×
login
ശ്രദ്ധ മോഡല്‍ കൊലപാതകം‍: വീട്ടുടമ നഴ്‌സിന്റെ മൃതദേഹം ആറ് കഷ്ണമാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചു

മോസി നദിയുടെ തീരത്തു നിന്ന് രണ്ടാഴ്ച പഴക്കമുള്ള, സ്ത്രീയുടെ ശിരസ് കണ്ടു കിട്ടിയതിനെ തുടര്‍ന്നാണ് കൊലപാതകം പുറംലോകമറിയുന്നത്. ചന്ദ്ര മോഹന്‍ അനുരാധയെ കുത്തിക്കൊന്ന ശേഷം ആറുകഷ്ണമാക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കുകയായിരുന്നു.

ഹൈദരാബാദ്: ദല്‍ഹിയിലെ ശ്രദ്ധ വാല്‍ക്കര്‍ കൊലപാതകത്തിന് സമാനമായി ഹൈദരാബാദില്‍ നഴ്‌സിനെ കൊന്ന് കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായ യെറാം അനുരാധ റെഡ്ഡിയാണ് (55) മരിച്ചത്. സംഭവത്തില്‍ ഇവര്‍ വാടകയ്ക്ക് താമസിച്ച വീടിന്റെ ഉടമ ചന്ദ്ര മോഹനെ (48) പോലീസ് അറസ്റ്റു ചെയ്തു.  

മോസി നദിയുടെ തീരത്തു നിന്ന് രണ്ടാഴ്ച പഴക്കമുള്ള, സ്ത്രീയുടെ ശിരസ് കണ്ടു കിട്ടിയതിനെ തുടര്‍ന്നാണ് കൊലപാതകം പുറംലോകമറിയുന്നത്. ചന്ദ്ര മോഹന്‍ അനുരാധയെ കുത്തിക്കൊന്ന ശേഷം ആറുകഷ്ണമാക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കുകയായിരുന്നു. ഘട്ടം ഘട്ടമായി ഇവ ഉപേക്ഷിക്കാനായിരുന്നു പദ്ധതി. ഫ്രിഡ്ജില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതറിയാതിരിക്കാന്‍ ഇയാള്‍ നിരന്തരം റൂം ഫ്രഷ്‌നറും മറ്റും ഉപയോഗിച്ചിരുന്നതായും പോലീസ് അറിയിച്ചു.

കുറേ കാലമായി അനുരാധ ചന്ദ്ര മോഹന്റെ വീട്ടിലായിരുന്നു വാടകയ്ക്ക് താമസിച്ചിരുന്നത്. 2018 മുതല്‍ പലപ്പോഴായി ചന്ദ്ര മോഹന്‍ അനുരാധയുടെ കൈയില്‍ നിന്ന് ഏഴ് ലക്ഷം രൂപ കടം വാങ്ങി. അത് സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ നിക്ഷേപിച്ചു. കൊവിഡായതോടെ പണം നഷ്ടമായി. കടം വാങ്ങിയ തുക അനുരാധയ്ക്ക് മടക്കി നല്കാന്‍ കഴിഞ്ഞില്ല. അടുത്തിടെയായി അനുരാധ നിരന്തരം പണം ആവശ്യപ്പെട്ടു. തുടര്‍ന്ന് അനുരാധയെ കൊല്ലാന്‍ ഇയാള്‍ പദ്ധതി തയാറാക്കുകയായിരുന്നു.


അനുരാധയുടെ വീട്ടില്‍ നടത്തിയ തെരച്ചിലില്‍ ഫ്രിഡ്ജില്‍ നിന്ന് അവരുടെ മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തി. വലിയതോതില്‍ റൂം ഫ്രഷ്‌നറുകളും വീട് ശുചിയാക്കാനുള്ള ഫിനോയില്‍ പോലുള്ള ലോഷനുകളും അവിടെ സൂക്ഷിച്ചിരുന്നു. കൂടാതെ അനുരാധയെ കൊല്ലാനുപയോഗിച്ച കത്തി, കല്ല് പൊട്ടിക്കുന്ന രണ്ട് കട്ടറുകള്‍ തുടങ്ങിയവയും കണ്ടെടുത്തു.  

തല വേര്‍പെടുത്തിയ നിലയിലുള്ള ഉടല്‍ ഉപേക്ഷിക്കാനായി പോളിത്തീന്‍ കവറില്‍ പൊതിഞ്ഞ് സൂക്ഷിച്ചിരിക്കുകയായിരുന്നു. കൊല ചെയ്യുന്ന രീതിയെക്കുറിച്ചും അതിനുപയോഗിക്കുന്ന ആയുധങ്ങളെക്കുറിച്ചും ചന്ദ്ര മോഹന്‍ ഗൂഗിളില്‍ തെരഞ്ഞിരുന്നതായും പോലീസ് വ്യക്തമാക്കി. ഒപ്പം താമസിച്ചിരുന്ന അമ്മയ്‌ക്കോ അയല്‍ക്കാര്‍ക്കോ യാതൊരു സംശയവും തോന്നാത്ത വിധത്തിലായിരുന്നു മോഹന്റെ പെരുമാറ്റം. കൂടാതെ അനുരാധ ജീവിച്ചിരിപ്പുണ്ടെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താനായി അവരുടെ ഫോണില്‍ നിന്ന് ചന്ദ്ര മോഹന്‍ മറ്റുള്ളവര്‍ക്ക് സന്ദേശങ്ങളയക്കാറുണ്ടായിരുന്നുവെന്നും പോലീസ് അറിയിച്ചു.

 

    comment

    LATEST NEWS


    മുഖ്യമന്ത്രി പിണറായിയും സംഘവും അടുത്തയാഴ്ച അമേരിക്കയിലേക്ക്; അതുവഴി ക്യൂബയിലേക്ക്; കേന്ദ്രം അനുമതി നല്‍കി


    സാങ്കേതിക തകരാര്‍: കര്‍ണാടകയില്‍ പരിശീലന വിമാനം വയലില്‍ ഇടിച്ചിറക്കി, ആളപായമില്ല, പൈലറ്റിനും ട്രെയിനി പൈലറ്റിനും നിസാരപരിക്ക്


    സുരേശന്റെയും സുമലതയുടെയും 'ഹൃദയ ഹാരിയായ പ്രണയകഥ'


    മൂലമറ്റത്ത് പുഴയില്‍ രണ്ട് പേര്‍ മുങ്ങി മരിച്ചു; കുളിച്ചുകൊണ്ട് നിൽക്കവേ അപ്രതീക്ഷിതമായി വെള്ളം കുത്തിയൊലിച്ച് എത്തി, അപകടം ത്രിവേണി സംഗമ സ്ഥലത്ത്


    മാധ്യമ വേട്ടയ്ക്ക് ഇരയായ പെണ്‍കുട്ടിയുടെ കഥയുമായി ലൈവ്


    മനീഷ് സിസോദിയ ജയിലില്‍ തന്നെ തുടരും, ഇഡി ഉന്നയിക്കുന്ന ആരോപണങ്ങള്‍ അതീവ ഗുരുതരം; ജാമ്യാപേക്ഷ ദല്‍ഹി ഹൈക്കോടതിയും തള്ളി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.