ഇന്ത്യ- ചൈന അതിര്‍ത്തി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ നടന്ന പത്താംവട്ട കമാന്‍ഡര്‍തല ചര്‍ച്ച അവസാനിച്ചു. പെട്രോളിങ് പോയിന്റ് 15, ഗോഗ്ര, ഡെംചോക് എന്നിവിടങ്ങളിലെ സാഹചര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തതായാണ് റിപ്പോര്‍ട്ട്.
ന്യൂദല്‍ഹി : ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ നിന്നും സൈനിക പിന്മാറ്റത്തിന് ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായി. അതിര്‍ത്തിയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പത്താംവട്ട കമാന്‍ഡര്‍തല ചര്‍ച്ച അവസാനിച്ചതോടെയാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. ഗോഗ്ര, ഹോട്ട് സ്പ്രിങ് എന്നിവിടങ്ങളില്‍ നിന്നും സൈനിക പിന്മാറ്റത്തിനാണ് ധാരണയില്‍ എത്തിയത്.
ലഡാക്കിലെ സൈനിക പിന്മാറ്റത്തിന് ശേഷം നടന്ന ആദ്യവട്ട സൈനികതല ചര്‍ച്ചയില്‍ ലെഫ്. ജനറല്‍ പിജികെ മെനോന്‍, ഷിന്‍ജിയാങ് മിലിട്ടറി ചീഫ് മേജര്‍ ജനറല്‍ ലിയു നിന് എന്നിവര്‍ നേതൃത്വം വഹിച്ചു. സംഘര്‍ഷ മേഖലകളില്‍ നിന്നുളള സൈനിക പിന്മാറ്റവുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങളും തങ്ങളുടെ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചു. ഗോഗ്ര, ഹോട്ട് സ്പ്രിങ് എന്നിവിടങ്ങളില്‍ നിന്നും എത്രയും പെട്ടന്ന് സൈന്യത്തെ പിന്‍വലിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ത്യ- ചൈന അതിര്‍ത്തി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ നടന്ന പത്താംവട്ട കമാന്‍ഡര്‍തല ചര്‍ച്ച അവസാനിച്ചു. പതിനാറ് മണിക്കൂറോളം നീണ്ടുനിന്ന ചര്‍ച്ചയില്‍ ഡെപ്സാങ്, പെട്രോളിങ് പോയിന്റ് 15, ഗോഗ്ര, ഡെംചോക് എന്നിവിടങ്ങളിലെ സാഹചര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തതായാണ് റിപ്പോര്‍ട്ട്.
എന്നാല്‍ ഡെപ്സാങ്, ഡെചോക്ക് എന്നിവിടങ്ങളിലെ സൈനിക പിന്മാറ്റവുമായി ബന്ധപ്പെട്ട് തീരുമാനമായില്ലെന്നാണ് സൈനിക വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ബീജിങ്ങിലും ന്യൂദല്‍ഹിയിലും ഉന്നതതല ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അതിനുശേഷം ഇരു രാജ്യങ്ങളും വീണ്ടും സൈനിക ചര്‍ച്ച നടത്തും.
ഡെപ്സാങ്ങുമായി ബന്ധപ്പെട്ട് ചൈന ചര്‍ച്ചയ്ക്ക് തയ്യാറാകുന്നത് ഇതാദ്യമായാണ്. 2013 മുതല്‍ ഡെപ്സാങ്ങിലെ പട്രോളിങ് പോയിന്റ് 10,11,11എ,12,13 എന്നിവിടങ്ങളിലെ ഇന്ത്യന്‍ പട്രോളിങ് ചൈന തടഞ്ഞിരുന്നു. മോല്‍ഡോയില്‍ ഇന്ന് ചര്‍ച്ച ചെയ്ത നാലുസംഘര്ഷ പ്രദേശങ്ങളില്‍ ഏറ്റവും കൂടുതല്‍ തവണ വിവാദമുയര്ന്നിട്ടുളളത് ഡെപ്സാങ്ങിനെ ചൊല്ലിയാണ്. തന്ത്രപ്രധാനമേഖലയായ ദൗലത് ബേഗ് ഓള്‍ഡി എയര്സ്ട്രിപ്പിലേക്കും കാരക്കോറം റേഞ്ചിലേക്കുമുളള പ്രവേശനം നിയന്ത്രിക്കുന്ന പ്രദേശമാണ് ചൈന അവകാശവാദമുന്നയിക്കുന്ന ഡെപ്സാങ്. ചര്‍ച്ചയില്‍ സംഘര്‍ഷം തുടരുന്ന എല്ലാ പ്രദേശങ്ങളില്‍ നിന്നും പിന്‍വാങ്ങണമെന്ന് ചൈനീസ് സൈന്യത്തോട് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.
'അഭിമന്യുവിന്റെ കൊലയില്‍ ഇരയും വേട്ടക്കാരനും സിപിഎം; അന്വേഷണം പോലീസ് ശക്തമാക്കണം'; സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമമെന്ന് ആര്‍എസ്എസ്
ഇസ്ലാമിക രാജ്യത്തിനായി ജനങ്ങളുടെ തലയറത്തു; പാല്‍മയില്‍ ഭീകരരുടെ കൊടും ക്രൂരത; ആക്രമത്തില്‍ ഭീതിപൂണ്ട് മൊസാംബിക്കില്‍ കൂട്ടപാലായനം
'കൊറോണയുടെ അതിവ്യാപനം തടയാന്‍ മുന്‍നിരയില്‍ നിസ്വാര്‍ത്ഥം പ്രവര്‍ത്തിക്കുന്നു'; ആര്‍എസ്എസിന് സ്പെഷ്യല്‍ പോലീസ് പദവി നല്കി സര്‍ക്കാര്‍
കോവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തില്‍ സഹായവുമായി മുകേഷ് അംബാനിയും; ശുദ്ധീകരണശാലകളില്‍ല്‍നിന്ന് സൗജന്യമായി ഓക്സിജന്‍ വിതരണം ചെയ്യുന്നു
'ഭാവിയിലെ ഭീഷണികളെ നേരിടാന്‍ ദീര്‍ഘകാല പദ്ധതികളും തന്ത്രങ്ങളും തയ്യാറാക്കണം'; വ്യോമസേന കമാന്‍ഡര്‍മാരോട് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്
'ആദ്യം എംജി രാധാകൃഷ്ണന് എകെജി സെന്ററിലെത്തി മാപ്പ് പറഞ്ഞു; രണ്ടാമത് വിനു വി. ജോണും മാപ്പുപറയാനെത്തി'; ഏഷ്യാനെറ്റിനെതിരെ വെളിപ്പെടുത്തലുമായി സിപിഎം
11.44 കോടി കോവിഡ് വാക്സിന് ഡോസുകള്‍ രാജ്യത്ത് വിതരണം ചെയ്തു; 24 മണിക്കൂറില്‍ 33 ലക്ഷം ഡോസ് വാക്സിന് നല്കി
150 കോടി രൂപ വിലവരുന്ന ഹെറോയിനുമായി ഗുജറാത്ത് തീരത്ത് ബോട്ട് പിടിച്ചെടുത്തു; എട്ട് പാക്കിസ്ഥാന് പൗരന്മാര് അറസ്റ്റില്‍
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കര്‍ഷക സമരത്തില്‍ മഞ്ഞുരുകുന്നു; കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയാര്‍; കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികളുമായി ചൊവ്വാഴ്ച കൂടിക്കാഴ്ച
യോഗിയുടെ ഭരണത്തില്‍ യുപി രാജ്യത്തെ വലിയ സാമ്പത്തിക ശക്തിയായി; തൊഴിലില്ലായ്മ കുത്തനെ കുറഞ്ഞു; ആളോഹരി വരുമാനം ഇരട്ടിയായി; റിപ്പോര്‍ട്ട് പുറത്ത്
രാജ്യത്തിന്റെ ദേശീയതയും പ്രതിഭയും ലോകത്തിന് മനസിലായി; രണ്ടു മേയ്ഡ് ഇന്‍ ഇന്ത്യ വാക്സിനുകള്‍ തയാറെന്നു മോദി; വാക്സിനേഷനു തുടക്കം
എക്സിറ്റ് പോളുകള്‍ പൊള്ളയായി; ബീഹാറില്‍ ബിജെപിയുടെ തേരോട്ടം; ഏറ്റവും വലിയ ഒറ്റകക്ഷിയിലേക്ക്; എന്‍ഡിഎ വീണ്ടും അധികാരത്തിലേക്ക്
വാക്സിന് വിതരണ അനുമതിയില്‍ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന; കോവാക്സിന് അനുമതി നല്‍കിയത് അപക്വം, കേന്ദ്രം വിശദീകരണം നല്‍കണമെന്ന് വിമര്‍ശനവുമായി തരൂര്‍
ഡ്രാഗണ്‍ ഫ്രൂട്ട് ഗുജറാത്തില്‍ ഇനി കമലം എന്നറിയപ്പെടും; പേര് മാറ്റത്തിന് അപേക്ഷ സമര്‍പ്പിച്ച് സര്‍ക്കാര്‍