×
login
ഉദ്ധവ് താക്കറെ‍യുടെ നേതൃത്വത്തില്‍ ശിവസേന ഇനി ഒരിക്കലും തിരിച്ചുവരില്ലെന്ന് കേന്ദ്രമന്ത്രി നാരായണ്‍ റാണെ

ശിവസേനയുടെ നാളുകള്‍ അവസാനിച്ചെന്നും ഇനി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ ശിവസേന ഒരിയ്ക്കലും തിരിച്ചുവരില്ലെന്നും കേന്ദ്രമന്ത്രി നാരായണ്‍ റാണെ.

മുംബൈ: ശിവസേനയുടെ നാളുകള്‍ അവസാനിച്ചെന്നും ഇനി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ ശിവസേന ഒരിയ്ക്കലും തിരിച്ചുവരില്ലെന്നും കേന്ദ്രമന്ത്രി നാരായണ്‍ റാണെ.  

ഈ ദുരവസ്ഥയ്ക്ക് കാരണം ഉദ്ധവ് താക്കറെയും അദ്ദേഹത്തിന്‍റെ അനുയായികളും തന്നെയാണ്. ഇപ്പോള്‍ ശിവസേനയുടെ നിലനില്‍പ് അവസാനിച്ചു. അതുകൊണ്ട് ഇനിയെങ്കിലും ശിവസേനക്കാര്‍ മിണ്ടാതിരിക്കണമെന്നും നാരായണ്‍ റാണെ പറഞ്ഞു.  

സ്വന്തം എംഎല്‍എമാരെ നിയന്ത്രിക്കാന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞില്ലെങ്കില്‍ വോട്ടര്‍മാര്‍ എന്ത് ചെയ്യും? എട്ടുമണിക്കൂര്‍ വരെയാണ് ഉദ്ധവ് താക്കറെ ശിവസേനയിലെ എംഎല്‍എമാരെയും എംപിമാരെയും തന്നെ കാണാന്‍ കാത്തു നിര്‍ത്തിയിരുന്നത്. - നാരായണ്‍ റാണെ പറഞ്ഞു.  


ഇപ്പോള്‍ ഉദ്ധവ് താക്കറെയുടെയും സഞ്ജയ് റാവുത്തിന്‍റെയും മാനസിക നില തെറ്റിയ സ്ഥിതിയാണ്. തല്‍ക്കാലം ഇരുവരും മൗനം പാലിക്കുന്നതാണ് നല്ലതെന്നും നാരായണ്‍ റാണെ പറഞ്ഞു.  

ശിവസേന നേതാവായിരുന്ന നാരായണ്‍ റാണെ പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. എന്നാല്‍ 2017ല്‍ കോണ്‍ഗ്രസ് ഉപേക്ഷിച്ച് അദ്ദേഹം മഹാരാഷ്ട്ര സ്വാഭിമാന്‍ പക്ഷ എന്ന പാര്‍ട്ടിയുണ്ടാക്കി. 2019ല്‍ ഇദ്ദേഹം ബിജെപിയില്‍ ചേര്‍ന്നു. പിന്നീട് രാജ്യസഭാ എംപിയും കേന്ദ്രമന്ത്രിയുമായി. 

 

 

  comment

  LATEST NEWS


  ഗുജറാത്ത് പര്യടനത്തിനെത്തിയ അരവിന്ദ് കെജ്രിവാളിനെതിരെ കുപ്പിയേറ്; കുടിവെള്ളം നിറഞ്ഞ പ്ലാസ്റ്റിക് കുപ്പിയെറിഞ്ഞത് രാജ്കോട്ടിലെ ചടങ്ങില്‍


  ലോകമെമ്പാടും ചര്‍ച്ചയായി ചോഴചരിത്രം; തിയറ്ററുകള്‍ ഇളക്കിമറിച്ച് മണിരത്‌നം സിനിമ; രണ്ടു ദിവസത്തിനുള്ളില്‍ 150 കോടി കടന്ന് 'പൊന്നിയിന്‍ സെല്‍വന്‍'


  'ഹലോ' എന്നതിന് അര്‍ത്ഥമോ ഊഷ്മളതയോ ഇല്ല; സര്‍ക്കാര്‍ ഓഫീസുകളിലെ ഫാണ്‍കോളുകള്‍ക്ക് ഹലോയ്ക്ക് പകരം 'വന്ദേമാതരം' ഉപയോഗിക്കണം


  അട്ടപ്പാടിയില്‍ 15 കോടിക്ക് ആശുപത്രി; ദേശീയ മിഷനില്‍ കേരളത്തെ ആയുഷ് മേഖലയില്‍ 97.77 കോടിയുടെ പദ്ധതികള്‍


  കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം കണ്ണൂരിലെത്തിച്ചു, എം.വി. ജയരാജന്റെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി; വിലാപയാത്രയ്ക്ക് തുടക്കമായി


  പൗരത്വ നിയമത്തിനെതിരെ പൊതുമുതല്‍ തകര്‍ത്ത് കലാപം; ആദ്യഘട്ടത്തില്‍ 60പേര്‍ 57 ലക്ഷം അടയ്ക്കണം; വസ്തുക്കള്‍ പിടിച്ചെടുക്കം; കടുപ്പിച്ച് യോഗി സര്‍ക്കാര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.