സ്മൃതി ഇറാനിയോ മകളോ ഗോവയിലെ ഏതെങ്കിലും റസ്റ്റോറന്റിന് വേണ്ടി ബാര്‍ ലൈസിന്‍സിന് അപേക്ഷിക്കുകയോ അത് അനുവദിച്ച് കിട്ടുകയോ ചെയ്തിട്ടില്ലെന്ന് ദല്‍ഹി ഹൈക്കോടതി പറഞ്ഞു.
ന്യൂദല്‍ഹി:സ്മൃതി ഇറാനിയോ മകളോ ഗോവയിലെ ഏതെങ്കിലും റസ്റ്റോറന്റിന് വേണ്ടി ബാര്‍ ലൈസിന്‍സിന് അപേക്ഷിക്കുകയോ അത് അനുവദിച്ച് കിട്ടുകയോ ചെയ്തിട്ടില്ലെന്ന് ദല്‍ഹി ഹൈക്കോടതി പറഞ്ഞു. മരിച്ചുപോയ ഒരു വ്യക്തിയുടെ പേരില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകള്‍ bar-license/' class='tag_highlight_color_detail'>ബാര്‍ ലൈസന്‍സ് സംഘടിപ്പിച്ചുവെന്നും ഗോവയില്‍ ബാര്‍ നടത്തിവരുന്നുണ്ടെന്നും ഉള്ള കോണ്‍ഗ്രസ് ആരോപണം വെറും നുണപ്രചരണമാണെന്ന് ഇതോടെ തെളിഞ്ഞു.
ദല്‍ഹി ഹൈക്കോടതി ജസ്റ്റിസ് മിനി പുഷ്കര്‍ണ കോണ്‍ഗ്രസ് നേതാക്കളായ ജയ്റാം രമേഷ്, പവന്‍ഖേര, നെറ്റ ഡിസൂസ.എന്നിവരോട് കോടതി സമക്ഷം ഹാജരാവാന്‍ ആവശ്യപ്പെട്ട് സമന്‍സ് അയച്ചു. വ്യാജപ്രചാരണം നടത്തിയതിന് രണ്ട് കോടി രൂപ ആവശ്യപ്പെട്ടാണ് സ്മൃതി ഇറാനി സിവില്‍ അപകീര്‍ത്തി കേസ് നല്‍കിയിരിക്കുന്നത്.
ഗോവയിലെ സില്ലി സോള്‍സ് കഫേ ആന്റ് ബാര്‍ എന്ന റസ്റ്റോറന്റിന് വേണ്ടി സ്മൃതി ഇറാനിയുടെ മകള്‍ മരിച്ചയാളുടെ പേരില്‍ ബാര്‍ ലൈസന്‍സ് സംഘടിപ്പിച്ച് ബാര്‍ നടത്തുന്നുവെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കളായ ജയ്റാം രമേഷ്, നെറ്റ ഡിസൂസ, പവര്‍ ഖേര എന്നിവര്‍ വാര്‍ത്താസമ്മേളനം നടത്തിയ ആരോപിച്ചത്. തുടര്‍ന്ന് അവര്‍ സമൂഹമാധ്യമങ്ങളില്‍ ഈ നുണ പ്രചരിപ്പിക്കുകയും ചെയ്തു. ഈ ആരോപണത്തില്‍ കഴമ്പില്ലെന്ന് മനസ്സിലായ ദല്‍ഹി ഹൈക്കോടതി ഇവരോട് സമൂഹമാധ്യമങ്ങളിലെ സന്ദേശങ്ങള്‍ ഉടന്‍ നീക്കം ചെയ്യാന്‍ രണ്ട് ദിവസം മുന്‍പ് ഉത്തരവിട്ടിരുന്നു. ഇത് പ്രകാരം ഇവര്‍ സമൂഹമാധ്യമങ്ങളിലെ വ്യാജസന്ദേശങ്ങള്‍ നീക്കിയിരുന്നു.
കോണ്‍ഗ്രസിന്റെ വ്യാജപ്രചാരണം അവിടെയും നിന്നില്ല. പിന്നീട് ഗോവയിലെ സില്ലി സോള്‍സ് കഫെ ആന്റ് ബാറിന്റെ വ്യാജ മെനുവാണ് പിന്നീട് ഇവര്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. ഇതില്‍ ബീഫ് ഉള്‍പ്പെടെയുള്ള ആഹാരങ്ങളുണ്ടെന്ന് കാട്ടി ഹോട്ടല്‍ മെനുവിന്റെ വ്യാജചിത്രങ്ങളും പ്രചരിപ്പിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് കീര്‍ത്തി ആസാദ് വൃത്തികെട്ട രീതിയിലുള്ള സ്മൃതി ഇറാനിയുടെ ഒരു കാര്‍ട്ടൂണ്‍ ചിത്രങ്ങളും പ്രചരിപ്പിച്ചിരുന്നു.
ഇതിനിടെ ഈ റസ്റ്റൊറന്റിന്റെ ലൈസന്‍സ് സംബന്ധിച്ച് എക്സൈസ് കമ്മീഷണര്‍ നാരായണ്‍ എം. ഗാഡ് അയച്ച കാരണം കാണിക്കല്‍ നോട്ടീസിന് സില്ലി സോള്‍സ് കഫെ ആന്റ് ബാറിന്റെ യഥാര്‍ത്ഥ ഉടമസ്ഥരായ മെര്ലിന് ആന്റണി ഡി ഗാമയും അവരുടെ മകന് ഡീന്‍ ഡി ഗാമയും മറുപടി നല്‍കിയിരുന്നു. ഈ ഹോട്ടല്‍ ബിസിനസ് തങ്ങളുടെ മാത്രമാണെന്നും ഇതില്‍ മറ്റാര്‍ക്കും പങ്കാളിത്തമില്ലെന്നും ഇരുവരും വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് അപവാദപ്രചരണം നടത്തിയ ട്വീറ്റുകള്‍ നീക്കം ചെയ്യാന്‍ ദല്‍ഹി ഹൈക്കോടതി ആവശ്യപ്പെട്ടത്.
"രേഖകള്‍ പരിശോധിച്ചതില്‍ നിന്നും പരാതിക്കാരിയുടെയോ (സ്മൃതി ഇറാനി) മകളുടെയോ പേരില്‍ ഒരു ലൈസന്‍സും നല്‍കപ്പെട്ടിട്ടില്ലെന്നത് വ്യക്തമാണ്. പരാതിക്കാരിയോ (സ്മൃതി ഇറാനി) മകളോ ഈ റസ്റ്റോറന്റിന്റെ ഉടമകളുമല്ല. ഏതെങ്കിലും ബാര്‍ ലൈസന്‍സിന് വേണ്ടി പരാതിക്കാരിയോ മകളോ അപേക്ഷിച്ചിട്ടില്ലെന്നും പ്രഥമദൃഷ്ട്യാ സ്ഥാപിക്കാന്‍ പരാതിക്കാരിക്ക് സാധിച്ചിട്ടുണ്ട്. "- ദല്‍ഹി ഹൈക്കോടതി വ്യക്തമാക്കി.
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
മാളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍; നിസ്കരിച്ചവര്‍ അതിക്രമിച്ച് കയറിയവരെന്ന് ലുലു ഗ്രൂപ്പ്; ദൃശ്യങ്ങള്‍ അടക്കം പരാതി നല്കി; കേസെടുത്ത് യുപി പോലീസ്
നൂപുര്‍ ശര്‍മയ്ക്കെതിരേ സുപ്രീം കോടതി; ഉദയ്പൂര്‍ കൊലപാതകം അടക്കം രാജ്യത്ത് അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍;രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി
ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തിയതിന് അറസ്റ്റിലായ മുഹമ്മദ് സുബൈറിനെ പിന്തുണച്ച് രാഹുല്‍ഗാന്ധി;സത്യത്തിന്റെ ശബ്ദമെന്ന് ട്വീറ്റ്
ന്യൂനപക്ഷ മോര്‍ച്ച വഴി ബിജെപിയുടെ ഭാഗമാകാന്‍ തീവ്രവാദികളുടെ ശ്രമം; ജിഹാദിനെ കാവിയുടുപ്പിക്കാനുള്ള കോണ്‍ഗ്രസ് ഗൂഢപദ്ധതിയോ?
നൂപുര്‍ ശര്‍മ്മയെ അഭിസാരികയെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ്; നിയമലംഘനമെന്ന് കണ്ട് ട്വിറ്റര്‍ ട്വീറ്റ് നീക്കം ചെയ്തു
ഉദയ്പൂരിലെ കൊലപാതകികള്‍ വിവരങ്ങള്‍ മറയ്ക്കാന്‍ രാജസ്ഥാനിലെ ബിജെപിയില്‍ ചേരാന്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ട്