×
login
നൈപുണ്യ വികസന പദ്ധതികൾ വ്യവസായ രംഗത്തിന് അനുയോജ്യം; ധാരാളം ആളുകൾ പരിശീലനം നേടിയെന്നും രാജീവ് ചന്ദ്രശേഖർ

ലോക്സഭയിൽ വ്യവസായ രംഗത്തെ ആവശ്യങ്ങൾക്കനുസൃതമായ നൈപുണ്യ വികസന പദ്ധതികൾ കേന്ദ്രത്തിനുണ്ടോ എന്ന് ശശി തരൂർ എം.പി ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കേന്ദ്രമന്ത്രി.

ന്യൂദൽഹി: കോവിഡിന് മുമ്പുള്ള 2016-21 കാലഘട്ടത്തിൽ നൈപുണ്യ വികസനത്തിന് കേന്ദ്ര സർക്കാർ വലിയ ഊന്നൽ നൽകിയിട്ടുണ്ടെന്ന് കേന്ദ്ര ഇലക്ട്രോണിക്സ് ഐ ടി, സംരംഭക നൈപുണ്യ വികസന വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. വ്യവസായ രംഗത്തെ  ആവശ്യങ്ങൾക്കനുയോജ്യമായ നൈപുണ്യ വികസന  പദ്ധതി  എന്ന തരത്തിലാണ് ഇവ വികസിപ്പിച്ചെടുത്തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.  

ലോക്സഭയിൽ വ്യവസായ രംഗത്തെ ആവശ്യങ്ങൾക്കനുസൃതമായ നൈപുണ്യ വികസന പദ്ധതികൾ  കേന്ദ്രത്തിനുണ്ടോ എന്ന് ശശി തരൂർ എം.പി ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കേന്ദ്രമന്ത്രി. പദ്ധതിയുടെ ഭാഗമായി ധാരാളം ആളുകൾക്ക് പരിശീലനം നൽകിയിട്ടുണ്ട്. വ്യവസായങ്ങളിൽ നിന്നുള്ള ആവശ്യം പരിഗണിക്കപ്പെട്ടിട്ടുണ്ട്. ദൽഹിയിൽ നിന്ന് വിവിധ നഗരങ്ങളിലും ഗ്രാമങ്ങളിലും പഞ്ചായത്തുകളിലും വിന്യസിപ്പിക്കപ്പെട്ട  നൈപുണ്യ വികസന പരിപാടികളാണിത്.  

വ്യവസായങ്ങൾക്കും നൈപുണ്യത്തിനും ഇടയിൽ പാലമായി പ്രവർത്തിക്കുന്ന മേഖലാ നൈപുണ്യ കൗൺസിലുകളുമായി കൂടിയാലോചിച്ചാണ് നൈപുണ്യ വികസന പദ്ധതികൾക്ക് രൂപം നൽകിയിട്ടുള്ളത്. അതിനാൽത്തന്നെ രാജ്യത്തെ വ്യവസായ മേഖലയുടെ ആവശ്യാനുസരണം രൂപപ്പെടുത്തിയിട്ടുള്ള പരിശീലനമാണ് നൽകുന്നതെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. 

    comment

    LATEST NEWS


    സാറ്റിയൂട്ടറി പെന്‍ഷന്‍ നിര്‍ത്തലാക്കി സംസ്ഥാനത്ത് പങ്കാളിത്ത പെന്‍ഷന്‍ നടപ്പക്കിയിട്ട് 10 വര്‍ഷം; ഏപ്രില്‍ ഒന്ന് എന്‍ജിഒ സംഘ് വഞ്ചനാദിനമായി ആചരിക്കും


    ഡോ. കെവി. പണിക്കര്‍: വൈക്കം സത്യഗ്രഹത്തിലെ സൂര്യതേജസ്


    നാനിയുടെ 'ദസറ' ആദ്യ ദിനം വാരിയത് കോടികള്‍; നാനിയ്ക്കൊപ്പം ശ്രദ്ധേയരായി കീര്‍ത്തി സുരേഷും ഷൈന്‍ ടോം ചാക്കോയും സായ് കുമാറും


    പോലീസ് സ്റ്റേഷനുകള്‍ മര്‍ദന കേന്ദ്രങ്ങളായി മാറി; പിണറായി ഭരണത്തില്‍ കേരളത്തിലുണ്ടാകുന്നത് മനോഹരന്റേത് പോലുള്ള കുടുംബങ്ങള്‍: സി.കെ. പത്മനാഭന്‍


    വാവ സുരേഷിന് പാമ്പുപിടിക്കണമെങ്കില്‍ വനംവകുപ്പിന്‍റെ സര്‍ട്ടിഫിക്കറ്റ് വേണം; സര്‍ട്ടിഫിക്കറ്റുള്ളവര്‍ പാമ്പു പിടിക്കുന്നത് അപകടരമായ രീതിയില്‍


    പുഴ മുതല്‍ പുഴ വരെ ജനങ്ങള്‍ പ്രതികരിക്കുന്നു 'ഒരു തുള്ളി കണ്ണീര് പോകാതെ കാണാന്‍ പറ്റില്ല. നടന്നത് ഹിന്ദു ഉന്മൂലനം'

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.