സോണിയാഗാന്ധിയെ ആദ്യമായി നടുത്തളത്തിലേക്ക് ഇറക്കിക്കൊണ്ടുവന്ന പ്രസംഗമായിരുന്നു സ്മൃതി ഇറാനി കഴിഞ്ഞ ദിവസം പാര്‍ലമെന്‍റില്‍ നടത്തിയത്. സ്മൃതി ഇറാനിയുടെ പ്രസംഗം തീര്‍ന്നപ്പോള്‍ സോണിയാഗാന്ധി സമനില തെറ്റിയതുപോലെയാണ് പെരുമാറിയത്. നേരെ അവര്‍ ഭരണപക്ഷബെഞ്ചിലേക്ക് നടന്നുപോയി സീനിയര്‍ എംപിയായ രമാദേവിയെ കാണുകയായിരുന്നു.
ന്യൂദല്‍ഹി: സോണിയാഗാന്ധിയെ ആദ്യമായി നടുത്തളത്തിലേക്ക് ഇറക്കിക്കൊണ്ടുവന്ന പ്രസംഗമായിരുന്നു സ്മൃതി ഇറാനി കഴിഞ്ഞ ദിവസം പാര്‍ലമെന്‍റില്‍ നടത്തിയത്. സ്മൃതി ഇറാനിയുടെ പ്രസംഗം തീര്‍ന്നപ്പോള്‍ സോണിയാഗാന്ധി സമനില തെറ്റിയതുപോലെയാണ് പെരുമാറിയത്. നേരെ അവര്‍ ഭരണപക്ഷബെഞ്ചിലേക്ക് നടന്നുപോയി സീനിയര്‍ എംപിയായ രമാദേവിയെ കാണുകയായിരുന്നു.
സ്മൃതി ഇറാനിയുടെ പ്രസംഗത്തിന്‍റെ ഭാഗം:
Twitter tweet: https://twitter.com/eOrganiser/status/1552583651334017024
"സോണിയാജീ നിങ്ങളെക്കുറിച്ച് ഞാനാണ് പറഞ്ഞത്. എന്തെങ്കിലും പറയാനുണ്ടോ?" എന്ന സ്മൃതി ഇറാനിയുടെ ചോദ്യത്തിന് വിദ്വേഷത്തോടെ "നിങ്ങളോട് എനിക്ക് സംസാരിക്കാനില്ല" എന്നായിരുന്നു സോണിയയുടെ മറപുടി. ഇതിനെതിരെ ബിജെപി ബെഞ്ചുകളില്‍ നിന്നും സോണിയയ്ക്കെതിരെ ശക്തമായ പ്രതിഷേധസ്വരങ്ങള്‍ ഉയര്‍ന്നതോടെ എന്‍സിപിയിലെ സുപ്രിയ സുലെയും തൃണമൂലിലെ മഹുവ മൊയ്ത്രയും ചേര്‍ന്ന് സോണിയയെ പ്രതിപക്ഷ ബെഞ്ചിലേക്ക് ബലമായി പിടിച്ച് കൂട്ടികൊണ്ടുപോവുകയായിരുന്നു.
സോണിയാഗാന്ധി ആദിവാസികളെ അപമാനിക്കാന്‍, പാവങ്ങളെ അപമാനിക്കാന്‍, സ്ത്രീകളെ അപമാനിക്കാന്‍ ആദിര്‍ രഞ്ജന്‍ ചൗധരിക്ക് അനുവാദം നല്‍കിയിരിക്കുന്നു എന്നായിരുന്നു സ്മൃതി ഇറാനി കുറ്റപ്പെടുത്തിയത്. "സോണിയാ ഗാന്ധി, നിങ്ങള്‍ ദ്രൗപദി മുര്‍മുവിനെ അപമാനിക്കാന്‍ അനുമതി നല്‍കി. സോണിയാജി ഇന്ത്യയുടെ ഉയര്‍ന്ന ഭരണഘടനാപദവിയിലിരിക്കുന്ന സ്ത്രീയെ അപമാനിക്കാന്‍ അനുമതി നല്‍കി"- ഇളകിമറിയുന്ന സഭയില്‍ സ്മൃതി ഇറാനി പറഞ്ഞു. "ഇന്ത്യയ്ക്കറിയാം കോണ്‍ഗ്രസ് ആദിവാസി വിരോധികളും സ്ത്രീവിരോധികളും ദരിദ്ര വിരോധികളും ആണെന്ന്. ചരിത്രം രചിച്ച ആദിവാസി സ്ത്രീയെ തുടര്‍ച്ചയായി കോണ്‍ഗ്രസ് അപമാനിക്കുകയാണ്. കോണ്‍ഗ്രസ് മുര്‍മുവിനോട് മാത്രമല്ല, ഈ രാജ്യത്തോട് തന്നെ മാപ്പ് പറയണം. "- സ്മൃതി ഇറാനി പറഞ്ഞു. സോണിയാഗാന്ധിയുടെ എല്ലാ പ്രതിരോധവും തകര്‍ക്കുന്ന പ്രസംഗമായിരുന്നു സ്മൃതി ഇറാനിയുടേത്. എല്ലാ രോഷവും പുറത്തുകൊണ്ടുവന്നുള്ള പ്രസംഗം. ബിജെപി അംഗങ്ങളും ഈ പ്രസംഗത്തെ അനുകൂലിച്ച് വൈകാരികമായി പ്രതികരിച്ചതോടെ സഭ ഇളകിമറിഞ്ഞു. കോണ്‍ഗ്രസ് എംപിമാരെയും മറ്റ് പ്രതിപക്ഷ എംപിമാരെയും അക്ഷരാര്‍ത്ഥത്തില്‍ അമ്പരപ്പിക്കുന്ന പ്രസംഗമായിരുന്നു സ്മൃതി ഇറാനിയുടേത്.
സ്മൃതി ഇറാനിയുടെ ഈ പ്രസംഗത്തിന്‍റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. "എന്താണ് സംഭവിക്കുന്നതെന്നറിയാന്‍ ഞങ്ങളുടെ സീനിയര്‍ നേതാവായ രമാദേവിയെ സോണിയാഗാന്ധി സമീപിച്ചു. ഞങ്ങളുടെ അംഗങ്ങളില്‍ ഒരാള്‍ സോണിയയെ സമീപിച്ചു. എന്നാല്‍ നീ എന്നോട് സംസാരിക്കേണട് എന്ന് പറഞ്ഞ് സോണിയാഗാന്ധി ഞങ്ങളുടെ അംഗത്തെ മാനസികമായി തകര്‍ത്തു. ഇതിന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കുറ്റബോധം തോന്നേണ്ടതിന് പകരം അവര്‍ ഞങ്ങളെ ആക്രമിക്കുകയാണ്."- നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.
ദ്രൗപദി മുര്‍മുവിനെ രാഷ്ട്രപതി എന്നതിന് പകരം രാഷ്ട്രപത്നി എന്ന് കോണ്‍ഗ്രസ് നേതാവ് ആദിര്‍ രഞ്ജന്‍ ചൗധരി വിശേഷിപ്പിച്ചതാണ് പ്രകോപനങ്ങള്‍ക്ക് കാരണമായത്.
ഇന്ത്യയ്ക്കിത് ഐതിഹാസിക ദിനം, രാജ്യത്തിനായി പോരാടിയവരെ ഓര്‍ക്കണം; സ്വാതന്ത്ര്യ സമരപോരാളികളോടുള്ള കടം നമ്മള് വീട്ടണമെന്ന് പ്രധാനമന്ത്രി
പുതിയ ദിശയില്‍ നീങ്ങാനുള്ള സമയം; സ്വാതന്ത്യ ദിനത്തില്‍ ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി പ്രധാനമന്ത്രി, ആശംസകള്‍ നേര്‍ന്നു
സിരതമുരിന് എന്നും അമൃതോത്സവം
വിഭജന മുറിപ്പാടുകള്‍ അവതരിപ്പിച്ച് റെയില്‍വെ
ആഗോളശക്തിയുടെ അമൃതോത്സവം
വരൂ, പരമ വൈഭവത്തിലേക്ക് മൂന്നേറാം; ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിന്റെ സ്വാതന്ത്ര്യദിന സന്ദേശം
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
മാളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍; നിസ്കരിച്ചവര്‍ അതിക്രമിച്ച് കയറിയവരെന്ന് ലുലു ഗ്രൂപ്പ്; ദൃശ്യങ്ങള്‍ അടക്കം പരാതി നല്‍കി; കേസെടുത്ത് യുപി പോലീസ്
നൂപുര്‍ ശര്‍മയ്ക്കെതിരേ സുപ്രീം കോടതി; ഉദയ്പൂര്‍ കൊലപാതകം അടക്കം രാജ്യത്ത് അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍;രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി
ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തിയതിന് അറസ്റ്റിലായ മുഹമ്മദ് സുബൈറിനെ പിന്തുണച്ച് രാഹുല്‍ഗാന്ധി;സത്യത്തിന്റെ ശബ്ദമെന്ന് ട്വീറ്റ്
ന്യൂനപക്ഷ മോര്‍ച്ച വഴി ബിജെപിയുടെ ഭാഗമാകാന്‍ തീവ്രവാദികളുടെ ശ്രമം; ജിഹാദിനെ കാവിയുടുപ്പിക്കാനുള്ള കോണ്‍ഗ്രസ് ഗൂഢപദ്ധതിയോ?
നൂപുര്‍ ശര്‍മ്മയെ അഭിസാരികയെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ്; നിയമലംഘനമെന്ന് കണ്ട് ട്വിറ്റര്‍ ട്വീറ്റ് നീക്കം ചെയ്തു
ഉദയ്പൂരിലെ കൊലപാതകികള്‍ വിവരങ്ങള്‍ മറയ്ക്കാന്‍ രാജസ്ഥാനിലെ ബിജെപിയില്‍ ചേരാന്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ട്