×
login
ഹത്രാസ് ദൗത്യത്തിനു സിദ്ദിഖ് കാപ്പനു 20,000 രൂപ കമാല്‍ നല്‍കി; യുപി പൊലീസിനു തെളിവുകള്‍ ലഭിച്ചത് റൗഫ് ഷെറീഫിന്റെയും ബദറുദ്ദീന്റെയും മൊഴികളില്‍ നിന്ന്

ഹത്രാസ് ദൗത്യത്തിനു സിദ്ദിഖ് കാപ്പനു 20,000 രൂപ കമാല്‍ നല്‍കിയെന്നാണ് റൗഫ് ഷെറീഫ് യു.പി. പൊലീസിനു മൊഴി നല്‍കിയത്. കാപ്പന്റെ മൊബൈലില്‍ നിന്നു കമാലിനയച്ച കോഡുകള്‍ നിറഞ്ഞ ശബ്ദ സന്ദേശം ആഗ്രയിലെ ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയില്‍ വീണ്ടെടുത്തിരുന്നു.

ന്യൂദല്‍ഹി: പോപ്പുലര്‍ ഫ്രണ്ട് കമാന്‍ഡര്‍ കെ.പി.കമാലിന് എതിരായ തെളിവുകള്‍ യുപി പൊലീസിനു ലഭിച്ചത് ക്യാംപസ് ഫ്രണ്ട് ജനറല്‍ സെക്രട്ടറി റൗഫ് ഷെറീഫിന്റെയും ഹിറ്റ് സ്‌ക്വാഡ് പരിശീലകന്‍ ബദറുദ്ദീന്റെയും മൊഴികളില്‍ നിന്ന്. കമാലിന് സിദ്ദിഖ് കാപ്പന്‍ അയച്ച ശബ്ദ സന്ദേശവും നിര്‍ണായക തെളിവായി.

ഹത്രാസ് ദൗത്യത്തിനു സിദ്ദിഖ് കാപ്പനു 20,000 രൂപ കമാല്‍ നല്‍കിയെന്നാണ് റൗഫ് ഷെറീഫ് യു.പി. പൊലീസിനു മൊഴി നല്‍കിയത്. കാപ്പന്റെ മൊബൈലില്‍ നിന്നു കമാലിനയച്ച കോഡുകള്‍ നിറഞ്ഞ ശബ്ദ സന്ദേശം ആഗ്രയിലെ ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയില്‍ വീണ്ടെടുത്തിരുന്നു. ഇതില്‍ പരാമര്‍ശിക്കുന്നത് 2020 സെപ്തംബറില്‍ പിഎഫ്‌ഐ കേരളത്തില്‍ സംഘടിപ്പിച്ച രഹസ്യ ശില്‍പശാലയെ കുറിച്ചാണെന്ന് റൗഫും ബദറുദ്ദീനും സ്ഥിരീകരിച്ചിട്ടുണ്ട്.

പി എഫ് ഐ ആസൂത്രണം ചെയ്ത രണ്ട് കലാപ ശ്രമങ്ങള്‍ നടക്കാതെ തുടര്‍ന്നാണ് ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ രഹസ്യ ശില്‍പശാല സംഘടിപ്പിച്ചത്. കമാലായിരുന്നു മുഖ്യ സംഘാടകന്‍. കാപ്പന്‍, റൗഫ്, ബദറുദ്ദീന്‍, ഫിറോസ് ഖാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അയോധ്യ കോടതി വിധിക്കെതിരെ മുസ് ലി ങ്ങളെ തെരുവിലിറക്കാന്‍ പി എഫ് ഐ നടത്തിയ ശ്രമം വിജയിച്ചില്ല. തുടര്‍ന്നാണ് പൗരത്വ ബില്ലിനെതിരെ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിച്ചത്.


പക്ഷേ കോവിഡ് ലോക് ഡൗണ്‍ വന്നതോടെ പൗരത്വ ബില്‍ സമരം ഉപേക്ഷിക്കേണ്ടി വന്നു. വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ കലാപവും ഫലത്തില്‍ തിരിച്ചടിയായി. ആദ്യ ഘട്ടത്തില്‍ ഹിന്ദു സംഘടനാ പ്രവര്‍ത്തകരെ തിരഞ്ഞു പിടിച്ചു കൊന്നെങ്കിലും തിരിച്ചടി പ്രതീക്ഷിച്ചതിലും ഭീകരമായിരുന്നു. മുസ്ലിങ്ങള്‍ക്ക് വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ നിന്നു പലായനം ചെയ്യേണ്ടി വന്നതോടെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്ക് സമുദായത്തില്‍ നിന്നു തന്നെ പഴി കേള്‍ക്കേണ്ടി വന്നു.

ഇതിനു ശേഷം കേരളത്തില്‍ സംഘടിപ്പിച്ച രഹസ്യ ശില്‍പശാലയിലാണ് ഹിന്ദുക്കള്‍ക്കിടയില്‍ ജാതി കലാപങ്ങള്‍ സൃഷ്ടിക്കാനുള്ള പദ്ധതി ആവിഷ്‌കരിച്ചത്. ദലിത് സംഘടനാ നേതാക്കളെ മുന്നില്‍ നിര്‍ത്താനായിരുന്നു തീരുമാനം. ഇതനുസരിച്ച് സിദ്ദിഖ് കാപ്പന്‍ അഭിമുഖത്തിനെന്ന വ്യാജേന പല തവണ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദുമായി കൂടിക്കാഴ്ച നടത്തി. അതിനിടെയാണ് ഹ ത്രാസില്‍ ദലിത് പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവമുണ്ടായത്.

ഹത്രാസില്‍ ദലിത് പ്രക്ഷോഭം ഇളക്കി വിടാന്‍ കാപ്പന്‍ വീണ്ടും ചന്ദ്രശേഖര്‍ ആസാദിനെ കണ്ടു. ചന്ദ്രശേഖര്‍ ആസാദിന്റെ സന്ദര്‍ശനത്തിനു മുന്നൊരുക്കങ്ങള്‍ നടത്താനാണ് കാപ്പന്‍ ക്യാംപസ് ഫ്രണ്ടുകാര്‍ക്ക് ഒപ്പം ഹത്രാസിലേക്ക് പോയത്. പിന്നാലെ ബോംബ് വിദഗ്ധരായ ബദറുദ്ദീനും ഫിറോസ് ഖാനും മറ്റൊരു വാഹനത്തില്‍ ഹത്രാസിലേക്ക് തിരിച്ചു. സ്‌ഫോടന ഉത്തരവാദിത്തം ദലിത് സംഘടനകളുടെ തലയിലാക്കി യു പിയിലാകെ ജാതി കലാപം സൃഷ്ടിക്കലായിരുന്നു ലക്ഷ്യം.

സിദ്ദിഖ് കാപ്പന്‍ പിടിയിലായതോടെ പദ്ധതി പൊളിഞ്ഞു. ബദറുദ്ദീനും ഫിറോസ് ഖാനും അന്നു രക്ഷപ്പെട്ടെങ്കിലും നാലു മാസങ്ങള്‍ക്കു ശേഷം യുപി പൊലീസിന്റെ പിടിയിലായി. പിടികിട്ടാപ്പുള്ളിയായിരുന്ന കെ.പി. കമാലിനെ മലപ്പുറത്തു നിന്നു യുപി പൊലീസ് പൊക്കിയതോടെ ഹത്രാസ് കലാപ ഗൂഡാലോചന കേസില്‍ ചുരുളുകള്‍ അഴിയുന്നു. റിമാന്‍ഡിലുള്ള കമാലിനെ യുപി പൊലീസ് വൈകാതെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. മഹാനായ മാധ്യമ പ്രവര്‍ത്തകനെന്ന് ഇടത് മാധ്യമങ്ങള്‍ കൊട്ടിഘോഷിച്ച സിദ്ദിഖ് കാപ്പന്റെ ചെയ്തികളും കമാലിലൂടെ വെളിപ്പെടും.

  comment

  LATEST NEWS


  ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ വിദേശഇടപെടല്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് അനുരാഗ്‌സിങ് താക്കൂര്‍;വിമര്‍ശനവുമായി നിര്‍മ്മലാ സീതാരാമനും കിരണ്‍ റിജിജുവും


  പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി പ്രധാനമന്ത്രി; തൊ്‌ഴിലാളികള്‍ക്കൊപ്പവും സമയം ചെലവിട്ടു


  തന്റെ 18 സെന്റ് ഭൂമി സേവാഭാരതിക്ക് ദാനം നല്‍കി ചേറു അപ്പാപ്പന്‍; ജനങ്ങളെ കൂടുതല്‍ സേവിക്കാനായി മഹാപ്രസ്ഥാനം കെട്ടിടം നിര്‍മിക്കാനും 75കാരന്റെ ഉപദേശം


  വാണിജ്യ വ്യവസായ രംഗത്തെ പ്രമുഖര്‍ക്ക് ജനം ടിവിയുടെ ആദരം; ഗ്ലോബല്‍ എക്‌സലന്‍സ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു


  ശ്രീരാമ നവമി ആഘോഷങ്ങള്‍ക്കിടെ കിണറിന്റെ മേല്‍ക്കൂര തകര്‍ന്ന് അപകടം: മരണം 35 ആയി, ഒരാളെ കണാനില്ല; തെരച്ചില്‍ തുടരുന്നു


  ദുരിതാശ്വാസനിധിയുടെ ദുര്‍വിനിയോഗം; പിണറായിക്കെതിരേ വിധി പറയാതെ ലോകായുക്ത; ഡിവിഷന്‍ ബെഞ്ചില്‍ ഭിന്നാഭിപ്രായം; വിധി പറയുന്നത് ഫുള്‍ ബെഞ്ചിന് വിട്ടു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.