×
login
യുപിയിലെ സഹാറന്‍പൂരിലെ ഇസ്ലാമിക സെമിനാരി ‍ദാറുല്‍ ഉലൂം അനധികൃത ബംഗ്ലാദേശികളുടെയും തീവ്രവാദി‍കളുടെയും സുരക്ഷിത താവളമാകുന്നു

ഉത്തര്‍പ്രദേശിലെ സഹാറന്‍പൂരിലെ ദിയോബന്ദ് പട്ടണത്തില്‍ സ്ഥിതി ചെയ്യുന്ന ഇസ്ലാമിക സെമിനാരിയായ ദാറുല്‍ ഉലൂം അനധികൃത ബംഗ്ലാദേശികളുടെയും തീവ്രവാദികളുടെയും സുരക്ഷിത താവളമായി മാറുന്നു.

ലഖ്നോ:ഉത്തര്‍പ്രദേശിലെ സഹാറന്‍പൂരിലെ ദിയോബന്ദ് പട്ടണത്തില്‍ സ്ഥിതി ചെയ്യുന്ന ഇസ്ലാമിക സെമിനാരിയായ ദാറുല്‍ ഉലൂം അനധികൃത ബംഗ്ലാദേശികളുടെയും തീവ്രവാദികളുടെയും സുരക്ഷിത താവളമായി മാറുന്നു.

കഴിഞ്ഞ ദിവസം ഇവിടെ നിന്നും ഒരു ബംഗ്ലാദേശി വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്തതോടെയാണ് ഞെട്ടിപ്പിക്കുന്ന പുതിയ വിവരങ്ങള്‍ പുറത്തുവരുന്നത്. ദിയോബന്ദിലെ ദാറുല്‍ ഉലൂമില്‍ നിന്നാണ് ഈ വിദ്യാര്‍ത്ഥിയെ പിടികൂടുന്നത്. 2015 മുതല്‍ വ്യാജ ഇന്ത്യ ഐഡി കാര്‍ഡ് ഉപയോഗിച്ചാണ് ഈ വിദ്യാര്‍ത്ഥി താമസിച്ചിരുന്നതെന്ന് പറയുന്നു. ഉത്തര്‍പ്രദേശ് ഭീകരവാദ വിരുദ്ധ സ്ക്വാഡാണ് അറസ്റ്റ് ചെയ്തത്.

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മുസ്ലിം വിദ്യാര്‍ത്ഥികള്‍ മതപഠനം നടത്തുന്ന കേന്ദ്രമാണ് ദിയോബന്ദിലെ ദാറുല്‍ ഉലൂം. നേരത്തെയും അനധികൃത ബംഗ്ലാദേശികളുടെയും തീവ്രവാദികളുടെയും കുറ്റവാളികളുടെയും സാന്നിധ്യം ഇവിടെ കണ്ടെത്തിയിട്ടുള്ളതായി പറയുന്നു. ഓരോ തവണ റെയ് ഡ് നടത്തുമ്പോഴും കുറ്റവാളികള്‍ ഇവിടെ നിന്നും പിടിക്കപ്പെടുന്നത് പതിവാണ്. നിരവധി തീവ്രവാദികളെ സഹാറന്‍പൂരിലെ പല ഭാഗത്ത് നിന്നും പിടികൂടിയ ചരിത്രമുണ്ട്. അതേ സമയം ആ പ്രദേശത്തുള്ളവര്‍ക്ക് ഇത്തരം തീവ്രവാദികളുടെയോ അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരുടെയോ സാന്നിധ്യത്തെക്കുറിച്ച് അറിവില്ലെന്നതാണ് അത്ഭുതകരം. അതായത് അത്രയ്ക്ക് രഹസ്യസ്വഭാവത്തോടെയാണ് ഇവര്‍ അവിടെ താമസിക്കുന്നത് എന്നാണ് യുപി ഭീകരവാദ വിരുദ്ധ സ്ക്വാഡിന്‍റെ കണ്ടെത്തല്‍.

2021 ഫിബ്രവരിയില്‍ ഇവിടെ നിന്നും ലക്നോ ഭീകരവാദ വിരുദ്ധ സ്ക്വാഡ് ഒരു അച്ഛനെയും മകനേയും അറസ്റ്റ് ചെയ്തിരുന്നു. 1994 മുതല്‍ സഹാറന്‍പൂരില്‍ താമസിക്കുന്ന ഇവര്‍ക്ക് ആധാര്‍, പാന്‍ കാര്‍ഡ് എന്നിവ ഉണ്ടായിരുന്നു. ഇവരുടെ കാള്‍ ലിസ്റ്റ് എടുത്തപ്പോള്‍ രാജ്യത്തിന് പുറത്തുള്ള പലരുമായും ഇവര്‍ ബന്ധപ്പെട്ടിട്ടുള്ളതായി കണ്ടെത്തി. മാത്രമല്ല ഇരുവരും കുറെ നാള്‍ ബംഗാളിലും താമസിച്ചു.

ഏപ്രില്‍ 28 രാത്രി ദിയോബന്ദിലെ ദാറുല്‍ ഉലൂമില്‍ യുപി ഭീകരവാദ വിരുദ്ധ സ്ക്വാഡ് നടത്തിയ റെയ്ഡിലാണ് ബംഗ്ലാദേശി യുവാവിനെ പിടികൂടിയത്. തന്‍റെ യഥാര്‍ത്ഥ വിവരങ്ങള്‍ മറച്ചുപിടിച്ച് 2015 മുതല്‍ ഇവിടെ താമസിക്കുകയാണ് യുവാവ്. ഇയാളും വ്യാജ രേഖകള്‍ ചമച്ചാണ് ജീവിച്ചുവന്നിരുന്നത്. ബംഗ്ലാദേശിലെ ചിറ്റഗോംഗ് ജില്ലിയില്‍ നിന്നുള്ള യുവാവ് മേഘാലയയില്‍ നിന്നാണ് തന്‍റെ പേരില്‍ ആധാര്‍ കാര്‍ഡ് ഉണ്ടാക്കിയത്. ഈ വിദ്യാര്‍ത്ഥി പാകിസ്ഥാനില്‍ നടത്തിയ സംശയകരമായ പ്രവര്‍ത്തനങ്ങളെക്കുറിച്ച് മൊബൈല്‍ ഫോണില്‍ നിന്നും പൊലീസിന് വിവരങ്ങള്‍ ലഭിച്ചിരുന്നു.


രണ്ട് വര്‍ഷം മുന്‍പ് ജെയ്ഷ് ഇ മുഹമ്മദ് തീവ്രവാദിയായ കശ്മീരിലെ കുല്‍ഗാമില്‍ നിന്നുള്ള ഷാനവാസ് തെലിയെയും പുല്‍വാമയില്‍ നിന്നുള്ള ആഖിസ് അഹമ്മദ് മാലിക്കിനെയും ഇവിടെ നിന്നും പിടികൂടിയിരുന്നു. ഇരുവരെയും ദിയോബന്ദില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇവരെ ജയിലില്‍ അയച്ചു.

ബജ്രംഗ് ദളിന്‍റെ യുപി കണ്‍വീനര്‍ വികാസ് ത്യാഗി പറയുന്നത് ഭീകരവാദ വിരുദ്ധ സ്ക്വാഡിന്‍റെ കേന്ദ്രം സ്ഥാപിക്കേണ്ടത് ദാറുല്‍ ഉലൂമിന്‍റെ കവാടത്തില്‍ തന്നെയാണെന്നാണ്. ഇക്കാര്യം അദ്ദേഹം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

2022 ഫിബ്രവരിയില്‍ നിയമവിരുദ്ധ ഫത്വകൾ പുറപ്പെടുവിച്ചതിന്‍റെ പേരിൽ ദാറുൽ ഉലൂം ദിയോബന്ദ് വെബ്സൈറ്റ് അടച്ചു പൂട്ടാൻ ഉത്തർപ്രദേശിലെ സഹാറൻപൂർ ജില്ലാ മജിസ്ട്രേറ്റിന്റെ ഉത്തരവിട്ടതിന്‍റെ പേരിലും ഈ ഇസ്ലാമിക സെമിനാരി വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. പെൺമക്കളെ ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ചു പഠിക്കുന്ന സ്കൂളിൽ പഠിക്കാൻ അനുവദിക്കരുതെന്നും ജീവജാലങ്ങളുടെ ചിത്രങ്ങളുള്ള പാഠപുസ്തകങ്ങൾ ഒഴിവാക്കണമെന്നും ഉള്‍പ്പെടെ മുസ്ലീം രക്ഷിതാക്കളോട് ആവശ്യപ്പെടുന്ന ഫത്വകള്‍ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. ഇത് കുട്ടികളുടെ അവകാശങ്ങളുടെ ലംഘനമാണെന്ന് കാണിച്ച് എൻസിപിസിആർ യുപി സർക്കാരിന് കത്തയച്ചിരുന്നു. തുടർന്ന് ദേശീയ ബാലവകാശ കമ്മീഷൻ വിഷയത്തിൽ ഇടപെട്ടതിനു പിന്നാലെയാണ് വെബ്സൈറ്റ് പൂട്ടാനുള്ള ഉത്തരവ്.

  comment

  LATEST NEWS


  വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി മരിച്ചതില്‍ അധികൃതര്‍ക്ക് വീഴ്ച; അവയവം കാത്തിരിക്കുന്നവരുടെ പട്ടിക പുതുക്കിയതിലും പിഴവുണ്ട്


  കോട്ടയത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വീട് കയറി ആക്രമിച്ചു; സിപിഎം പഞ്ചായത്തംഗം ഉൾപ്പടെ ആറ് പേർ അറസ്റ്റിൽ


  സ്‌റ്റേഷനില്‍ ജോലിക്കെത്തിയ എസ്‌ഐ നെഞ്ചുവേദനയെ തുടര്‍ന്ന് കുഴഞ്ഞുവീണ് മരിച്ചു


  പീഡന കേസുകളില്‍ അതിജീവിതയുടെ വിസ്താരം ഒരു സിറ്റിങ്ങില്‍ തന്നെ പൂര്‍ത്തിയാക്കണം; അഭിഭാഷകര്‍ മാന്യതയോടെ കൂടി വിസ്തരിക്കണം


  നിര്‍ബന്ധിച്ച് മകളെ മദ്യം കുടിപ്പിച്ചു; പിതാവ് അറസ്റ്റില്‍, ബോധരഹിതയായ12കാരിയെ നാട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു


  ആണവ കേന്ദ്രങ്ങളിലെ സിഗ്നലഗുകള്‍ ചോര്‍ത്തുമെന്ന് സംശയം; ചെനീസ് ചാരക്കപ്പല്‍ ശ്രീലങ്കന്‍ തുറമുഖത്തേയ്ക്ക് എത്തുന്നതില്‍ അനുമതി നിഷേധിച്ച് ഇന്ത്യ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.