login
സമൂഹമാധ്യമങ്ങള്‍ ഭാരതത്തിലെ നിയമങ്ങളും ഭരണഘടന‍യും പാലിക്കണം, ഇനിയും ഇരട്ടത്താപ്പ് നടക്കില്ലെന്ന് രവിശങ്കര്‍ പ്രസാദ്

കേന്ദ്രസര്‍ക്കാരിനെ ടൂള്‍കിറ്റ് കേസിലും കര്‍ഷകസമരത്തിന്‍റെ പേരിലും വിമര്‍ശിച്ച ആയിരത്തില്‍പ്പരം അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചതിനെ ട്വിറ്റര്‍ ആദ്യം എതിര്‍ത്തെങ്കിലും പിന്നീട് മടിച്ച് മടിച്ചാണ് ഭാഗികമായി മരവിപ്പിക്കല്‍ നടപ്പാക്കിയത്. വിദേശസമൂഹമാധ്യമങ്ങളുടെ ഇത്തരം നടപടികള്‍ക്കെതിരെ അന്ന് വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.

ന്യൂദല്‍ഹി: സമൂഹ മാധ്യമപ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം തുടങ്ങിയവ കമ്പനികളെ  ഇന്ത്യയില്‍ ബിസിനസ് ചെയ്യാന്‍ സ്വാഗതം ചെയ്യുന്നുവെങ്കിലും അവര്‍ ഇന്ത്യയിലെ നിയമങ്ങളും ഭരണഘടനയും പാലിക്കണമെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്.

വ്യാഴാഴ്ച സമൂഹമാധ്യമങ്ങളെയും ഒടിടി പ്ലാറ്റ്‌ഫോമുകളെയും ഓണ്‍ലൈന്‍ വാര്‍ത്താമാധ്യമങ്ങളെയും നിയന്ത്രിക്കുന്ന മാര്‍ഗ്ഗരേഖ പുറത്തിറങ്ങുന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. 'വിമര്‍ശിക്കാനും ചോദ്യം ചെയ്യാനും സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതില്‍ തെറ്റില്ല. സമൂഹമാധ്യമങ്ങള്‍ സാധാരണക്കാരെ ശക്തിപ്പെടുത്തുന്നുണ്ട്. എന്നാല്‍ ആ പ്ലാറ്റ്ഫോമിനെ ദുരുപയോഗം ചെയ്യുന്നതും അധിക്ഷേപിക്കുന്നതും തടയുന്നതിനുള്ള സംവിധാനം അവര്‍ക്ക് വേണം,' അദ്ദേഹം പറഞ്ഞു.

ഒരിക്കലും ഭാരതത്തിന്‍റെ അന്തസ്സിനെ ലംഘിക്കാന്‍ സമൂഹമാധ്യമങ്ങളെ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രസര്‍ക്കാരിനെ ടൂള്‍കിറ്റ് കേസിലും കര്‍ഷകസമരത്തിന്‍റെ പേരിലും വിമര്‍ശിച്ച ആയിരത്തില്‍പ്പരം അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചതിനെ ട്വിറ്റര്‍ ആദ്യം എതിര്‍ത്തെങ്കിലും പിന്നീട് മടിച്ച് മടിച്ചാണ് ഭാഗികമായി മരവിപ്പിക്കല്‍ നടപ്പാക്കിയത്. വിദേശസമൂഹമാധ്യമങ്ങളുടെ ഇത്തരം നടപടികള്‍ക്കെതിരെ അന്ന് വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.

    comment

    LATEST NEWS


    കോവിഡ് രണ്ടാം​തരം​ഗം: പ്രധാനമന്ത്രി സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത് ആറ് തവണ, റാലികള്‍ക്കായി പ്രതിപക്ഷ മുഖ്യമന്ത്രിമാര്‍ യോഗങ്ങള്‍ ഒഴിവാക്കി


    20മിനിട്ട് മുന്‍പ് മുന്നറിയിപ്പ്; പിന്നീട് വ്യോമാക്രമണം; ഗാസയില്‍ അല്‍ ജസീറ അടക്കമുള്ള മാധ്യമ ഓഫീസുകള്‍ പൂര്‍ണമായും തകര്‍ത്ത് ഇസ്രയേല്‍; യുദ്ധം ശക്തം


    തിങ്കളാഴ്ച സംസ്ഥാനത്തെ റേഷന്‍ കടകള്‍ അടച്ചിടും; സമരം സര്‍ക്കാരിന്റെ നിഷേധാത്മക സമീപനത്തില്‍ പ്രതിഷേധിച്ചെന്ന് വ്യാപാരികള്‍


    ജമ്മുകാശ്മീരില്‍ പലസ്തീന്‍ അനുകൂല പ്രകടനം; ഇസ്രയേല്‍ പതാക കത്തിച്ചു പ്രതിഷേധക്കാര്‍, 20 പേരെ പൊലീസ് അറസ്റ്റ് ചെയ്തു


    പിണറായി സര്‍ക്കാര്‍ തീവ്രവാദികള്‍ക്കൊപ്പം; സൗമ്യയുടെ മൃതദ്ദേഹം ഏറ്റുവാങ്ങാന്‍ കേരള സര്‍ക്കാര്‍ പ്രതിനിധികള്‍ എത്താതിരുന്നത് ചോദ്യം ചെയ്ത് സുരേന്ദ്രന്‍


    പഞ്ചാബിലെ ഗോതമ്പ് സംഭരണം റെക്കോഡില്‍; ഊര്‍ജം പകര്‍ന്നത് മോദിസര്‍ക്കാര്‍ നടപ്പാക്കിയ നേരിട്ടുള്ള പണ കൈമാറ്റം, കര്‍ഷകര്‍ക്ക് കിട്ടിയത് 23,000 കോടി രൂപ


    കരയുദ്ധത്തില്‍ ഭീകരരെ ബങ്കറില്‍ കയറ്റി; കിലോമീറ്ററുകള്‍ തുരക്കുന്ന ബോംബ് ഉപയോഗിച്ച് ഭസ്മമാക്കി; നെതന്യാഹു നടത്തുന്നത് തീവ്രവാദികളുടെ കൂട്ടക്കുരുതി


    50 ഓക്‌സിജന്‍ കിടക്കകള്‍, 24 മണിക്കൂറും ഡോക്ടര്‍മാരും നഴ്‌സുമാരും; വീട് കോവിഡ് പരിചരണകേന്ദ്രമാക്കി ബിജെപി മന്ത്രി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.