മുന്‍കേന്ദ്രമന്ത്രിയായിരുന്ന പി.എം. സെയ്ദിന്റെ മരുമകനായ മുഹമ്മദ് സ്വാലിഹിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയായ മുഹമ്മദ് ഫൈസല്‍ എംപിയെ രക്ഷിക്കാന്‍ എസ് ഐ ആയ നജീമുദ്ദീന് വഴിവിട്ട് ശ്രമിച്ചതായി ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം.
മുഹമ്മദ് ഫൈസല്‍ എംപി
കൊച്ചി: മുന്‍കേന്ദ്രമന്ത്രിയായിരുന്ന പി.എം. സെയ്ദിന്റെ മരുമകനായ മുഹമ്മദ് സ്വാലിഹിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയായ മുഹമ്മദ് ഫൈസല്‍ എംപിയെ രക്ഷിക്കാന്‍ എസ് ഐ ആയ നജീമുദ്ദീന് വഴിവിട്ട് ശ്രമിച്ചതായി ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം.
കേസന്വേഷണത്തില്‍ ഗുരുതരവീഴ്ച വരുത്തിയ നജീമുദ്ദീനെതിരെ വകുപ്പുതല നടപടി ഉണ്ടാകും. കൊലപാതകശ്രമം നടത്തിയിട്ടും അറസ്റ്റ് ചെയ്ത പ്രതികളെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടതാണ് ഒരു ഗുരുതരമായ വീഴ്ച. ഈ കുറ്റം ബോധപൂര്‍വ്വം അറസ്റ്റ് മെമ്മോയില്‍ ചേര്‍ത്തില്ലെന്നും ആരോപണമുണ്ട്.. പ്രധാനവകുപ്പുകളും ചേര്‍ക്കാതെ വിട്ടു.
വധശ്രമത്തിന്റെ ദൃശ്യങ്ങളുണ്ടായിട്ടും അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കിയില്ല. ഇക്കാര്യത്തില്‍ സൈബര്‍ വിദഗ്ധരുടെ അഭിപ്രായങള്‍ തേടിയതുമില്ല.
കവരത്തി ജില്ലാ സെഷന്‍സ് കോടതി എന്‍സിപി എംപിയായ മുഹമ്മദ് ഫൈസലിനെ 10 വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. ഈ വിധി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളിക്കളഞ്ഞില്ല. ഈ കേസില്‍ ചൊവ്വാഴ്ച അന്തിമവിധി പറയും. വിവാദ കേസായതിനാല്‍ ജഡ്ജി സിയാദ് റഹ്മാന് കേസ് വാദം കേള്‍ക്കുന്നതില്‍ നിന്നും പിന്മാറിയിരുന്നു. പകരം ജസ്റ്റിസ് എ. ബദറുദ്ദീനാണ് കേസ് കേള്‍ക്കുന്നത്.
2009ലെ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് ഒരു രാഷ്ട്രീയപ്രശ്നത്തില്‍ ഇടപെടാന്‍ വന്ന മുഹമ്മദ് ഫൈസല്‍ എംപി പടനാഥ് സ്വാലിഹിനെ ആക്രമിക്കുകയായിരുന്നു. സേവ് ലക്ഷദ്വീപ് കാമ്പയിനെ അനുകൂലിച്ചിരുന്ന വ്യക്തി കൂടിയായിരുന്നു മുഹമ്മദ് ഫൈസല്‍ എംപി.
മുഹമ്മദ് റിയാസിന് ക്രിസ്റ്റ ഉള്‍പ്പെടെ രണ്ട് ഔദ്യോഗിക വാഹനങ്ങള്‍; എട്ടു മന്ത്രിമാര്‍ക്കും ചീഫ് സെക്രട്ടറിക്കും പുതിയ ഇന്നോവ ക്രിസ്റ്റ
നടി കീര്‍ത്തി സുരേഷ് ബാല്യകാല സുഹൃത്തിനെ വിവാഹം കഴിക്കുന്നു എന്ന വാര്‍ത്ത തെറ്റാണെന്ന് മേനക സുരേഷ് കുമാര്‍
സ്വന്തം പറമ്പില്‍ നിന്നുള്ള വാഴക്കുല വെട്ടി ഡോ. ഹരീഷ് പേരടി
എഫ് പിഒ വഴി നിശ്ചിത ദിവസത്തില്‍ 20000 കോടി സമാഹരിക്കുമെന്ന് അദാനി പറഞ്ഞു; അത് നടന്നു; ഹിന്‍ഡന്‍ബര്‍ഗിന് ആദ്യ തോല്‍വി
ഹിന്‍ഡന്‍ബര്‍ഗിന്റെ വെല്ലുവിളി അതിജീവിച്ച് അദാനി; അദാനിയുടെ അനുബന്ധ ഓഹരി വില്പന 100 ശതമാനം വിജയം; മുഴുവന്‍ ഓഹരികളും വിറ്റു
അദാനിയുടെ ഓഹരികള്‍ വാങ്ങി വായ്പ നല്‍കിയിട്ടില്ല; അദാനിഗ്രൂപ്പുമായി 7000 കോടി രൂപയുടെ വ്യാപാര ബന്ധം; ഭയപ്പെടാനില്ലെന്നും പിഎന്‍ബി
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
മാളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍; നിസ്കരിച്ചവര്‍ അതിക്രമിച്ച് കയറിയവരെന്ന് ലുലു ഗ്രൂപ്പ്; ദൃശ്യങ്ങള്‍ അടക്കം പരാതി നല്കി; കേസെടുത്ത് യുപി പോലീസ്
നൂപുര്‍ ശര്‍മയ്ക്കെതിരേ സുപ്രീം കോടതി; ഉദയ്പൂര്‍ കൊലപാതകം അടക്കം രാജ്യത്ത് അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍;രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി
ഇന്ത്യയുടെ ശത്രുവായ സക്കീര്‍ നായിക്ക് ഖത്തറില്‍ മതപ്രഭാഷണം നടത്തുന്ന പ്രശ്നം ഇന്ത്യ ഏറ്റെടുക്കുമെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ്ങ് പുരി
ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തിയതിന് അറസ്റ്റിലായ മുഹമ്മദ് സുബൈറിനെ പിന്തുണച്ച് രാഹുല്‍ഗാന്ധി;സത്യത്തിന്റെ ശബ്ദമെന്ന് ട്വീറ്റ്
ന്യൂനപക്ഷ മോര്‍ച്ച വഴി ബിജെപിയുടെ ഭാഗമാകാന്‍ തീവ്രവാദികളുടെ ശ്രമം; ജിഹാദിനെ കാവിയുടുപ്പിക്കാനുള്ള കോണ്‍ഗ്രസ് ഗൂഢപദ്ധതിയോ?
നൂപുര്‍ ശര്‍മ്മയെ അഭിസാരികയെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ്; നിയമലംഘനമെന്ന് കണ്ട് ട്വിറ്റര്‍ ട്വീറ്റ് നീക്കം ചെയ്തു