×
login
ശ്രദ്ധ ലവ് ജിഹാദിന്‍റെ ഇരയെന്ന് അച്ഛന്‍; ക്രൂരനായ പ്രതിയ്ക്ക് വധശിക്ഷ നല‍്കണമെന്നും അച്ഛന്‍

35 കഷണങ്ങളാക്കി മുറിച്ച് കാമുകന്‍ അഫ്താബ് ക്രൂരമായി കൊലപ്പെടുത്തിയ ശ്രദ്ധ ലവ് ജിഹാദിന്‍റെ ഇരയായിരുന്നോ എന്ന് സംശയിക്കുന്നതായി അച്ഛന്‍. വിവാഹം കഴിക്കാതെ മകളെ ജീവിതപങ്കാളിപോലെ കൊണ്ടുനടന്ന അതിക്രൂരനായ കൊലയാളി അഫ് താബിന് വധശിക്ഷ തന്നെ നല്‍കണമെന്നും ശ്രദ്ധയുടെ അച്ഛന്‍ ആവശ്യപ്പെട്ടു.

ന്യൂദല്‍ഹി: 35 കഷണങ്ങളാക്കി മുറിച്ച് കാമുകന്‍ അഫ്താബ് ക്രൂരമായി കൊലപ്പെടുത്തിയ ശ്രദ്ധ ലവ് ജിഹാദിന്‍റെ ഇരയായിരുന്നോ എന്ന് സംശയിക്കുന്നതായി അച്ഛന്‍. വിവാഹം കഴിക്കാതെ മകളെ ജീവിതപങ്കാളിപോലെ കൊണ്ടുനടന്ന അതിക്രൂരനായ കൊലയാളി അഫ് താബിന് വധശിക്ഷ തന്നെ നല്‍കണമെന്നും ശ്രദ്ധയുടെ അച്ഛന്‍ ആവശ്യപ്പെട്ടു.  

"ഈ കൊലപാതകത്തില്‍ ലവ് ജിഹാദും ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് സംശയിക്കുന്നു. അഫ്താബിന് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെടുന്നു. ഞാന്‍ ദല്‍ഹി പൊലീസിനെ വിശ്വസിക്കുന്നു. അന്വേഷണം ശരിയായ ദിശയില്‍ നടക്കുന്നത്. ശ്രദ്ധ അവരുടെ അമ്മാവനുമായി നല്ല അടുപ്പത്തിലായിരുന്നു. ഞാനുമായി അധികം സംസാരിക്കാറില്ലായിരുന്നു. ഞാന്‍ അഫ്താബുമായി ഒരിയ്ക്കലും സമ്പര്‍ക്കമുണ്ടായിട്ടില്ല. മുംബൈയിലെ വാസൈയില്‍ ഞാന്‍ പരാതി നല്‍കിയിട്ടുണ്ട്. "- അച്ഛന്‍ വികാസ് വാക്കര്‍ പറഞ്ഞു.  

ശ്രദ്ധയുടെ കൊലപാതകത്തിന് പിന്നില്‍ ലവ് ജിഹാദ് ഉണ്ടെന്ന് ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായി ഗിരിരാജ് സിങ്ങ് പറഞ്ഞു. ലവ് ജിഹാദിന്‍റെ സാധ്യതയെക്കുറിച്ച് അന്വേഷണവിധേയമാക്കാന്‍ ബിജെപി എംഎല്‍എ രാം കാദം ആവശ്യപ്പെട്ടു. 


തെളിവെടുപ്പിന്‍റെ ഭാഗമായി അഫ്താബുമായി ദല്‍ഹി പൊലീസ് ചൊവ്വാഴ്ച കുറ്റം ചെയ്ത സ്ഥലത്തെത്തി. മെഹ്റൊളി പൊലീസ് സ്റ്റേഷനിലാണ് അഫ്താബ് ചോദ്യം ചെയ്യുന്നത്. ദല്‍ഹിയില്‍ ഒരു കാള്‍ സെന്‍ററില്‍ ജോലി ചെയ്തിരുന്ന അഫ് താബ് ഒരു ഫുഡ് ബ്ലോഗര്‍ ആയിരുന്നു. ശ്രദ്ധയെ കൊന്നുതള്ളുക എന്ന ലക്ഷ്യത്തോടെയായിരുന്നോ അഫ് താബ് ദല്‍ഹിയിലെ ഛതര്‍പൂറില്‍ ഫ്ലാറ്റ് വാടകയ്ക്കെടുത്തത് എന്ന് പരിശോധിക്കുന്നുണ്ട്.  

ശ്രദ്ധയുടെ അച്ഛന്‍ ആദ്യം മഹാരാഷ്ട്രയിലെ മണിക്പൂരിലാണ് ശ്രദ്ധ അപ്രത്യക്ഷയായെന്ന വിവരം കാണിച്ച് ആദ്യം പരാതി നല്‍കിയത്. പിന്നീട് മുംബൈ പൊലീസാണ് അന്വേഷണത്തിനൊടുവില്‍ കേസ് ദല്‍ഹി പൊലീസിന് കൈമാറിയത്.  

ശ്രദ്ധ കൊല ചെയ്ത ശേഷം വീണ്ടും അഫ് താബ് ഡേറ്റിംഗ് ആപില്‍ പുതുതായി സ്ത്രീ സുഹൃത്തുക്കളെ തേടി ഡേറ്റിംഗ് തുടങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. ശ്രദ്ധയെ 2019ലാണ് ഇതേ ഡേറ്റിംഗ് ആപില്‍ സുഹൃത്തായി കണ്ടെത്തിയത്. ഇതിന് മുന്‍പും അഫ്താബ് ഡേറ്റിംഗ് ആപില്‍ മറ്റു പെണ്‍കുട്ടികളുമായും ഡേറ്റ് ചെയ്തിട്ടുണ്ട്.  

കോടതി അഞ്ച് ദിവസത്തേക്ക് അഫ് താബിനെ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. 

    comment

    LATEST NEWS


    ഖുറാന്‍ പറയുന്നത് ആണിന് രണ്ടു പെണ്ണിന്റേതിന് തുല്യമായി ഓഹരി; തുല്യ സ്വത്തവകാശം അംഗീകരിക്കില്ല; കുടുംബശ്രീ പ്രതിജ്ഞക്കെതിരേ സമസ്ത


    ഒരു നില കയറാന്‍ സാധിക്കുന്നില്ല; ക്ലിഫ് ഹൗസില്‍ ലിഫ്റ്റ് നിര്‍മിക്കാന്‍ 25.50 ലക്ഷം രൂപ; ക്ലിഫ് ഹൗസില്‍ ലിഫ്റ്റ് നിര്‍മിക്കുന്നത് ആദ്യമായി


    വിഴിഞ്ഞം വികസനത്തിന്റെ കവാടം; ആവശ്യം ന്യായം, സമരം അന്യായം


    രണ്ടാംഘട്ട വോട്ടെടുപ്പ്: പരസ്യപ്രചാരണം ഇന്ന് സമാപിക്കും; ആവേശക്കൊടുമുടിയില്‍ ബിജെപി; നിവര്‍ന്നു നില്‍ക്കാന്‍ പോലുമാകാതെ കോണ്‍ഗ്രസ്


    അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ ആന ചവിട്ടിക്കൊന്നു; കഴിഞ്ഞ നാല് മാസത്തിനിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് നാലു പേർ


    സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന് തിരുവനന്തപുരത്ത് തുടക്കം: മീറ്റിലെ ആദ്യ സ്വർണം പാലക്കാട് ജില്ലയ്ക്ക്, ഔദ്യോഗിക ഉദ്ഘാടനം വൈകിട്ട്

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.