അറസ്റ്റിലായ സിദ്ദിഖ് കാപ്പന് മാധ്യമപ്രവര്‍ത്തകനാണെന്ന് അവകാശപ്പെട്ട് കാട്ടിയ തിരിച്ചറിയല്‍ കാര്‍ഡ് കേരളത്തിലെ എസ്ഡിപിഐയുടെ മുഖപത്രമായ തേജസിന്റേതാണ്. ഈ പത്രം 2018ല്‍ അടച്ചുപൂട്ടിയതാണെന്നും യുപി പോലീസ് സുപ്രീംകോടതിയെ അറിയിച്ചു. രണ്ട് വര്‍ഷം മുമ്പ് അടച്ചുപൂട്ടിയ പത്രത്തിന്റെ തിരിച്ചറിയല്‍ കാര്‍ഡുമായാണ് സിദ്ദിഖ് യുപിയില്‍ എത്തിയത്. യുപി പോലീസ് ഈ തെളിവുകളും ഇന്നു കോടതിക്ക് മുന്നില്‍ ഹാജരാക്കി.
ന്യൂദല്‍ഹി: ഹത്രാസ് സംഭവത്തില്‍ ജാതിവിഭജനം ഉണ്ടാക്കി സംസ്ഥാനത്ത് കലാപം ഉണ്ടാക്കാനാണ് പോപ്പുലര്‍ ഫ്രണ്ട് നേതാവായ സിദ്ദിഖ് കാപ്പന് ഉത്തര്‍പ്രദേശില്‍ എത്തിയതെന്ന് യു.പി പോലീസ്. വ്യക്തമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കാപ്പനെയും സംഘത്തെയും അറസ്റ്റ് ചെയതത്. മാധ്യമപ്രവര്‍ത്തകന്റെ മേലങ്കിയണിഞ്ഞ് ക്രമസമാധാനനില അസ്ഥിരപ്പെടുത്താനാണ് ഇവര്‍ എത്തിയത്. അറസ്റ്റിലായ സിദ്ദിഖ് കാപ്പന് മാധ്യമപ്രവര്‍ത്തകനാണെന്ന് അവകാശപ്പെട്ട് കാട്ടിയ തിരിച്ചറിയല്‍ കാര്‍ഡ് മതതീവ്രവാദ സംഘടനയായ എസ്ഡിപിഐയുടെ കേരളത്തിലെ മുഖപത്രമായ തേജസിന്റേതാണ്. ഈ പത്രം 2018ല്‍ അടച്ചുപൂട്ടിയതാണെന്നും യുപി പോലീസ് സുപ്രീംകോടതിയെ അറിയിച്ചു. രണ്ട് വര്‍ഷം മുമ്പ് അടച്ചുപൂട്ടിയ പത്രത്തിന്റെ തിരിച്ചറിയല്‍ കാര്‍ഡുമായാണ് സിദ്ദിഖ് യുപിയില്‍ എത്തിയത്. യുപി പോലീസ് ഈ തെളിവുകളും ഇന്നു കോടതിക്ക് മുന്നില്‍ ഹാജരാക്കി. ഇതോടെ ഹര്‍ജിയുമായി സുപ്രീംകോടതിയില്‍ എത്തിയ കേരള പത്രപ്രവര്‍ത്തക യൂണിയന് പ്രതിരോധത്തിലായി.
കേസന്വേഷണത്തിന്റെ ഈ ഘട്ടത്തില്‍ സിദ്ധിഖ് കാപ്പന് ജാമ്യം നല്‍കരുതെന്ന് യു.പി പോലീസ് കോടതിയോട് ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക യൂണിയന് ഹര്‍ജി നല്കാന് അധികാരമില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. സുപ്രിംകോടതിയിലാണ് സിദ്ദിഖ് കാപ്പനെതിരെ ശക്തമായ വാദങ്ങങ്ങള്‍ സര്‍ക്കാര്‍ ഉയര്‍ത്തിയത്.
സിദ്ദീക്ക് കാപ്പന് പോപ്പുലര്‍ ഫ്രണ്ട് ഓഫീസ് സെക്രട്ടറിയാണ്, ഇതു പലപ്പോഴും ഇയാള്‍ മറച്ചുവെച്ചു. മാധ്യമ പ്രവര്‍ത്തകനെന്ന വ്യാജേനെ ക്രമസമാധാന പ്രശ്നങ്ങളുണ്ടാക്കാനാണ് ഹത്രാസിലെത്തിയെന്നും പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. കാപ്പനില്‍ നിന്ന് പല രേഖകളും പിടിച്ചെടുത്തിട്ടുണ്ടെന്നും യുപി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇതിന് മറുപടി നല്കാന് പത്രപ്രവര്‍ത്തക യൂണിയന് സുപ്രീംകോടതി ഒരാഴ്ച സമയം നല്കി. ഒരാഴ്ചക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു. യുപിയില്‍ കലാപത്തിന് ശ്രമിച്ച കേസില്‍ അറസ്റ്റിലായ കാപ്പന് 46 ദിവസമായി മഥുര ജയിലില്‍ കഴിയുകയാണ്. കഴിഞ്ഞ ഒക്ടോബര്‍ അഞ്ചിനാണ് ഹത്രാറസിലേക്ക് മൂന്നു പോപ്പുലര്‍ ഫ്രണ്ടുകാര്‍ക്കൊപ്പം പോകുന്നതിനിടെ സിദ്ദിഖ് കാപ്പനെ യുപി പോലീസ് അറസ്റ്റ് ചെയ്തത്.
കോട്ടയത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വീട് കയറി ആക്രമിച്ചു; സിപിഎം പഞ്ചായത്തംഗം ഉൾപ്പടെ ആറ് പേർ അറസ്റ്റിൽ
സ്റ്റേഷനില്‍ ജോലിക്കെത്തിയ എസ്ഐ നെഞ്ചുവേദനയെ തുടര്‍ന്ന് കുഴഞ്ഞുവീണ് മരിച്ചു
പീഡന കേസുകളില്‍ അതിജീവിതയുടെ വിസ്താരം ഒരു സിറ്റിങ്ങില്‍ തന്നെ പൂര്‍ത്തിയാക്കണം; അഭിഭാഷകര്‍ മാന്യതയോടെ കൂടി വിസ്തരിക്കണം
നിര്‍ബന്ധിച്ച് മകളെ മദ്യം കുടിപ്പിച്ചു; പിതാവ് അറസ്റ്റില്‍, ബോധരഹിതയായ12കാരിയെ നാട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ആണവ കേന്ദ്രങ്ങളിലെ സിഗ്നലഗുകള്‍ ചോര്‍ത്തുമെന്ന് സംശയം; ചെനീസ് ചാരക്കപ്പല്‍ ശ്രീലങ്കന്‍ തുറമുഖത്തേയ്ക്ക് എത്തുന്നതില്‍ അനുമതി നിഷേധിച്ച് ഇന്ത്യ
കരുവന്നൂര്‍ തട്ടിപ്പ്: മരിച്ചവരുടെ പേരില്‍ ബാങ്ക് അക്കൗണ്ട്; പ്രതികള്‍ ബിനാമി പേരില്‍ ഭൂമി വാങ്ങിക്കൂട്ടിയെന്നും ഇഡിയുടെ കണ്ടെത്തല്‍
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
മാളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍; നിസ്കരിച്ചവര്‍ അതിക്രമിച്ച് കയറിയവരെന്ന് ലുലു ഗ്രൂപ്പ്; ദൃശ്യങ്ങള്‍ അടക്കം പരാതി നല്കി; കേസെടുത്ത് യുപി പോലീസ്
നൂപുര്‍ ശര്‍മയ്ക്കെതിരേ സുപ്രീം കോടതി; ഉദയ്പൂര്‍ കൊലപാതകം അടക്കം രാജ്യത്ത് അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍;രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി
ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തിയതിന് അറസ്റ്റിലായ മുഹമ്മദ് സുബൈറിനെ പിന്തുണച്ച് രാഹുല്‍ഗാന്ധി;സത്യത്തിന്റെ ശബ്ദമെന്ന് ട്വീറ്റ്
ന്യൂനപക്ഷ മോര്‍ച്ച വഴി ബിജെപിയുടെ ഭാഗമാകാന്‍ തീവ്രവാദികളുടെ ശ്രമം; ജിഹാദിനെ കാവിയുടുപ്പിക്കാനുള്ള കോണ്‍ഗ്രസ് ഗൂഢപദ്ധതിയോ?
നൂപുര്‍ ശര്‍മ്മയെ അഭിസാരികയെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ്; നിയമലംഘനമെന്ന് കണ്ട് ട്വിറ്റര്‍ ട്വീറ്റ് നീക്കം ചെയ്തു
ഉദയ്പൂരിലെ കൊലപാതകികള്‍ വിവരങ്ങള്‍ മറയ്ക്കാന്‍ രാജസ്ഥാനിലെ ബിജെപിയില്‍ ചേരാന്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ട്