×
login
മറാഠി കവിത ഉദ്ധരിച്ച് ഹിന്ദു ദൈവങ്ങളെ പരിഹസിക്കാന്‍ ശ്രമിച്ച ശരത് പവാറിന് ഭീഷണി; വധഭീഷണിച്ചുവയുള്ള ട്വീറ്റ്‍ ചെയ്ത നിഖില്‍ ഭാമ്രെ‍‍ അറസ്റ്റില്‍

മറാഠി നടി കേതകി ചിതാലെയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ എന്‍സിപി നേതാവ് ശരത് പവാറിനെതിരെ പ്രകോപനപരമായ ട്വീറ്റ് ചെയ്ത യുവാവായ നിഖില്‍ ഭാമ്രെയെ നാസിക് പൊലീസ് അറസ്റ്റ് ചെയ്തു. എന്‍സിപി മന്ത്രി ജിതേന്ദ്ര അഹ് വാദിന്‍റെ നിര്‍ദേശപ്രകാരമാണ് യുവാവ് നിഖില്‍ ഭാമ്രെയെ അറസ്റ്റ് ചെയ്തത്.

മുംബൈ:മറാഠി നടി കേതകി ചിതാലെയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ എന്‍സിപി നേതാവ് ശരത് പവാറിനെതിരെ പ്രകോപനപരമായ ട്വീറ്റ് ചെയ്ത യുവാവായ നിഖില്‍ ഭാമ്രെയെ നാസിക് പൊലീസ് അറസ്റ്റ് ചെയ്തു. എന്‍സിപി മന്ത്രി ജിതേന്ദ്ര അഹ് വാദിന്‍റെ നിര്‍ദേശപ്രകാരമാണ് യുവാവ് നിഖില്‍ ഭാമ്രെയെ അറസ്റ്റ് ചെയ്തത്.  

"ബാരമതിയില്‍ ഒരു നാഥുറാം ഗോഡ്സെയെ സൃഷ്ടിക്കുന്നതിന് സമയമായി. ബാരാമതിയിലെ ഒരു ഗാന്ധിയ്ക്ക് വേണ്ടി, ക്ഷമിയ്ക്കൂ, അങ്കിള്‍" - ഇതായിരുന്നു നിഖില്‍ ഭാമ്രെയുടെ ട്വീറ്റ്. ഇതില്‍ ഒരു വധസൂചന കൂടി മണക്കുന്നതായി എന്‍സിപി നേതാക്കള്‍ പറയുന്നു. കാരണം എന്‍സിപി നേതാവ് ശരത് പവാര്‍ പൂനെയിലെ  ബാരാമതിയില്‍ നിന്നുള്ള നേതാവാണ്.  

നിഖില്‍ ഭാമ്രെയുടെ നിഖില്‍ഭാമ്രെ8 എന്ന ട്വിറ്റര്‍ പേജ് നീക്കം ചെയ്തിട്ടുണ്ട്. 


മറാഠി കവി ജവഹര്‍ റാത്തോഡിന്‍റെ കവിതയിലെ വരികള്‍ ഉദ്ധരിച്ച് ഹിന്ദു ദൈവങ്ങളെ പരിഹസിച്ച് ശരദ് പവാര്‍ ഈയിടെ നടത്തിയ ഒരു പ്രസ്താവനയാണ് പ്രകോപനത്തിന് കാരണമെന്ന് അറിയുന്നു. ഈയിടെ ട്രൈബല്‍ റിസര്‍ച്ച് ആന്‍റ് ഡവലപ്മെന്‍റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ പരിപാടിയില്‍ മഹാരാഷ്ട്രയിലെ സട്ടാരയില്‍ സംസാരിക്കവേയാണ് ശരത് പവാറിന്‍റെ വിവാദ പ്രസ്തവാന ഉണ്ടായത്. താഴ്നന്ന ജാതിയിലുള്ളവരെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കുന്നത് തടയാന്‍ ശ്രമിക്കുന്ന പൂജാരികളെ വിമര്‍ശിക്കുന്ന ജവഹര്‍ റാത്തോഡിന്‍റെ കവിതയാണ് ശരത് പവാര്‍ ഉദ്ധരിച്ചത്. ഇത് മഹാരാഷ്ട്രയിലെ ബ്രാഹ്മണ സമൂഹത്തെ പ്രകോപിപ്പിച്ചിട്ടുണ്ട്. നിഖില്‍ ഭാര്‍മെയുടെ ട്വീറ്റ് കണ്ടയുടന്‍ ഈ യുവാവിനെതിരെ കര്‍ശനമായ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ട് എന്‍സിപി നേതാവ് ജിതേന്ദ്ര അഹ് വാദ് മുംബൈ പൊലീസിനെക്കൂടി ടാഗ് ചെയ്ത് ട്വീറ്റ് ചെയ്യുകയായിരുന്നു. ഉടനെ പൊലീസ് നിഖില്‍ ഭാര്‍മെയെ അറസ്റ്റ് ചെയ്യുകയായിരുന്നു.  

 

 

  comment

  LATEST NEWS


  പൊതുമരാമത്ത് വകുപ്പിനെതിരെ വിമര്‍ശനം ആവര്‍ത്തിച്ച് ജി. സുധാകരന്‍; '18 കോടി മുടക്കി നിര്‍മിച്ച റോഡും വെട്ടിപ്പൊളിക്കുന്നു'


  ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, അറിയിപ്പ് ഉണ്ടാകുന്നത് വരെ മത്സ്യബന്ധനത്തിന് കടലില്‍ പോകുന്നതിന് വിലക്ക്


  'മതഭീകരര്‍ക്ക് നാടിനെ വിട്ടുനല്‍കില്ല'; ആലപ്പുഴയില്‍ ഇന്ന് ബജ്‌രംഗ്ദള്‍ ശൗര്യറാലി


  വിജയ് ബാബു ഏത് രാജ്യത്തേയ്ക്ക് കടന്നാലും നാട്ടിലെത്തിക്കാന്‍ തടസ്സമില്ല; റെഡ് കോര്‍ണര്‍ നോട്ടീസ് ഇറക്കും, വിസ റദ്ദാക്കാനുള്ള നടപടികളും തുടങ്ങി


  പാലാരിവട്ടത്തും ബസ് ടെര്‍മിനലിലും ഐഐടി; കൂളിമാട് പാലത്തില്‍ അന്വേഷണത്തിന് കിഫ്ബി


  'കള്ളോളം നല്ലൊരു വസ്തു...'

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.