login
സോണിയാഗാന്ധി അമിതാഭിനോടും അക്ഷയ്കുമാറിനോടും മാപ്പ് പറയണമെന്ന് ഹരിയാന മന്ത്രി

ഇന്ധനവില ഉയര്‍ന്നതില്‍ മൗനം പാലിക്കുന്ന അമിതാഭ് ബച്ചനെയും അക്ഷയ്കുമാറിനെയും ഭീഷണിപ്പെടുത്തുകയായിരുന്നു മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ കൂടിയായി നാനാ പട്ടോളെ. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നാനാ പട്ടോളെയ്‌ക്കെതിരെ നടപടിയെടുക്കണമെന്നും അനില്‍ വിജ് ആവശ്യപ്പെട്ടു.

ഛണ്ഡീഗഡ്: അമിതാഭ് ബച്ചനും അക്ഷയ്കുമാറിനും എതിരെ ഭീഷണിയുടെ ശബ്ദമുയര്‍ത്തുന്ന കോണ്‍ഗ്രസ് നേതാവ് നാനാ പട്ടോളെയ്‌ക്കെതിരെ സോണിയാഗാന്ധി നടപടിയെടുക്കണമെന്നും അമിതാഭിനോടും അക്ഷയ്കുമാറിനോടും മാപ്പ് പറയണമെന്നും ഹരിയാന ആഭ്യന്തരമന്ത്രി അനില്‍ വിജ്.

ഇന്ധനവില ഉയര്‍ന്നതില്‍ മൗനം പാലിക്കുന്ന അമിതാഭ് ബച്ചനെയും അക്ഷയ്കുമാറിനെയും ഭീഷണിപ്പെടുത്തുകയായിരുന്നു മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ കൂടിയായി നാനാ പട്ടോളെ. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നാനാ പട്ടോളെയ്‌ക്കെതിരെ നടപടിയെടുക്കണമെന്നും അനില്‍ വിജ് ആവശ്യപ്പെട്ടു.

മുതിര്‍ന്ന താരങ്ങള്‍ കേന്ദ്രസര്‍ക്കാരിനെ എതിര്‍ക്കാന്‍ സഹായിക്കണമെന്നാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്. അതിനായി അമിതാഭിനെയും അക്ഷയ്കുമാറിനെയും ഭീഷണിപ്പെടുത്തുകയാണ്. പൊള്ളത്തരവും വൈകല്യവും ബാധിച്ച പാര്‍ട്ടിയാണ്  കോണ്‍ഗ്രസെന്നാണ് ഇത് കാണിക്കുന്നത്. സോണിയാഗാന്ധി ഇക്കാര്യത്തില്‍ അമിതാഭിനോടും അക്ഷയ്കുമാറിനോടും മാപ്പ് പറയണമെന്നും മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് അധ്യക്ഷനെതിരെ നടപടിയെടുക്കണമെന്നും അനില്‍ വിജ് ആവശ്യപ്പെട്ടു.

മന്‍മോഹന്‍ സിംഗിന്‍റെ കാലത്ത് ഇന്ധനവില കൂടിയപ്പോള്‍ അമിതാഭ് ബച്ചനും അക്ഷയ് കുമാറും അതിനെതിരെ ട്വീറ്റ് ചെയ്‌തെന്നും മോദി സര്‍ക്കാര്‍ ഇന്ധനവില കൂട്ടിയപ്പോള്‍ എന്തുകൊണ്ട് അവര്‍ ട്വീറ്റ് ചെയ്യുന്നില്ലെന്നുമാണ് മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ നാന പട്ടോളെയുടെ ചോദ്യം. ഇനിയും അവര്‍ ഇന്ധനവില ഉയരുന്നത് ചോദ്യം ചെയ്തില്ലെങ്കില്‍ അവരുടെ ഷൂട്ടിംഗ് മഹാരാഷ്ട്രയില്‍  അനുവദിക്കില്ലെന്നും അവരുടെ സിനിമകള്‍ സംസ്ഥാനത്ത് റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്നുമാണ് നാനാ പട്ടോളെയുടെ ഭീഷണി.

  comment

  LATEST NEWS


  150 കോടി രൂപ വിലവരുന്ന ഹെറോയിനുമായി ഗുജറാത്ത് തീരത്ത് ബോട്ട് പിടിച്ചെടുത്തു; എട്ട് പാക്കിസ്ഥാന്‍ പൗരന്‍മാര്‍ അറസ്റ്റില്‍


  ഇന്ന് 8126 പേര്‍ക്ക് കൊറോണ; കേരളത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.34; 7226 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 2700 പേര്‍ക്ക് രോഗമുക്തി


  അഭിമന്യുവിനെ കൊന്നത് ആര്‍എസ് എസ് എന്ന സിപിഎം കള്ളം പൊളിഞ്ഞു; പരുക്കറ്റ ഒരാള്‍ ബിജെപി പ്രവര്‍ത്തകന്‍


  'എത്ര ചീപ്പായാണ് ഇതുണ്ടാക്കിയവര്‍ പെരുമാറിയത്; ഇതു പൂട്ടിക്കണം'; ആരാധകരോട് സഹായം ആവശ്യപ്പെട്ട് അഹാന കൃഷ്ണ


  കാളിദാസ് ജയറാമിന്റെ പുതിയ സിനിമ 'രജനി' പേര് പുറത്തുവിട്ടു; ചിത്രീകരണം തുടങ്ങി


  സുരേഷ് ഗോപിയുടെ ബിഗ് ബജറ്റ് ചിത്രം 'കാവല്‍' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു


  ദല്‍ഹി കലാപം: പൊലീസ് ഹെഡ് കോണ്‍സ്റ്റബിളിന് നേരെ വെടിയുതിര്‍ത്ത ഷഹ്‌രുഖ് പതാന്‍ ഖാന് ജാമ്യമില്ല; അപേക്ഷ ദല്‍ഹി ഹൈക്കോടതി തള്ളി


  യുഎസ് ടി യുമായി തന്ത്രപ്രധാന പങ്കാളിത്തം പ്രഖ്യാപിച്ച് സിംകോണ്‍ ലൈറ്റിങ്ങ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.