ്ങളുടെ പേരില്‍   അമരീന്ദര്‍ സിംഗ് പാര്‍ട്ടി അച്ചടക്കലംഘനം ആരോപിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് വിടുന്നതിനെക്കുറിച്ചും ആംആദ്മി പാര്‍ട്ടിയില്‍ ചേരുന്നതിനെക്കുറിച്ച് അരവിന്ദ് കെജ്രിവാളുമായി ചര്‍ച്ച നടത്തുന്നതിനെക്കുറിച്ചും  ഈ അഭിമുഖങ്ങളില്‍ സൂചിപ്പിച്ചത് ചൂണ്ടിക്കാട്ടിയാണ് അമരീന്ദര്‍ സിംഗിന്‍റെ വിമര്‍ശനം. 

  comment

  LATEST NEWS


  ബയോളജിക്കല്‍ ഇയുടെ വാക്‌സിന്‍ പരീക്ഷണം മൂന്നാംഘട്ടത്തില്‍, ഓക്ടോബറില്‍ പുറത്തിറങ്ങിയേക്കും; 90 ശതമാനം ഫലപ്രാപ്തിയെന്ന് കണ്ടെത്തല്‍


  മഹാ വികാസ് അഘാദി സഖ്യത്തില്‍ വിള്ളല്‍ രൂക്ഷം; ഒറ്റയ്ക്ക് മത്സരിക്കാനാണ് കോണ്‍ഗ്രസ് തീരുമാനമെങ്കില്‍ എന്തു ചെയ്യണമെന്ന് അറിയാമെന്ന് ശിവസേന


  ജൂലൈ 31നകം സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലപ്രഖ്യാപനം നടത്തും; മൂല്യനിര്‍ണ്ണയം 30:30:40 ഫോര്‍മുലയില്‍, ഇന്റേര്‍ണലിന് 40 ശതമാനം വെയിറ്റേജ്


  വനംകൊള്ളക്കേസ്: ഉദ്യോഗസ്ഥരും കരാറുകാരും ഗൂഢാലോചന നടത്തി; സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന വ്യാജേന വ്യക്ഷങ്ങള്‍ മോഷ്ടിച്ചെന്ന് എഫ്‌ഐആര്‍


  ലക്ഷദ്വീപിനെതിരായ വ്യാജപ്രചാരണങ്ങള്‍ക്ക് കനത്ത തിരിച്ചടി; ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി; നിലവിലുള്ളത് കരട്; സ്‌റ്റേ അനുവദിക്കില്ല


  അമ്മയെ കൊന്നു ഭക്ഷണമാക്കി കഴിച്ചു, ബാക്കി വളര്‍ത്തുനായക്ക് നൽകി, യുവാവിന് 15 കൊല്ലം തടവ് ശിക്ഷ, നഷ്ടപരിഹാരമായി 73,000 ഡോളറും നൽകണം


  ആദ്യം അച്ഛന്റെ കട കത്തിച്ചു; പിന്നാലെ മകളെ കുത്തിക്കൊന്നു; മലപ്പുറത്ത് ദൃശ്യയെ യുവാവ് കുത്തിക്കൊന്നത് പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്


  ബയോവെപ്പണില്‍ ഐഷയും മീഡിയവണ്ണും തുറന്ന് പോരില്‍;റിസ്‌ക് ഏറ്റെടുക്കാമെന്ന് ഐഷ പറഞ്ഞെന്ന് നിഷാദ്; തെറ്റുപറ്റിയത് തിരുത്താന്‍ അവസരം നല്‍കിയില്ലെന്ന് ഐഷ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.