login
നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന്‍റെ പ്രകടനം നിരാശാജനകമെന്ന് ഏറ്റു പറഞ്ഞ് സോണിയാ ഗാന്ധി

കോണ്‍ഗ്രസിന്‍റെ പ്രകടനം വളരെ നിരാശാജനകവും അപ്രതീക്ഷിതവുമായിരുന്നു. തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച കൂടുതൽ വിശകലനത്തിനായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ചേരുമെന്നും കോണ്‍ഗ്രസ് പാര്‍ലമെന്‍റി പാര്‍ട്ടി തെരഞ്ഞെടുപ്പ് വിലയിരുത്തലുമായി ബന്ധപ്പെട്ട് ചേര്‍ന്ന വെര്‍ച്വല്‍ യോഗത്തില്‍ സോണിയ പറഞ്ഞു.

ന്യൂദല്‍ഹി:ഈ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകളിലെ ദയനീയമായ കോണ്‍ഗ്രസ് പ്രകടനങ്ങളെക്കുറിച്ച് ഏറ്റുപറഞ്ഞ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി.  

കോണ്‍ഗ്രസിന്‍റെ പ്രകടനം വളരെ നിരാശാജനകവും അപ്രതീക്ഷിതവുമായിരുന്നു. തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച കൂടുതൽ വിശകലനത്തിനായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ചേരുമെന്നും കോണ്‍ഗ്രസ് പാര്‍ലമെന്‍റി പാര്‍ട്ടി തെരഞ്ഞെടുപ്പ് വിലയിരുത്തലുമായി ബന്ധപ്പെട്ട് ചേര്‍ന്ന  വെര്‍ച്വല്‍ യോഗത്തില്‍ സോണിയ പറഞ്ഞു.

"പശ്ചിമബംഗാളില്‍ ഒരു സീറ്റില്‍ പോലും വിജയിക്കാന്‍  സാധിച്ചില്ല. കേരളം ഉൾപ്പെടെയുള്ള എല്ലാ സംസ്ഥാനങ്ങളിലും പാര്‍ട്ടിയുടെ പ്രകടനം വളരെ നിരാശാജനകവും അപ്രതീക്ഷിതവുമായിരുന്നു. ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ ഈ തിരിച്ചടിയില്‍ നിന്ന് കോൺഗ്രസ് പാഠങ്ങള്‍ പഠിക്കേണ്ടതുണ്ട്"- സോണിയ ഗാന്ധി പറഞ്ഞു.

പശ്ചിമബംഗാള്‍, അസം, കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കാര്യമായ നേട്ടമുണ്ടാക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിരുന്നില്ല. പശ്ചിമബംഗാളില്‍ 2016ല്‍ 44 സീറ്റുകള്‍ നേടിയ ഇടത്ത് പൂജ്യമായി. ഭരിച്ചിരുന്ന പുതുച്ചേരിയില്‍ പ്രതിപക്ഷമായി. സീറ്റുകള്‍ ചുരുങ്ങുകയും ചെയ്തു. കേരളത്തില്‍ കോണ്‍ഗ്രസ് അമ്പേ തകര്‍ന്നടിഞ്ഞു. തമിഴ്നാട്ടില്‍ മാത്രമാണ് അല്‍പമെങ്കിലും ആശ്വസിക്കാന്‍ വകയുള്ള പ്രകടനം നടത്തിയത്.  

  comment

  LATEST NEWS


  48 മണിക്കൂറിനിടെ അമിത് ഷായുമായി രണ്ടാംവട്ട കൂടിക്കാഴ്ച; പിന്നാലെ ബംഗാള്‍ അക്രമത്തെക്കുറിച്ച് കടുത്തപരാമര്‍ശവുമായി ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍


  36 റഫാല്‍ യുദ്ധവിമാനങ്ങളും 222ല്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകും: ഇന്ത്യ വ്യോമസേനാ മേധാവി ആര്‍കെഎസ് ബദോരിയ


  ജയരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത 'ദി റീബര്‍ത്' വെള്ളിയാഴ്ച മുതല്‍ റൂട്‌സ് വീഡിയോയില്‍


  അസമില്‍ ചില പദ്ധതികളുടെ അനുകൂല്യങ്ങള്‍ക്ക് രണ്ടു കുട്ടികള്‍ എന്ന മാനദണ്ഡം വരുന്നു; നയം ക്രമേണ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ


  വിദേശത്ത് പോകുന്നവരുടെ സര്‍ട്ടിഫിക്കറ്റില്‍ ഇനി വാക്‌സിന്‍ ബാച്ച് നമ്പറും തീയതിയും; സെറ്റില്‍ നിന്നും നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാം


  കേരളത്തിലെ ചെറുകിട കര്‍ഷകര്‍ക്ക് 1870 കോടിയുടെ വായ്പയുമായി റിസര്‍വ്വ് ബാങ്കും കേന്ദ്രസര്‍ക്കാരിന്‍റെ മേല്‍നോട്ടത്തിലുള്ള നബാര്‍ഡും


  മകളുടെ ശരീരത്തില്‍ 30 തവണ കത്തി കുത്തിയിറക്കിയ മാതാവ് അറസ്റ്റില്‍, മകനെ മാരകമായി കുത്തി പരുക്കേല്‍പ്പിച്ചു


  മഹാകവി രമേശന്‍ നായരുടെ ഓര്‍മ്മകളില്‍ കൊല്ലവും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.