ഭീകരരുടെ സ്ഥിരം സഞ്ചാരപഥം തേടിയുള്ള പൂഞ്ചിലെ തിരച്ചില്‍ 14ാം നാളിലേക്ക് കടന്ന ഞായറാഴ്ച ഭീകരരും സേനയും തമ്മിലുള്ള ഏറ്റുമുട്ടലില്‍ സൈന്യം വഴികാട്ടാന്‍ കൂടെക്കൂട്ടിയിരുന്ന ഭീകരന് സിയ മുസ്തഫയെ സൈന്യം വധിച്ചു.
ശ്രീനഗർ : ഭീകരരുടെ സ്ഥിരം സഞ്ചാരപഥം തേടിയുള്ള പൂഞ്ചിലെ തിരച്ചില്‍ 14ാം നാളിലേക്ക് കടന്ന ഞായറാഴ്ച ഭീകരരും സേനയും തമ്മിലുള്ള ഏറ്റുമുട്ടലില്‍ സൈന്യം വഴികാട്ടാന്‍ കൂടെക്കൂട്ടിയിരുന്ന ഭീകരന് സിയ മുസ്തഫയെ സൈന്യം വധിച്ചു.
ഞായറാഴ്ച സൈന്യം പൂഞ്ചിലെ ബട്ട ദുര്യനിലെത്തിയപ്പോഴാണ് ഏറ്റുമുട്ടലുണ്ടായത്. സൈന്യത്തിന് നേരെ ഒളിച്ചിരുന്ന ഭീകരർ പൊടുന്നനെ വെടിയുതിർക്കുകയായിരുന്നു. ഈ ഏറ്റുമുട്ടലിനിടെ ഭീകരരുടെ ഒളിത്താവളങ്ങളിലേക്ക് വഴികാട്ടാനായി സൈന്യം കൂടെക്കൊണ്ടുപോയിരുന്ന തടവുകാരന് സിയ മുസ്തഫയെ സൈന്യത്ത് വധിക്കേണ്ടി വന്നു. ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് പൊലീസുകാര്‍ക്കും ഒരു സൈനികനും വെടിയേറ്റു.
ഭീകരരുടെ ഒളിത്താവളം കണ്ടെത്തുന്നതിനായാണ് സിയാ മുസ്തഫയെ സൈന്യം കൂടെക്കൂട്ടിയത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് കശ്മീര്‍ പൊലീസ് കോട്ട് ബല്‍വാല്‍ ജയിലില്‍ കഴിഞ്ഞിരുന്ന സിയ മുസ്തഫയെ ഭീകരരുടെ സഞ്ചാരപഥവും ഒളിത്താവളവും കണ്ടെത്താനായി സൈന്യത്തോടൊപ്പം കൂട്ടിയത്. പൂഞ്ചില്‍ ഏറെക്കാലും ഭീകരപ്രവര്‍ത്തനം നടത്തിയ ഭീകരനാണ് സിയ മുസ്തഫ. 24 കശ്മീരി ബ്രാഹ്മണര്‍ വധിക്കപ്പെട്ട നദീമാര്‍ഗ് കൂട്ടക്കൊലയുടെ മുഖ്യസൂത്രധാരനായിരുന്നു ഞായറാഴ്ച സൈന്യം വധിച്ച സിയ മുസ്തഫ. കശ്മീർ വിട്ടു പോകാൻ തയ്യാറാകാതിരുന്ന 24 കശ്മീര്‍ പണ്ഡിറ്റുകളെയാണ് അന്ന് ഭീകരർ നിഷ്കരുണം കൊലപ്പെടുത്തിയത് . അതിന്റെ പിന്നിൽ പ്രവർത്തിച്ച സൂത്രധാരനായിരുന്നു കൊടും ഭീകരൻ സിയാ മുസ്തഫ.
1990 ജനവരിയില്‍ ഒരു ലക്ഷത്തിലധികം കശ്മീരി പണ്ഡിറ്റുകൾ കശ്മീരില്‍ നിന്നും ഭീകരരെ ഭയന്ന് പലായനം ചെയ്യുന്ന സമയത്ത് നദിമാർഗിലെ ഏതാനും കശ്മീരി പണ്ഡിറ്റുകളുടെ കുടുംബങ്ങള്‍ മാത്രം അവിടെ തന്നെ തുടരാന്‍ തീരുമാനിച്ചു. എന്നാൽ മാർച്ച് 23 ന്, സൈനിക വേഷം ധരിച്ചെത്തിയ ഭീകരർ 11 പുരുഷന്മാരെയും 11 സ്ത്രീകളെയും രണ്ട് കുട്ടികളെയും വീടിന് പുറത്ത് നിരത്തി നിർത്തി വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു . ഈ സംഭവത്തിനു ശേഷമാണ് താഴ്വരയിൽ തുടരാമെന്ന് തീരുമാനിച്ചിരുന്ന മറ്റ് കശ്മീരി പണ്ഡിറ്റുകളും പലായനം ചെയ്തത് .
കശ്മീരി പണ്ഡിറ്റുകളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് 2003 ൽ സിയാ മുസ്തഫയെ ജമ്മു കശ്മീർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പുൽവാമ ജില്ലയിലെ നദിമാർഗ് ഗ്രാമത്തിലെ വീടുകളിൽ താമസിച്ചിരുന്ന 24 കശ്മീരി പണ്ഡിറ്റുകളെ കൊലപ്പെടുത്തിയ സമയത്ത് ലഷ്കർ ഇ ത്വയ്ബയുടെ പ്രധാന ഏജന്റായിരുന്നു സിയാ മുസ്തഫ.
കശ്മീരികളെ കൂട്ടക്കൊല നടത്താൻ പാകിസ്താനിലെ ലഷ്കർ നേതൃത്വം തന്നോട് ആവശ്യപ്പെട്ടതായി മുസ്തഫ അന്ന് പോലീസ് ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയിരുന്നു.
സേന ഇപ്പോള്‍ പൂഞ്ചില്‍ നടത്തുന്നത് ഒരു പക്ഷെ ഭീകരരെ തേടിയുള്ള സുദീര്‍ഘവും കഠിനവുമായ തീവ്രവാദ വിരുദ്ധ ദൗത്യമാണ്. ഞായറാഴ്ചയോടെ ഈ ദൗത്യം 14 ദിവസം പിന്നിട്ട് കഴിഞ്ഞു. ഇരട്ട അതിര്‍ത്തികളുള്ള പൂഞ്ച് ഉള്‍പ്പെടെയുള്ള ജില്ലകളിലെ വനമേഖലയിലാണ് ഭീകരരെ തിരയുന്നത്. ഒക്ടോബര്‍ 11ന് തുടങ്ങിയ ദൗത്യത്തില്‍ തുടക്കത്തിലേ ഭീകരരന്‍ അഞ്ച് സൈനികരെ വധിച്ചു. അധികം വൈകാതെ വീണ്ടും നാല് സൈനികര്‍ കൂടി വധിക്കപ്പെട്ടു. അതിനിഗൂഡമായ വനമേഖലകളില്‍ ഒളിച്ചിരുന്നാണ് ഭീകരര്‍ സൈന്യത്തെ ആക്രമിക്കുന്നത്. ഇതിന് ഡ്രോണുകളും ഹെലികോപ്റ്ററുകളും സൈന്യത്തെ സഹായിക്കുന്നുണ്ട്. എങ്കിലും ഇത് വളരെ ശ്രമകരമായ ദൗത്യമാണ്. നിയന്ത്രണരേഖയുടെ 20 കിലോമീറ്ററോളം വനമേഖലയാണ്. തീവ്രവാദികള്‍ക്ക് ഭക്ഷണവും ഒളിത്താവളവും ഒരുക്കിക്കൊടുക്കുന്ന രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ 10 പേരെ സൈന്യം പിടികൂടിയിട്ടുണ്ട്.
ഷട്ടില്‍ ബാറ്റിന് പകരം കൊതുകിനെ കൊല്ലുന്ന ബാറ്റ്; ഐഎഎസ് ഉദ്യോഗസ്ഥന്റെ ട്വീറ്റിനെ ട്രോളി സമൂഹമാധ്യമം
ശിവലിംഗം കണ്ടെത്തിയതോടെ ഗ്യാന്‍വാപി മസ്ജിദില്‍ ക്ഷേത്രത്തിന്റെ സാന്നിധ്യം കണ്ടെത്തിയെന്ന് വിഎച്ച്പി പ്രസിഡന്റ്
നടിയെ ആക്രമിച്ച കേസിലെ 'വിഐപി'; ദിലീപിന്റെ സുഹൃത്ത് ശരത് അറസ്റ്റില്‍
ഇറ്റലിയില്‍ ഫോട്ടോഫിനിഷ്; എസി മിലാനും ഇന്റര്‍ മിലാനും ആദ്യ സ്ഥാനങ്ങളില്‍
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സിറ്റിയെ തളച്ച് വെസ്റ്റ്ഹാം
ഗ്യാന്‍വാപി മസ്ജിദ്: സര്‍വ്വേയില്‍ ശിവലിംഗം കണ്ടെത്തിയെന്ന് ഹിന്ദുവിഭാഗത്തെ പ്രതിനിധീകരിക്കുന്ന അഭിഭാഷകര്‍; ഇവിടം സീല്‍വെയ്ക്കാന്‍ കോടതി ഉത്തരവ്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കേന്ദ്രസര്‍ക്കാര്‍ നന്നായി ഇടപെടുന്നു; ഞാന്‍ പറഞ്ഞാല്‍ റഷ്യന്‍ പ്രസിഡന്റ് യുദ്ധം നിര്‍ത്തുമോ?; ഹര്‍ജിക്കാരനോട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
കോളെജില്‍ അല്ലാഹു അക്ബര്‍ വിളിച്ച പെണ്‍കുട്ടിക്ക് നല്കുന്ന സമ്മാനങ്ങള്‍ രഹസ്യ അജണ്ട വെളിവാക്കുന്നു
വിദ്യാര്‍ത്ഥികളെ ഹിജാബ് ധരിക്കാന്‍ അനുവദിക്കില്ല; മതേതര പ്രതിച്ഛായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അനിവാര്യം; ഹൈക്കോടതിയെ അറിയിച്ച് കര്‍ണാടക സര്‍ക്കാര്‍
പുരുഷമേധാവിത്വത്തിന്റെ പ്രതീകമായ ബുര്‍ഖയിലേക്കും ഹിജാബിലേക്കും പെണ്‍കുട്ടികളെ തള്ളിവിടുന്നതിനെതിരെ 4 മുസ്ലിം വനിതാചിന്തകര്‍
അറിവിനേക്കാള്‍ വലുത് മതവസ്ത്രമെന്ന് പെണ്‍കുട്ടികള്‍; ഹൈക്കോടതി ഉത്തരവ് പാലിക്കുമെന്ന് അധ്യാപകരും; പരീക്ഷ ബഹിഷ്കരിച്ച് മുസ്ലിം വിദ്യാര്‍ത്ഥിനികള്‍
ക്ലാസ് മുറികളില്‍ ഹിജാബ് ധരിക്കുന്നതിനുള്ള നിരോധനം മൗലികാവകാശ ലംഘനമല്ല; ക്രമസമാധാനം തകര്‍ക്കുന്ന വസ്ത്രങ്ങള്‍ ധരിച്ച് വിദ്യാര്‍ത്ഥികള്‍ വരരുത്