മഹാരാഷ്ട്രയില്‍ ഏക്നാഥ് ഷിന്‍ഡേയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ആറ് മാസത്തിനുള്ളില്‍ താഴെ വീഴുമെന്ന് എന്‍സിപി നേതാവ് ശരത് പവാറിന്റെ പ്രവചനം. സ്വന്തം മകളെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാക്കാനുള്ള നീക്കമാണ് പവാര്‍ നടത്തിയിരുന്നതെന്നും അത് നടക്കാതെ വന്നതിലുള്ള വിഷമമാണ് ഈ പറഞ്ഞു തീര്‍ക്കുന്നതെന്നും ചിലര്‍ പ്രതികരിച്ചു.
ശരത് പവാറും മകള്‍ സുപ്രിയ സുലെയും
മുംബൈ: മഹാരാഷ്ട്രയില്‍ ഏക്നാഥ് ഷിന്‍ഡേയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ആറ് മാസത്തിനുള്ളില്‍ താഴെ വീഴുമെന്ന് എന്‍സിപി നേതാവ് ശരത് പവാറിന്റെ പ്രവചനം. എന്‍സിപിയുടെ നിയമസഭാ സാമാജികരെയും നേതാക്കളെയും അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് ശരത് പവാര്‍ ഈ പ്രവചനം നടത്തിയത്.
"മഹാരാഷ്ട്രയില്‍ പുതുതായി രൂപീകരിച്ച സര്‍ക്കാര്‍ അടുത്ത ആറ് മാസത്തിനുള്ളില്‍ താഴെവീഴും. ഇടക്കാല തെരഞ്ഞെടുപ്പിന് എല്ലാവരും ഒരുങ്ങിയിരിക്കണം. ഷിന്‍ഡെയെ പിന്തുണയ്ക്കുന്ന പല എംഎല്‍എമാരും നിലവിലെ ക്രമീകരണത്തില്‍ തൃപ്തരല്ല. മന്ത്രിമാരെയും വകുപ്പുകളും തീരുമാനിച്ചുകഴിയുമ്പോള്‍ പ്രശനങ്ങള്‍ ഉടലെടുക്കും. അത് സര്‍ക്കാരിന്റെ താഴെപ്പോക്കില്‍ കലാശിക്കും. ഇത് വിമത എംഎല്‍എമാരെ തിരിച്ച് ഉദ്ധവ് പക്ഷത്തിലേക്ക് എത്തിക്കും "- ശരത് പവാര്‍ പറഞ്ഞു.
ഇതോടെ സമൂഹമാധ്യമങ്ങളില്‍ പവാറിനെതിരെ ശക്തമായ ആക്രമണങ്ങള്‍ നടക്കുകയാണ്. സ്വന്തം മകളെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാക്കാനുള്ള നീക്കമാണ് പവാര്‍ നടത്തിയിരുന്നതെന്നും അത് നടക്കാതെ വന്നതിലുള്ള വിഷമമാണ് ഈ പറഞ്ഞു തീര്‍ക്കുന്നതെന്നും ചിലര്‍ പ്രതികരിച്ചു. ഇത് കഴുതക്കാമം കരഞ്ഞുതീര്ക്കലാണെന്നും മറ്റു ചിലര്‍.
ഉദ്ധവ് താക്കറെയെന്ന അന്തര്‍മുഖനായ നേതാവിനെ മുഖ്യമന്ത്രിക്കസേരയില്‍ ഇരുത്തി ഭരണം നടത്തിയിരുന്നത് എന്സിപിയായിരുന്നുവെന്ന രഹസ്യം ഇപ്പോള്‍ പരസ്യമായിരിക്കുകയാണ്. വിമത ശിവസേന എംഎല്‍എമാര്‍ പൊട്ടിത്തെറിക്കുന്നതും പവാറിന് നേരെയാണ്. ധനകാര്യ വകുപ്പ് കൈകാര്യം ചെയ്തിരുന്ന എന്‍സിപി ശിവസേന എംഎല്‍എമാര്‍ക്ക് അവരുടെ മണ്ഡലങ്ങളില്‍ ചെലവാക്കാനുള്ള പണം പോലും അനുവദിച്ചിരുന്നില്ലെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ശിവസേന എംഎല്‍എമാരുടെ മണ്ഡലങ്ങളില്‍ ജനങ്ങളുടെ അസംതൃപ്തി എന്‍സിപി നേതാക്കള്‍ മുതലെടുക്കുകയായിരുന്നുവെന്നും അടുത്ത തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ സംഘടിപ്പിച്ച് മകളെ മുഖ്യമന്ത്രിപദത്തില്‍ എത്തിക്കുക എന്ന പവാറിന്റെ സ്വപ്നമാണ് ഒറ്റയടിക്ക് ഏക്നാഥ് ഷിന്‍ഡെയും ബിജെപിയും ചേര്‍ന്ന് കെടുത്തിയത്.
വോട്ടര്‍ പട്ടികയുടെ ആധാര്‍ലിങ്കിങ് വേണ്ടെന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി; നടപടി കള്ളവോട്ട് തടയാന്‍; ആശങ്ക വേണ്ടെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
അഴിമതികളെക്കുറിച്ചുള്ള അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമം; പ്രതിപക്ഷ നേതാവിന്റെ നിലപാട് പിണറായി സര്‍ക്കാരിലെ മന്ത്രിയെപ്പോലെയെന്ന് കെ.സുരേന്ദ്രന്
സല്മാന് റുഷ്ദിക്ക് കുത്തേറ്റു; ആരോഗ്യനില ഗുരുതരം
ശബരി ആശ്രമം സൃഷ്ടിച്ച വിപ്ലവം
മൂന്ന് വര്‍ഷത്തിനിടെ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട് 57 പേര്; ആനകളുടെ കണക്കില്‍ വ്യക്തതയില്ലാതെ വനം വകുപ്പ്; നാട്ടാനകളും സംസ്ഥാനത്ത് കുറയുന്നു
1.5 ലക്ഷം ഓഫീസുകള്‍, 4.2 ലക്ഷം ജീവനക്കാര്‍; പത്തു ദിവസം കൊണ്ട് വിറ്റഴിച്ചത് ഒരു കോടി ദേശീയ പതാകകള്‍; മാതൃകയായി തപാല്‍ വകുപ്പ്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
മാളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍; നിസ്കരിച്ചവര്‍ അതിക്രമിച്ച് കയറിയവരെന്ന് ലുലു ഗ്രൂപ്പ്; ദൃശ്യങ്ങള്‍ അടക്കം പരാതി നല്കി; കേസെടുത്ത് യുപി പോലീസ്
നൂപുര്‍ ശര്‍മയ്ക്കെതിരേ സുപ്രീം കോടതി; ഉദയ്പൂര്‍ കൊലപാതകം അടക്കം രാജ്യത്ത് അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍;രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി
ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തിയതിന് അറസ്റ്റിലായ മുഹമ്മദ് സുബൈറിനെ പിന്തുണച്ച് രാഹുല്‍ഗാന്ധി;സത്യത്തിന്റെ ശബ്ദമെന്ന് ട്വീറ്റ്
ന്യൂനപക്ഷ മോര്‍ച്ച വഴി ബിജെപിയുടെ ഭാഗമാകാന്‍ തീവ്രവാദികളുടെ ശ്രമം; ജിഹാദിനെ കാവിയുടുപ്പിക്കാനുള്ള കോണ്‍ഗ്രസ് ഗൂഢപദ്ധതിയോ?
നൂപുര്‍ ശര്‍മ്മയെ അഭിസാരികയെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ്; നിയമലംഘനമെന്ന് കണ്ട് ട്വിറ്റര്‍ ട്വീറ്റ് നീക്കം ചെയ്തു
ഉദയ്പൂരിലെ കൊലപാതകികള്‍ വിവരങ്ങള്‍ മറയ്ക്കാന്‍ രാജസ്ഥാനിലെ ബിജെപിയില്‍ ചേരാന്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ട്