×
login
വീണ്ടും പവാറിന്‍റെ ബുദ്ധി ജയിച്ചു; ശിവസേനയെ പിളര്‍ത്താനുള്ള അവസാന ആണിയും അടിച്ചു; ഔറംഗബാദിന്‍റെ പേര് സാംബാജി നഗര്‍‍ എന്ന് മാറ്റി

ഔറംഗബാദിന്‍റെ പേര് സാംബാജി നഗര്‍ എന്നാക്കി മാറ്റാന്‍ ഉദ്ധവ് താക്കറെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതോടെ വീണ്ടും ശരത് പവാറിന്‍റെ ബുദ്ധി വിജയിച്ചു. ഒന്നുകില്‍ ഈ പേരമാറ്റത്തിന്‍റെ പേരില്‍ ഏക് നാഥ് ഷിന്‍ഡേ പക്ഷത്ത് നിന്നും ആരെയെങ്കിലും അടര്‍ത്തിയെടുക്കാന്‍ കഴിയുമോ, അതല്ലെങ്കില്‍ ശിവസനയെ പിളര്‍ത്തുക എന്ന ആത്യന്തിക ലക്ഷ്യത്തിലേക്ക് ഒരു ചുവടു കൂടി മുന്നേറുക എന്ന ശരത് പവാറിന്‍റെ ലക്ഷ്യം സാധിച്ചു.

മുംബൈ:  ഔറംഗബാദിന്‍റെ  പേര് സാംബാജി നഗര്‍ എന്നാക്കി മാറ്റാന്‍ ഉദ്ധവ് താക്കറെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതോടെ വീണ്ടും ശരത് പവാറിന്‍റെ ബുദ്ധി വിജയിച്ചു. ഒന്നുകില്‍ ഈ പേരമാറ്റത്തിന്‍റെ പേരില്‍ ഏക് നാഥ് ഷിന്‍ഡേ പക്ഷത്ത് നിന്നും ആരെയെങ്കിലും അടര്‍ത്തിയെടുക്കാന്‍ കഴിയുമോ, അതല്ലെങ്കില്‍ ശിവസനയെ പിളര്‍ത്തുക എന്ന ആത്യന്തിക ലക്ഷ്യത്തിലേക്ക് ഒരു ചുവടു കൂടി മുന്നേറുക എന്ന ശരത് പവാറിന്‍റെ ലക്ഷ്യം സാധിച്ചു.  

ഔറംഗബാദിന്‍റെ പേര് സാംബാജി നഗര്‍ എന്നാക്കി മാറ്റുന്നതിനെതിരെ കോടതിയില്‍ വരെ പോവുകയും ശക്തമായി എതിര്‍ക്കുകയും ചെയ്തവരാണ് ശരത് പവാറും എന്‍സിപിയും. പക്ഷെ പ്രതിസന്ധി ഘട്ടതതില്‍ അവര്‍ മൗനം പാലിച്ചു. കോണ്‍ഗ്രസും അല്‍പം എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും പിന്നെ വഴങ്ങി. ലക്ഷ്യം ഒരിയ്ക്കലും കിട്ടാത്ത അധികാരം എങ്ങിനെയെങ്കിലും നിലനിര്‍ത്തുക എന്നത് തന്നെ.  

പൂനെ നഗരത്തിന്‍റെ പേര് ജിജാവു നഗര്‍ എന്നാക്കി മാറ്റണമെന്നും നവിമുംബൈ വിമാനത്താവളത്തിന്‍റെ പേര് ഡിബി പാട്ടീല്‍ എന്നാക്കി മാറ്റണമെന്നും യോഗത്തില്‍ ആവശ്യപ്പെട്ടത് കോണഗ്രസാണെന്നതാണ് മറ്റൊരു തമാശ. കോണ്‍ഗ്രസും ഹിന്ദുത്വയെ പിന്തുണയ്ക്കുന്നു എന്ന പ്രതീതിയുണ്ടാക്കി മഹാവികാസ് അഘാദി ഹിന്ദുത്വയ്ക്ക് എതിരല്ല എന്ന പ്രതീതി ഉണ്ടാക്കുകയായിരുന്നു ലക്ഷ്യം. ബിജെപി നേതാവാണ് ഡിബി പാട്ടീല്‍. ജിജാവു എന്ന ജിജാ ഭായി ഛത്രപതി ശിവജിയുടെ അമ്മയാണ്.  

ഹിന്ദുത്വ പോരെന്ന ഏക്നാഥ് ഷിന്‍ഡെ പക്ഷത്തിന്‍റെ വിമര്‍ശനത്തിന് ശക്തമായ മറുപടി നല്‍കി സാധാരണ ശിവസേന പ്രവര്‍ത്തകരെ ഒപ്പം നിര്‍ത്തുകയാണ് ഉദ്ധവ് താക്കറെയുടെ ലക്ഷ്യം.  വ്യാഴാഴ്ച വിശ്വാസവോട്ടെടുപ്പ് നടക്കാനിരിക്കെയാണ് ഈ തീരുമാനം. ജൂണ്‍ 29ന് ബുധനാഴ്ച ചേര്‍ന്ന  മന്ത്രിസഭാ യോഗത്തില്‍ തീരുമാനമെടുത്തത് വിരോധാഭാസമാണ്.  


കഴിഞ്ഞ രണ്ടരവര്‍ഷമായി ബിജെപിയും മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയും തുടര്‍ച്ചയായി നഗരത്തിന്‍റെ പേര് മാറ്റാന്‍ കഴിയാത്തതിന് ഉദ്ധവ് താക്കറെ വിമര്‍ശിക്കുകയായിരുന്നു. അപ്പോഴെല്ലാം അത് അവഗണിച്ചിരുന്ന താക്കറെയാണ് വിശ്വാസവോട്ടെടുപ്പ് പ്രഖ്യാപിച്ചതിന്‍റെ തലേന്നാള്‍ തിരക്കിട്ട് പേര് മാറ്റം പ്രഖ്യാപിച്ചിരിക്കുന്നത്. ഉദ്ധവ് താക്കറെയുടെ ഈ തീരുമാനത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ ട്രോള്‍ മഴയാണ്. കഴിഞ്ഞ രണ്ടര വര്‍ഷത്തിലെ ഭരണകാലത്ത് കെട്ടിപ്പൂട്ടിവെച്ച ഹിന്ദുത്വ കാര്‍ഡ് ഉദ്ധവ് താക്കറെപക്ഷം പുറത്തെടുക്കുന്നതിനെതിരെ ശക്തമായ വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്.  

ശിവസേനയുടെ ഹിന്ദുത്വ ആശയങ്ങള്‍ക്ക് വിപരീത ആശയങ്ങളുള്ള കോണ്‍ഗ്രസും എന്‍സിപിയും സഖ്യകക്ഷികളായി ഭരണംനടത്തുമ്പോള്‍ ഹിന്ദുത്വ പാടെ ഒഴിവാക്കുന്ന സമീപനമായിരുന്നു ഉദ്ധവ് താക്കറെ കൈക്കൊണ്ടിരുന്നത്. ഈ അസംതൃപ്തിയാണ് വളര്‍ന്ന് വളര്‍ന്ന് 39 ശിവസേന എംഎല്‍എമാര്‍ ഉദ്ധവിനെതിരെ നിലപാടെടുക്കുന്നതില്‍ കലാശിച്ചത്. ഇതോടെയാണ് അവസാനനിമിഷം വീണ്ടും ശിവസേന വിമതരില്‍ ചില എംഎല്‍എമാരെയും തിരികെക്കൊണ്ടുവരാമെന്ന പ്രതീക്ഷയില്‍ തിരക്കിട്ട് ഔറംഗബാദിന്‍റെ പേര് മാറ്റിയത്. .  

 

 

 

  comment

  LATEST NEWS


  മത്സരിക്കുന്നത് നേതാക്കളുടെ നിര്‍ദ്ദേശ പ്രകാരം; സ്ഥാനാര്‍ത്ഥി പൊതുസമ്മതനായിരുന്നെങ്കില്‍ നന്നായിരുന്നെന്ന് തരൂരിനോട് പറഞ്ഞിരുന്നെന്ന് ഖാര്‍ഗെ


  സിആര്‍പിഎഫ് കശ്മീര്‍ പോലീസ് സംയുക്ത സംഘത്തെ ആക്രമിച്ച് ഭീകരര്‍; ഒരു പോലീസുകാരന്‍ മരണപെട്ടു; സിആര്‍പിഎഫ് ഉദ്യോഗസ്ഥന് പരിക്ക്


  ഗുജറാത്ത് പര്യടനത്തിനെത്തിയ അരവിന്ദ് കെജ്രിവാളിനെതിരെ കുപ്പിയേറ്; കുടിവെള്ളം നിറഞ്ഞ പ്ലാസ്റ്റിക് കുപ്പിയെറിഞ്ഞത് രാജ്കോട്ടിലെ ചടങ്ങില്‍


  ലോകമെമ്പാടും ചര്‍ച്ചയായി ചോഴചരിത്രം; തിയറ്ററുകള്‍ ഇളക്കിമറിച്ച് മണിരത്‌നം സിനിമ; രണ്ടു ദിവസത്തിനുള്ളില്‍ 150 കോടി കടന്ന് 'പൊന്നിയിന്‍ സെല്‍വന്‍'


  'ഹലോ' എന്നതിന് അര്‍ത്ഥമോ ഊഷ്മളതയോ ഇല്ല; സര്‍ക്കാര്‍ ഓഫീസുകളിലെ ഫാണ്‍കോളുകള്‍ക്ക് ഹലോയ്ക്ക് പകരം 'വന്ദേമാതരം' ഉപയോഗിക്കണം


  അട്ടപ്പാടിയില്‍ 15 കോടിക്ക് ആശുപത്രി; ദേശീയ മിഷനില്‍ കേരളത്തെ ആയുഷ് മേഖലയില്‍ 97.77 കോടിയുടെ പദ്ധതികള്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.