×
login
പോപ്പിനെപ്പോലും പല്ലക്കിലേറ്റുന്നു, ധര്‍മ്മപുരം അദീനം മഠാധിപതിയെ വെള്ളിപ്പല്ലക്കിലേറ്റുന്നതില്‍ തെറ്റെന്ത്?- സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം

പോപ്പുമാരെ പോലും പല്ലക്കിലേറ്റുന്ന ചടങ്ങുള്ളപ്പോള്‍, മയിലാടുതുറയിലെ ധര്‍മ്മപുരം അദീനം മഠാധിപതിയെ വിശ്വാസികള്‍ വെള്ളിപ്പല്ലക്കിലേറ്റുന്നതില്‍ തെറ്റെന്തെന്ന ചോദ്യവുമായി സമൂഹമാധ്യമങ്ങളില്‍ ഹിന്ദുമതവിശ്വാസികള്‍.

ചെന്നൈ: പോപ്പുമാരെ പോലും പല്ലക്കിലേറ്റുന്ന ചടങ്ങുള്ളപ്പോള്‍, മയിലാടുതുറയിലെ ധര്‍മ്മപുരം അദീനം മഠാധിപതിയെ വിശ്വാസികള്‍ വെള്ളിപ്പല്ലക്കിലേറ്റുന്നതില്‍ തെറ്റെന്തെന്ന ചോദ്യവുമായി സമൂഹമാധ്യമങ്ങളില്‍ ഹിന്ദുമതവിശ്വാസികള്‍.

1978വരെ പോപ്പുമാരെ വരെ പല്ലക്കില്‍ ആനയിച്ചിരുന്നു. എന്തിന് ഈയിടെ പോപ്പ് ബെനഡിക്ടിനെ അരക്കെട്ടിലെ ചെറിയ ആരോഗ്യപ്രശ്നം മൂലം പഴയതുപോലെ പല്ലക്കില്‍ ചുമന്നാണ് പ്രധാനചടങ്ങിന് എഴുന്നെള്ളിച്ചിരുന്നത്. ബിജെപി നേതാവ് എച്ച്. രാജ ട്വിറ്റര്‍ പോസ്റ്റില്‍ പോപ്പിനെ പല്ലക്കില്‍ എഴുന്നള്ളിക്കുന്ന ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. ട്വിറ്ററില്‍ ഈ പോസ്റ്റ് തരംഗമാണിപ്പോള്‍.

മനുഷ്യനെ മനുഷ്യന്‍ ചുമക്കുന്നത് മനുഷ്യാന്തസ്സിന് ചേര്‍ന്നതല്ലെന്ന ന്യായമാണ് ഡിഎംകെ ഉയര്‍ത്തുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഏപ്രില്‍ 27ന് മയിലാടുതുറെ ആര്‍ഡിഒ ജെ. ബാലാജിയാണ് പട്ടണപ്രവേശത്തിന് നിരോധന ഉത്തരവ് പുറപ്പെടുവിച്ചത്. തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവി ധര്‍മപുരം ആദീനം സന്ദര്‍ശിച്ചതിന്റെ തൊട്ടുപിന്നാലെയാണ് നിരോധന ഉത്തരവെന്നത് ഇതിനെ പിന്നിലെ രാഷ്ട്രീയ ദുഷ്ടലാക്ക് വെളിവാക്കുന്നു.

ഹിന്ദുത്വവാദികളെ പ്രകോപിപ്പിക്കാന്‍ കഴിയുന്നതെല്ലാം ചെയ്യുകയാണ് സ്റ്റാലിന്‍. അബ്രാഹ്മണരെ ക്ഷേത്രങ്ങളില്‍ പൂജാരിമാരായി വെച്ചു. 47 പ്രമുഖക്ഷേത്രങ്ങളില്‍ അര്‍ച്ചന തമിഴിലാക്കി മാറ്റി. മയിലാടുതുറയിലെ ധര്‍മ്മപുരം അധീനം മഠത്തിലെ സ്വാമിയെ പല്ലക്കില്‍ എഴുന്നെള്ളിക്കുന്ന പട്ടണപ്രവേശച്ചടങ്ങിന് അനുമതി നിഷേധിച്ചതും ഇതിന്‍റെ തുടര്‍ച്ചയാണ്.

മെയ് 22ന് ആചാരപരമായി നടക്കേണ്ട പട്ടണപ്രവേശം വിലക്കിയ മയിലാടുതുറെ ജില്ലാ ഭരണകൂടത്തിന്‍റെ നിലപാടുകളെ ജനകീയമായി നേരിടുമെന്നും വേണ്ടിവന്നാല്‍ താന്‍ സ്വയം പല്ലക്കെടുക്കുമെന്നുമുള്ള പ്രഖ്യാപനത്തോടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ രംഗത്തെത്തിയതോടെ വിഷയം തമിഴകത്തുടനീളം ചൂടുപിടിക്കുകയാണ്. സമൂഹമാധ്യമങ്ങളില്‍ ശക്തമായ ആക്രമണം നടക്കുന്നതോടെ മുഖ്യമന്ത്രി സ്റ്റാലിന്‍ തന്നെ മുഖം രക്ഷിയ്ക്കാന്‍ ഒത്തുതീര്‍പ്പിനെത്തിയേക്കുമെന്ന് സൂചനയുണ്ട്.


ഡിഎംകെ ജനിക്കുന്നതിന് മുമ്പുതന്നെ ധര്‍മപുരം ആദീനം ഇവിടെയുണ്ട്. മുഖ്യമന്ത്രി സ്റ്റാലിന്റെ അച്ഛന്‍ എം. കരുണാനിധി മുഖ്യമന്ത്രിയായിരുന്നപ്പോഴും 'പട്ടണപ്രവേശം' നടത്തിയിട്ടുണ്ട്. അദ്ദേഹം അഞ്ചുതവണ മുഖ്യമന്ത്രിയാരുന്നു. അപ്പോഴെല്ലാം ഈ പരിപാടി ഇതേപോലെ നടന്നിട്ടുണ്ട്. അദ്ദേഹം വിഡ്ഢിയായിരുന്നുവെന്നാണോ സ്റ്റാലിന്‍ പറയുന്നത്? ഈ നിരോധനത്തിന് പിന്നില്‍ രാഷ്ട്രീയമാണ്. ഒരു സര്‍ക്കാര്‍ എന്തിനാണ് ഭക്തരുടെ വിശ്വാസപരമായ പരിപാടികള്‍ നിരോധിക്കുന്നതെന്ന ജനങ്ങളുടെ ചോദ്യത്തിന് ഉത്തരമുണ്ടാകണം- അണ്ണാമലൈ വെല്ലുവിളിക്കുന്നു.

പുരാതന ശൈവമഠമായ ധര്‍മ്മപുരം ആദീനത്തിന്‍റെ അധീനതയില്‍ സിര്‍കാഴി വൈത്തീശ്വരന്‍ കോവിലുള്‍പ്പെടെ 27 മഹാശിവക്ഷേത്രങ്ങളുണ്ട്. ധര്‍മ്മഗുരുവിനെ വെള്ളിപ്പല്ലക്കിലേറ്റി വിശ്വാസികള്‍ നഗരപ്രദക്ഷിണം നടത്തുന്നതാണ് ചടങ്ങ്. ധര്‍മ്മപുരം അദീനം മഠത്തിന്‍റെ അധിപതി ശ്രീലശ്രീ മസിലാമണി ജ്ഞാനസംബന്ധ പരമാചാര്യ സ്വാമികളാണ് ഇപ്പോഴത്തെ ധര്‍മ്മഗുരു. തന്‍റെ ജീവന്‍പോയാലും ചടങ്ങ് നടത്തുമെന്ന വാശിയിലാണ് മഠത്തിന്‍റെ അധിപതി ശ്രീലശ്രീ മസിലാമണി ജ്ഞാനസംബന്ധ പരമാചാര്യ സ്വാമികള്‍.

    comment

    LATEST NEWS


    നാല് വയസുകാരിയായ മകളെ അച്ഛന്‍ വെട്ടിക്കൊന്നത് ആസൂത്രിതം; അമ്മയേയും വിവാഹം ഉറപ്പിച്ചിരുന്ന പോലീസ് ഉദ്യോഗസ്ഥയേയും വകവരുത്താന്‍ പദ്ധതിയിട്ടു


    വടക്കഞ്ചേരിയിൽ എഐ കാമറ തകര്‍ത്തു; ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോയി, മനഃപൂര്‍വമെന്ന് സംശയം, ക്യാമറയും പോസ്റ്റും സമീപത്തെ തെങ്ങിൻ തോപ്പിൽ


    ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്, കേരളാ, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനും വിലക്ക്


    മുഖ്യമന്ത്രിയുടെ 'ചരിത്രപ്രസംഗം' പുകയില്‍; സംഘാടകര്‍ക്ക് 'ഉര്‍വശി ശാപം ഉപകാരം'


    പിണറായി ന്യൂയോര്‍ക്കിലെത്തി; മാസ്‌ക് ധരിച്ച് മന്ത്രിയും സ്പീക്കറും; പുക മൂടി നഗരം; പൊതുസമ്മേളനം പ്രതിസന്ധിയില്‍


    ബിബിസിയുടെ വെട്ടിപ്പും ഇന്ത്യയിലെ കുഴലൂത്തും

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.