×
login
കശ്മീരി പണ്ഡിറ്റുകളുടെ ലിസ്റ്റ് പുറത്തായതിന് കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് മെഹ്ബൂബ മുഫ്തി‍; ലിസ്റ്റ് പുറത്തുവിട്ട ലഷ്കര്‍ ത്വയിബയെക്കുറിച്ച് മൗനം

56 കശ്മീരി പണ്ഡിറ്റുകളുടെ പേര് വിവരങ്ങള്‍ പുറത്തായതിന് കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി. എന്നാല്‍ ഈ ലിസ്റ്റ് പുറത്തുവിട്ട തീവ്രവാദിസംഘങ്ങളെക്കുറിച്ച് അവര്‍ മൗനം പാലിച്ചു.

ശ്രീനഗര്‍: 56 കശ്മീരി പണ്ഡിറ്റുകളുടെ പേര് വിവരങ്ങള്‍ പുറത്തായതിന് കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി. എന്നാല്‍ ഈ ലിസ്റ്റ് പുറത്തുവിട്ട തീവ്രവാദിസംഘങ്ങളെക്കുറിച്ച് അവര്‍ മൗനം പാലിച്ചു.  

ലക്ഷ്കര്‍ ത്വയിബ, ടിആര്‍എഫ് എന്നീ തീവ്രവാദസംഘടനകളാണ് ഈ 56 കശ്മീരി പണ്ഡിറ്റുകളുടെ പേര് പുറത്തുവന്നതിന് പിന്നില്‍. ഈ സംഘടനകളെ വിമര്‍ശിക്കാതെ കേന്ദ്രസര്‍ക്കാരിനെ മാത്രം വിമര്‍ശിക്കുകയാണ് മെഹ്ബൂബ മുഫ്തി.  

"കശ്മീരി പണ്ഡിറ്റുകളുടെ പേര് വിവരങ്ങള്‍ എങ്ങിനെയാണ് പുറത്തുവന്നതെന്നതിന് കേന്ദ്രസര്‍ക്കാര്‍ മറുപടി പറയണം. ഇതോടെ കശ്മീരി പണ്ഡിറ്റുകളുടെ ജീവന് ഭീഷണി വന്നിരിക്കുകയാണ്. കശ്മീരി പണ്ഡിറ്റുകളെ സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ്ണമായും സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുന്നു. "- മെഹ്ബൂബ മുഫ്തി കുറ്റപ്പെടുത്തി.  

ദി റെസിസ്റ്റന്‍റ് ഫ്രണ്ട് (ടിആര്‍എഫ്) എന്നീ സംഘടനയുമായി ബന്ധപ്പെട്ട ഒരു ബ്ലോഗിലാണ് പ്രധാനമന്ത്രിയുടെ പുനരധിവാസ പരിപാടി മൂലം സര്‍ക്കാര്‍ ജോലി ലഭിച്ച 56 കശ്മീരി പണ്ഡിറ്റുകളുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തിയത്. ഇതോടെ തീവ്രവാദികളുടെ കൊലപാതക ലിസ്റ്റില്‍ ഈ 56 കശ്മീരി പണ്ഡിറ്റുകള്‍ ഉള്‍പ്പെട്ടിരിക്കുകയാണ്. ലഷ്കര്‍ ഇ ത്വയിബയുമായി ബന്ധമുള്ള സംഘടനയാണ് ടിആര്‍എഫ്. എന്നാല്‍ ഇക്കാര്യങ്ങളെക്കുറിച്ച് തന്ത്രപൂര്‍വ്വം മൗനം പാലിച്ചാണ് മെഹ്ബൂബ മുഫ്തി കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിക്കുന്നത്.  


കശ്മീരി പണ്ഡിറ്റുകളെ ലാക്കാക്കി തീവ്രവാദികള്‍ നിരവധി ആക്രമണങ്ങള്‍ നടത്തിയതോടെ ഇവരെ മുഴുവന്‍ തല്‍ക്കാലം ജമ്മുവിലേക്ക് മാറ്റിയിരിക്കുകയാണ്. പുതിയ സാഹചര്യത്തില്‍ സുരക്ഷാനടപടികള്‍ കേന്ദ്ര ആഭ്യന്തരസെക്രട്ടറി അജയ് ഭല്ല വിലയിരുത്തി.  

 

 

 

    comment

    LATEST NEWS


    ജഡ്ജിമാര്‍ക്ക് കൈക്കൂലിയെന്ന പേരില്‍ ലക്ഷങ്ങള്‍ തട്ടിയെന്ന പരാതി: അഡ്വ. സൈബി ജോസ് കിടങ്ങൂരിനെതിരെ കേസെടുത്തു


    ചിന്താ ജെറോമിന്‍റെ ഗവേഷണ പ്രബന്ധം: കേരള സര്‍വ്വകലാശാല നടപടി തുടങ്ങി


    ആക്രമണകാരികളെ ഭരണാധികാരികളായി അംഗീകരിക്കാനാകില്ലെന്ന് ഐസിഎച്ച്ആര്‍; രാജവംശങ്ങളുടെ പ്രദര്‍ശിനിയില്‍ നിന്ന് അധിനിവേശ ഭരണകൂടങ്ങളെ ഒഴിവാക്കി


    മഞ്ഞ് മലയില്‍ ഗ്ലാസ് കൂടാരങ്ങളുമായി കശ്മീര്‍; സഞ്ചാരികളെ ആകര്‍ഷിച്ച് ഗ്ലാസ് ഇഗ്ലൂ റെസ്റ്റോറന്റ; ഇന്ത്യയില്‍ ഇത് ആദ്യസംരംഭം


    ന്യൂസിലാന്റിന് 168 റണ്‍സിന്റെ നാണംകെട്ട തോല്‍വി; ഇന്ത്യയ്ക്ക് പരമ്പര, ഗില്ലിന്‍ സെഞ്ച്വറി(126), ഹാര്‍ദ്ദികിന് നാലുവിക്കറ്റ്‌


    മഞ്ഞണിഞ്ഞ് മൂന്നാര്‍; സഞ്ചാരികള്‍ ഒഴുകുന്നു; 15 വര്‍ഷത്തില്‍ തുടര്‍ച്ചയായ മഞ്ഞുവീഴ്ച ഇതാദ്യം

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.