×
login
ഭീകരര്‍ ലക്ഷ്യമിട്ടത് മറ്റൊരു 26/11 മോഡല്‍ ആക്രമണം;പരിശീലനം പാക്കിസ്ഥാനില്‍;ഏകോപിപ്പിച്ചത് ദാവൂദിന്റെ സഹോദരന്‍; കൂടുതല്‍ തീവ്രവാദികളെത്തി;അതീവ ജാഗ്രത

സ്‌ഫോടക വസ്തുക്കളടക്കം വന്‍ ആയുധ ശേഖരം ഭീകരരില്‍ നിന്നു പിടിച്ചെടുത്തു. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ദല്‍ഹി, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ നടന്ന വിവിധ റെയ്ഡുകളെത്തുടര്‍ന്നാണ് ഭീകരരെ അറസ്റ്റ് ചെയ്തതെന്ന് ദല്‍ഹി പോലീസ് സ്‌പെഷല്‍ സെല്‍ ഡിസിപി പ്രമോദ് കുശ്‌വാഹ പറഞ്ഞു. മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി ഇന്ന് അടിയന്തര സുരക്ഷ യോഗം വിളിച്ചിട്ടുണ്ട്.

ന്യൂദല്‍ഹി: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന് മുമ്പ് വ്യാപകമായ ആക്രമണങ്ങളും സ്‌ഫോടനങ്ങളും നടത്താന്‍ പദ്ധതിയിട്ട ആറു ഭീകരരെ ദല്‍ഹി പോലീസിന്റെ സ്പെഷല്‍ സെല്‍ പിടികൂടി. ഇവരില്‍ രണ്ടു പേര്‍ പാകിസ്ഥാനില്‍ പരിശീലനം ലഭിച്ചവരാണ്. 26/11 മോഡല്‍ ഭീകരാക്രമണമാണ് ഇവര്‍ ലക്ഷ്യമിട്ടിരുന്നത്. സ്‌ഫോടക വസ്തുക്കളടക്കം വന്‍ ആയുധ ശേഖരം ഭീകരരില്‍ നിന്നു പിടിച്ചെടുത്തു. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ദല്‍ഹി, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ നടന്ന വിവിധ റെയ്ഡുകളെത്തുടര്‍ന്നാണ് ഭീകരരെ അറസ്റ്റ് ചെയ്തതെന്ന് ദല്‍ഹി പോലീസ് സ്‌പെഷല്‍ സെല്‍ ഡിസിപി പ്രമോദ് കുശ്‌വാഹ പറഞ്ഞു. മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി ഇന്ന് അടിയന്തര സുരക്ഷ യോഗം വിളിച്ചിട്ടുണ്ട്. പിടിയിലായവരെ കൂടാതെ കൂടുതല്‍ തീവ്രവാദികള്‍ രാജ്യത്ത് എത്തിയതായാണ് വിവരം. ഇതേത്തുടര്‍ന്ന് അതീവജാഗ്രത നിര്‍ദേശം സുരക്ഷ ഏജന്‍സികള്‍ നല്‍കിയിട്ടുണ്ട്.  

പാകിസ്ഥാനില്‍ പരിശീലനം ലഭിച്ച അലഹബാദ് സ്വദേശി ഒസാമ സമി (22), സീഷാന്‍ ഖമര്‍ (28) എന്നിവരെ പ്രയാഗ്‌രാജില്‍ നിന്ന് ഉത്തര്‍പ്രദേശ് എടിഎസിന്റെ സഹായത്തോടെയാണ് ദല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്ര സ്വദേശി ജാന്‍ മുഹമ്മദ് ഷെയ്ക് എന്ന സമീര്‍ കാലിയ (47), യുപി റായ്ബറേലി സ്വദേശി മൂല്‍ചന്ദ് സാജു ലാല (47), അബൂബക്കര്‍ (23), ലഖ്‌നൗ സ്വദേശി അമീര്‍ ജാവേദ് (31) എന്നിവരാണ് അറസ്റ്റിലായ മറ്റു ഭീകരര്‍. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ദാവൂദ് ഇബ്രാഹിമിന്റെ സഹോദരന്‍ അനീസ് ഇബ്രാഹിമുമായും ഇവര്‍ക്ക് ബന്ധമുണ്ട്. ഇയാളാണ് പാകിസ്ഥാനില്‍ നിന്നു സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും ഭീകരര്‍ക്ക് നല്കുന്നത്. ആക്രമണങ്ങള്‍ ഏകോപിപ്പിക്കുന്നതും അനീസാണ്.  

 

 

  comment

  LATEST NEWS


  പുലിറ്റ്‌സര്‍ സമ്മാനം നേടിയ പത്രപ്രവര്‍ത്തകന്‍ കെന്നത്ത് കൂപ്പര്‍ വ്യാഴാഴ്ച വെബിനാറില്‍ സംസാരിക്കും


  നീരജ് ചോപ്രയും ശ്രീജേഷും ഉള്‍പ്പെടെ 11 പേര്‍ക്ക് ഖേല്‍രത്‌ന ശുപാര്‍ശ


  കപ്പലണ്ടിക്ക് എരിവ് പോര; കൊല്ലം ബീച്ചിലെ വാകേറ്റം കൂട്ടത്തല്ലായി മാറി; നിരവധി പേര്‍ക്ക് പരിക്ക്; കേസെടുത്ത് പോലീസ്


  മുസ്ളീങ്ങള്‍ക്കെതിരെ കടുത്ത നിലപാടുമായി ചൈന; മുസ്ലീം പള്ളികളില്‍ മിനാരങ്ങളും താഴികക്കുടങ്ങളും പാടില്ല; പള്ളികളുടെ രൂപം മാറ്റി ചൈന


  ഷിജുഖാന് പങ്കുണ്ട്; നിലവിലെ പാര്‍ട്ടി അന്വേഷണത്തില്‍ വിശ്വാസമില്ല; സര്‍ക്കാര്‍തല അന്വേഷണ സമിതിക്ക് മുന്നില്‍ അഞ്ച് മണിക്കൂര്‍ നീണ്ട മൊഴി നല്കി അനുപമ


  പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച്‌ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്; ബിജെപിയുമായി സഖ്യമുണ്ടാക്കും; അകാലി, ആം ആദ്മി, കോണ്‍ഗ്രസ് തോല്‍വി ലക്ഷ്യം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.