login
കോണ്‍ഗ്രസില്‍ യുവനേതാക്കളെ ഒരുക്കാനുള്ള 'ടീം രാഹുല്‍ തന്ത്രം‍' തകര്‍ന്നു; ഇന്ദിരാഗാന്ധി ജയിച്ചിടത്ത് സോണിയ തോറ്റു; കോണ്‍ഗ്രസ് ഉള്ളില്‍ നിന്ന് തകരുന്നു

കോണ്‍ഗ്രസില്‍ പുതുതലമുറ നേതാക്കളെ ഒരുക്കാനുള്ള 'ടീം രാഹുല്‍ തന്ത്രം' ജിതേന്ദ്ര പ്രസാദ കൂടി ബിജെപിയിലേക്ക് പോയതോടെ തകര്‍ന്നു. പണ്ട് 1980ല്‍ ഇന്ദിരാഗാന്ധി മകന്‍ സഞ്ജയ് ഗാന്ധിയോടൊപ്പം ഒരു സംഘം യുവതല നേതാക്കളെ വളര്‍ത്തിക്കൊണ്ടുവരാന്‍ നടത്തിയ ശ്രമം വന്‍വിജയമായിരുന്നു. പക്ഷെ രാഹുലിനോടൊപ്പം ഒരു യുവനേതൃനിരയെ വളര്‍ത്തിയെടുക്കാനുള്ള സോണിയയുടെ ശ്രമം പക്ഷെ പാളി.

ന്യൂദല്‍ഹി: കോണ്‍ഗ്രസില്‍ പുതുതലമുറ നേതാക്കളെ ഒരുക്കാനുള്ള 'ടീം രാഹുല്‍ തന്ത്രം' ജിതേന്ദ്ര പ്രസാദ കൂടി ബിജെപിയിലേക്ക് പോയതോടെ തകര്‍ന്നു. പണ്ട് 1980ല്‍ ഇന്ദിരാഗാന്ധി മകന്‍ സഞ്ജയ് ഗാന്ധിയോടൊപ്പം ഒരു സംഘം യുവതല നേതാക്കളെ വളര്‍ത്തിക്കൊണ്ടുവരാന്‍ നടത്തിയ ശ്രമം വന്‍വിജയമായിരുന്നു. പക്ഷെ രാഹുലിനോടൊപ്പം ഒരു യുവനേതൃനിരയെ വളര്‍ത്തിയെടുക്കാനുള്ള സോണിയയുടെ ശ്രമം പക്ഷെ പാളി.

രാഹുലിന്‍റെ വിശ്വസ്തനായിരുന്ന ജിതേന്ദ്ര പ്രസാദ ബിജെപിയിലേക്ക് പോയി. മധ്യപ്രദേശിലെ യുവനേതാവ് ജ്യോതിരാദിത്യ സിന്ധ്യയും ബിജെപി ക്യാമ്പിലെത്തി. രാജസ്ഥാനിലെ യുവനേതാവായ സച്ചിന്‍ പൈലറ്റും കോണ്‍ഗ്രസ് വിടാനൊരുങ്ങിയെങ്കിലും അവിടുത്തെ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് നടത്തിയ തന്ത്രപരമായ നീക്കം മൂലം അത് നടന്നില്ല. മനീഷ് തിവാരിയും ആര്‍പിഎന്‍ സിങും തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചെങ്കിലും വിജയിച്ചില്ല. മുരളി ദിയോറ മറ്റ് പ്രായമേറിയ വിമത കോണ്‍ഗ്രസ് നേതാക്കളോടൊപ്പം ചേര്‍ന്നിരിക്കുകയാണ്.  

1980ല്‍ ഇന്ദിരാഗാന്ധി മകന്‍ സഞ്ജയ് ഗാന്ധിയോടൊപ്പം ഒരു പിടി യുവനേതാക്കളെക്കൂടി വാര്‍ത്തെടുക്കാന്‍ നടത്തിയ നീക്കം വിജയിച്ചിരുന്നു. അന്ന് വളര്‍ന്നുവന്ന നേതാക്കളാണ് മധ്യപ്രദേശിലെ കമല്‍നാഥും ഇപ്പോഴത്തെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗും എല്ലാം. പക്ഷെ 40 വര്‍ഷത്തിനിപ്പുറം സോണിയ തന്‍റെ മകന്‍ രാഹുലിനോടൊപ്പം വളര്‍ത്തിയെടുക്കാന്‍ ശ്രമിച്ച പുതുയുവതലമുറ നേതാക്കള്‍ എല്ലാവരും നിരാശയുടെ പടുകുഴിയിലാണ്. അത്തരം ഒരു കടുത്ത നിരാശയില്‍ നിന്നാണ് ജിതേന്ദ്ര പ്രസാദ ബിജെപിയിലെത്തിയത്.

അടുത്ത ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ പ്രകടനം അമ്പേ മോശമായിരിക്കും എന്ന വിലയിരുത്തലാണ് കോണ്‍ഗ്രസ് വിടാന്‍ ജിതേന്ദ്രയെ പ്രേരിപ്പിച്ചതെന്നറിയുന്നു.  

ജിതേന്ദ്ര പ്രസാദയ്ക്ക് കോണ്‍ഗ്രസ് അവസരങ്ങള്‍ നല്‍കിയിരുന്നു. 2009ലും 2014ലും 2019ലും നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലെല്ലാം അദ്ദേഹം പരാജയമടഞ്ഞു. 2017ല്‍ നടന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലും ജിതേന്ദ്ര കോണ്‍ഗ്രസ് ടിക്കറ്റില്‍ തോറ്റു. ഇക്കഴിഞ്ഞ ബംഗാള്‍ നിയസഭാ തെരഞ്ഞെടുപ്പില്‍ ജിതേന്ദ്രപ്രസാദയ്ക്കും കോണ്‍ഗ്രസ് ചുമതല ഉണ്ടായിരുന്നെങ്കിലും കോണ്‍ഗ്രസ് ഒരു സീറ്റു പോലും നേടാവാതെ അമ്പേ പരാജയപ്പെട്ടു. ഇതോടെ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് മാറിയ ജിതേന്ദ്ര പ്രസാദയെ പിന്തുടര്‍ന്ന് ഇനി കോണ്‍ഗ്രസില്‍ നിന്നും പലരും ബിജെപിയിലെത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

പഞ്ചാബില്‍ പാര്‍ട്ടി പ്രതിസന്ധിയെ നേരിടുകയാണ്. അവിടെ അമരീന്ദര്‍ സിംഗും നവ്‌ജോത് സിംഗ് സിധുവും തമ്മില്‍ പൊരിഞ്ഞ യുദ്ധമാണ്. അതിന് പരിഹാരമുണ്ടാക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍റിന് കഴിയുന്നില്ല. രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും യുവതുര്‍ക്കി സച്ചിന്‍ പൈലറ്റും തമ്മിലുള്ള ഏറ്റുമുട്ടലിനും സമാധാമായിട്ടില്ല. അതിനിടിയിലാണ് കപില്‍ സിബലും ഗുലാം നബി ആസാദും വീരപ്പമൊയ്‌ലിയും ആനന്ദ ശര്‍മ്മയും ഉള്‍പ്പെട്ട ജി-23 എന്ന വിമത കോണ്‍ഗ്രസ് നേതാക്കള്‍ ഉയര്‍ത്തുന്ന വെല്ലുവിളി. എല്ലാ അര്‍ത്ഥത്തിലും കോണ്‍ഗ്രസ് ഉള്ളില്‍ നിന്നു തന്നെ തകര്‍ന്നു നിലംപൊത്തുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു. മോദിയുടെ സ്വപ്നമായ കോണ്‍ഗ്രസ് മുക്തഭാരതത്തിലേക്ക് തന്നെയാണ് ഇന്ത്യ അതിവേഗം ചുവടുവെയ്ക്കുന്നതെന്ന് കരുതേണ്ടിയിരിക്കുന്നു. 

  comment

  LATEST NEWS


  'പിണറായി വിജയന്റെ ഉമ്മാക്കിയില്‍ പേടിക്കില്ല; ബിജെപിയുടെ നെഞ്ചത്ത് കയറി കളിക്കാമെന്ന് പോലീസ് കരുതേണ്ട, തിരിച്ചടിക്കും; ആഞ്ഞടിച്ച് ബി ഗോപാലകൃഷ്ണന്‍


  പഞ്ചാബില്‍ പ്രതിപക്ഷ പ്രതിഷേധം; വാക്സിന്‍ മറിച്ചുവിറ്റ ആരോഗ്യമന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യം


  ആര്യഭടനും അരിസ്റ്റോട്ടിലും പോലും രാഹുല്‍ ഗാന്ധിയുടെ അറിവിന് മുന്നില്‍ തലകുനിക്കും; പരിഹാസിച്ച് കേന്ദ്രമന്ത്രി ഹര്‍ഷ് വര്‍ധന്‍


  ദേശീയപാത പദ്ധതികള്‍ക്ക് ഡ്രോണുകള്‍ ഉപയോഗിച്ചുള്ള സര്‍വ്വേ നിര്‍ബന്ധം; പുതിയ ഉത്തരവ് പുറത്തിറക്കി ദേശീയപാത അതോറിറ്റി


  'മലപ്പുറത്തെ വിഭജിച്ച് തിരൂര്‍ കേന്ദ്രമായി പുതിയ ജില്ലവേണം'; എസ്ഡിപിഐക്കൊപ്പം ചേര്‍ന്ന് മതഅടിസ്ഥാനത്തില്‍ വിഘടനവാദം ഉയര്‍ത്തി വീണ്ടും മുസ്ലീം ലീഗ്


  ജനീവയില്‍ നിര്‍ണ്ണായക ഉച്ചകോടി: ജോ ബൈഡനും വ്‌ളാഡിമിര്‍ പുടിനും കൂടിക്കാഴ്ച തുടങ്ങി


  തയ് വാന് മുകളില്‍ 28 യുദ്ധവിമാനങ്ങള്‍ പറത്തി ചൈനയുടെ മുന്നറിയിപ്പ്


  ബിവറേജ് ഔട്ട്‌ലെറ്റുകളും ബാറുകളും തുറക്കുമ്പോള്‍ ആരാധനാലയങ്ങള്‍ മാത്രം എന്തിന് വിലക്ക്; നിയന്ത്രണങ്ങളോടെ ക്ഷേത്രങ്ങള്‍ തുറക്കണമെന്ന് കെ സുരേന്ദ്രന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.