×
login
ആദിവാസി ഗോത്രത്തിലെ ഒരാള്‍ രാഷ്ട്രപതിയാവുന്നത് രാജ്യത്തിനാകെ അഭിമാനമെന്ന് ശിവസേന എംപിമാര്‍; ഉദ്ധവ് താക്കറെ‍യുടെ ഉറക്കം കെടുത്തി മുര്‍മു

ബിജെപി നയിക്കുന്ന എന്‍‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായ ദ്രൗപദി മുര്‍മുവിനെ പിന്തുണയ്ക്കാന്‍ ശിവസേന എംപിമാര്‍ ഒന്നടങ്കം ഉദ്ധവ് താക്കറെയോട് ആവശ്യപ്പെട്ടു. ആദിവാസി ഗോത്രത്തില്‍പ്പെട്ട ഒരാള്‍ രാഷ്ട്രപതിയാവുന്നത് രാജ്യത്തിനാകെ അഭിമാനമാണെന്ന് ശിവസേന എംപിമാര്‍ ഒന്നടങ്കം ആവശ്യപ്പെട്ടു.

മുംബൈ: ബിജെപി നയിക്കുന്ന എന്‍‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായ ദ്രൗപദി മുര്‍മുവിനെ പിന്തുണയ്ക്കാന്‍ ശിവസേന എംപിമാര്‍ ഒന്നടങ്കം ഉദ്ധവ് താക്കറെയോട് ആവശ്യപ്പെട്ടു. ആദിവാസി ഗോത്രത്തില്‍പ്പെട്ട ഒരാള്‍ രാഷ്ട്രപതിയാവുന്നത് രാജ്യത്തിനാകെ അഭിമാനമാണെന്ന് രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുന്നതിനെക്കുറിച്ച് തീരുമാനിക്കാന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ശിവസേന എംപിമാര്‍ ഒന്നടങ്കം ആവശ്യപ്പെട്ടത് ഉദ്ധവ് താക്കറെയ്ക്ക് പുതിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.  

രാഷ്ട്രപതി സ്ഥാനാര‍്ത്ഥിയെ പിന്തുണയ്ക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഉദ്ധവ് താക്കറെ വിളിച്ചുചേര്‍ത്ത ശിവസേന എംപിമാരുടെ യോഗത്തില്‍ 22 എംപിമാരില്‍ 10 പേര്‍ മാത്രമേ പങ്കെടുത്തിരുന്നുള്ളൂ. ഇവര്‍ ഏകസ്വരത്തില്‍ പിന്തുണ ബിജെപി സ്ഥാനാര്‍ത്ഥിയായ ദ്രൗപദി മുര്‍മുവിനെ പിന്തുണയ്ക്കണമെന്ന് ഉദ്ധവ് താക്കറെയോട് ആവശ്യപ്പെട്ടതായി അറിയുന്നു.  

ശിവസേനയുടെ പങ്കാളികളായ എന്‍സിപിയും കോണ്‍ഗ്രസും പ്രതിപക്ഷത്തിന്‍റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹയെ പിന്തുണയ്ക്കണെന്ന് ആവശ്യപ്പെടുമ്പോഴാണ് ഉദ്ധവിന്‍റെ സ്വന്തം എംപിമാര്‍ ദ്രൗപദി മുര്‍മുവിന് പിന്തുണ നല്‍കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. .


"ദ്രൗപദി മുര്‍മു എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാണെങ്കിലും അവര്‍ ഒരു സ്ത്രീയും ആദിവാസി ഗോത്രവിഭാഗക്കാരിയുമാണ്. അതിനാല്‍ അവര്‍ക്ക് പിന്തുണ നല്‍കണം എന്നാണ് ഞങ്ങള്‍ എംപിമാര്‍ ആവശ്യപ്പെട്ടത്. ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ മറുപടി പറയാമെന്നാണ് ഉദ്ധവ് താക്കറെ പറഞ്ഞിരിക്കുന്നത്."- യോഗത്തിന് ശേഷം പുറത്തുവന്ന ശിവസേന എംപി ഗജാനന്‍ കിര്‍തികര്‍ മാധ്യമങ്ങളോട് പറഞ്ഞു.  

നേരത്തെ പഗറില്‍ നിന്നുള്ള ശിവസേന എംപി രാജേന്ദ്ര ഗാവിതും മുംബൈ സൗത്ത് സെന്‍ട്രലില്‍ നിന്നുള്ള എംപി രാഹുല്‍ ഷെവാലെയും ഉദ്ധവ് താക്കറെയ്ക്ക് മുര്‍മുവിനെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ട് കത്തെഴുതിയിരുന്നു. ആദിവാസി ഗോത്രവിഭാഗത്തിനുള്ള നിന്നുള്ള ഒരാള്‍ രാഷ്ട്രപതിയാവുന്നത് രാജ്യത്തിനാകെ അഭിമാനമാണെന്നാണ് രാജേന്ദ്ര ഗാവിത് അഭിപ്രായപ്പെട്ടത്. മുന്‍പ് ബാല്‍ താക്കറെ എന്‍ഡിഎ സഖ്യത്തിന്‍റെ അഭിപ്രായത്തില്‍ നിന്ന് വ്യത്യസ്തമായി കോണ്‍ഗ്രസിന്‍റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥികളായ പ്രതിഭാ പാട്ടിലിനെയും പ്രണബ് മുഖര്‍ജിയെയും പിന്തുണച്ച കാര്യവും ഗാവിത് കത്തില്‍ ഓര്‍മ്മപ്പെടുത്തുന്നു.  

 

  comment

  LATEST NEWS


  അട്ടപ്പാടിയില്‍ 15 കോടിക്ക് ആശുപത്രി; ദേശീയ മിഷനില്‍ കേരളത്തെ ആയുഷ് മേഖലയില്‍ 97.77 കോടിയുടെ പദ്ധതികള്‍


  കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം കണ്ണൂരിലെത്തിച്ചു, എം.വി. ജയരാജന്റെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി; വിലാപയാത്രയ്ക്ക് തുടക്കമായി


  പൗരത്വ നിയമത്തിനെതിരെ പൊതുമുതല്‍ തകര്‍ത്ത് കലാപം; ആദ്യഘട്ടത്തില്‍ 60പേര്‍ 57 ലക്ഷം അടയ്ക്കണം; വസ്തുക്കള്‍ പിടിച്ചെടുക്കം; കടുപ്പിച്ച് യോഗി സര്‍ക്കാര്‍


  അസര്‍ബൈജാനെ അടിച്ചിടണം; ഇന്ത്യയില്‍ നിന്ന് 2000 മിസൈലുകള്‍ വാങ്ങാന്‍ അര്‍മേനിയ; 5000 കോടിയുടെ ആയുധ കയറ്റുമതി; മെയ്ക്ക് ഇന്‍ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം


  ഇനി തിക്കും തിരക്കുമില്ലാത്ത പുതിയ പാലത്തിനായുള്ള കാത്തിരിപ്പ്; നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൂനെ ചാന്ദ്‌നി ചൗക്കിലെ പാലം തകര്‍ത്തു


  വനിതാ ജഡ്ജിയെ ഭീഷണിപ്പെടുത്തി; ഇമ്രാന്‍ ഖാനെതിരെ അറസ്റ്റ് വാറണ്ട്; പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി അജ്ഞാത കേന്ദ്രത്തില്‍ ഒളിവിലെന്ന് റിപ്പോര്‍ട്ട്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.