രാജാവിന് ശിവന്റെ അനുഗ്രഹം അഭ്യര്‍ത്ഥിക്കുന്ന തേവേരം പാഠത്തിലെ 11 ശ്ലോകങ്ങളുടെ പാരായണത്തോടൊപ്പമുള്ള പവിത്രവുമായ തമിഴ് പാരമ്പര്യവും ഈ ചെങ്കോലിന് പറയാനുണ്ട്.
ന്യൂദല്‍ഹി : നെഹ്‌റുവിന് കിട്ടിയ വെറും സ്വര്‍ണവടിയെന്ന പേരില്‍ മ്യൂസിയത്തില്‍ ഉപേക്ഷിച്ചിരുന്ന ചെങ്കോലിന് പറയാനുള്ളത് ഇന്ത്യന്‍ പാരമ്പര്യത്തിന്റേയും സ്വാതന്ത്യലബ്ധിയുടേയും കഥകള്‍. കോണ്‍ഗ്രസ്സിന്റെ അന്നത്തെ നേതാവും ആദ്യ പ്രധാനമന്ത്രിയുമായ ജവഹര്‍ലാല്‍ നെഹ്‌റുവിന് ബ്രിട്ടീഷ് പ്രഭു അധികാരം കൈമാറിയത് ഈ ചെങ്കോലിലൂടെയാണ്.
1947 ഓഗസ്റ്റ് 14-ന് ഇന്ത്യയ്ക്ക് അധികാരം കൈമാറുന്നത് എങ്ങിനെയെന്ന ബ്രിട്ടീഷ് വൈസ്രോയി മൗണ്ട് ബാറ്റണ്‍ പ്രഭുവിന്റെ ചോദ്യമാണ് ചെങ്കോലേക്ക് എത്തിച്ചത്. മൗണ്ട് ബാറ്റണിന്റെ ഈ ചോദ്യം നെഹ്‌റു അവസാന ഗവര്‍ണര്‍ ജനറലായിരുന്ന സി. രാജഗോപാലാചാരിയെ അറിയിച്ചു. അദ്ദേഹമാണ് ചോള രാജവംശം പാരമ്പര്യമായി അധികാരം കൈമാറുന്നതിന്റെ മുദ്രയായ ചെങ്കോലിനെ കുറിച്ച് അറിയിച്ചത്. ഇതോടെ അധികാര കൈമാറ്റത്തിനായി ചെങ്കോല്‍ തന്നെ മതിയെന്ന തീരുമാനത്തില്‍ എത്തുകയായിരുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രി നെഹ്റു അര്‍ധരാത്രി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനു തൊട്ടുമുമ്പായിരുന്നു അത്.
രാജാജി തന്നെ തിരുവാവടുതുറൈ മഠത്തെ സമീപിക്കുകയും ദല്‍ഹിയില്‍ വിശുദ്ധ ചടങ്ങ് നടത്താന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തത്. ചോളരാജാക്കന്മാരുടെ കാലത്ത് നിലനിന്നിരുന്ന പുരാതന ആചാരത്തിന്റെ മാതൃകയില്‍ പ്രധാനമന്ത്രിയുടെ കൈയില്‍ സെങ്കോല്‍ അണിയിക്കുന്നതിന് അദീനം ടീമിന് ദല്‍ഹിയില്‍ വരാന്‍ അദ്ദേഹം യാത്രാ സൗകര്യങ്ങളും ഒരുക്കി നല്‍കി. സന്യാസിമാര്‍ വാക്യങ്ങള്‍ ആലപിക്കുമ്പോള്‍ പണ്ഡിറ്റ് നെഹ്റു ഭക്തിപൂര്‍വ്വം സെങ്കോല്‍ പിടിക്കുന്നത് കാണിക്കുന്ന തിരുടുതുറൈ അധീനത്തിനൊപ്പം പണ്ഡിറ്റ് നെഹ്റുവിനൊപ്പമുള്ള പരിപാടിയുടെ ഫോട്ടോകളും അന്ന് മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
രാജാവിന് ശിവന്റെ അനുഗ്രഹം അഭ്യര്‍ത്ഥിക്കുന്ന തേവേരം പാഠത്തിലെ 11 ശ്ലോകങ്ങളുടെ പാരായണത്തോടൊപ്പമുള്ള പവിത്രവുമായ തമിഴ് പാരമ്പര്യവും ഈ ചെങ്കോലിന് പറയാനുണ്ട്. സന്യാസി- കവി തിരുവള്ളുവര്‍ ചെങ്കോലിനെ ആഘോഷിക്കുന്ന 10 വാക്യങ്ങളും 'സോങ്കോന്‍മൈ' - 'അരം' അടിസ്ഥാനമാക്കിയുള്ള ഭരണം- തമിഴ് ലോകം- ധര്‍മ്മത്തിനായുള്ള തമിഴ് ലോകം എന്നിവയും ചെങ്കോലില്‍ എഴുതി ചേര്‍ത്തിട്ടുണ്ട്. ഇന്ത്യന്‍ മാധ്യമങ്ങളും വിദേശ മാധ്യമങ്ങളും 1947 ആഗസ്റ്റ് 14ന് മുമ്പും ശേഷവും ചെങ്കോല്‍ ചടങ്ങിനെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ചെങ്കോല്‍ കൈമാറ്റച്ചടങ്ങ് പെട്ടന്ന് ക്രമീകരിക്കേണ്ടി വന്നതിനാല്‍ വാക്കാലുള്ള ഉത്തരവുകളാല്‍ നിയമപരമോ ഔപചാരികമോ ആയ കാര്യമല്ലാത്തതിനാല്‍ അത് രേഖപ്പെടുത്തിയിരുന്നില്ല അതുകൊണ്ടുതന്നെ ചെങ്കോലും അതിന്റെ സ്ഥാനാരോഹണ ചടങ്ങും ഇന്ത്യന്‍ ഭരണകൂടത്തിന്റെ സ്ഥാപനപരമായ ഓര്‍മ്മയില്‍ നിന്ന് അപ്രത്യക്ഷമായി.
അന്ന് തമിഴ് മാധ്യമ റിപ്പോര്‍ട്ടുകള്‍ക്കൊപ്പം നെഹ്റു ചെങ്കോലുമായി നില്‍ക്കുന്ന ചിത്രങ്ങളും തുഗ്ലക് മാഗസിന്‍ പ്രസിദ്ധീകരിച്ചിരുന്നു. 2021 മെയ് മാസത്തില്‍ തുഗ്ലക് ലേഖനം വീണ്ടും പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ പ്രമുഖ ക്ലാസിക്കല്‍ നര്‍ത്തകി ഡോ. പത്മ സുബ്രഹ്‌മണ്യത്തിന്റെ നേതൃത്വത്തില്‍ ഈ ലേഖനം ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത് പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് അയച്ചു. ഇത്രയും ഗഹനവും പവിത്രവും ചരിത്രപരവുമായ ചെങ്കോല്‍ കൈമാറ്റ ചടങ്ങ് പൊതുവിജ്ഞാനത്തില്‍ നിന്നും ചരിത്രത്തില്‍ നിന്നും മാറ്റിനിര്‍ത്തിയിരിക്കുകയാണ്. 2021 ലെ രാജ്യത്തിന്റെ സ്വാതന്ത്ര്യ ദിനത്തില്‍ സര്‍ക്കാര്‍ ഇത് പരസ്യമാക്കണമെന്നും ജനങ്ങളിലേക്ക് ഇത് പകര്‍ന്ന് നല്‍കണമെന്നും ആവശ്യപ്പെട്ടു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പ്രധാനമന്ത്രി 1947 ഓഗസ്റ്റ് 14 ലെ ചടങ്ങിന്റെ മാധ്യമ റിപ്പോര്‍ട്ടുകളും ആധികാരികതയും പരിശോധിക്കാനും നിയോഗിച്ചു. തുടര്‍ന്ന് നടത്തിയ പഠനത്തില്‍ ചെങ്കോലില്‍ 15,000 രൂപ വിലമതിക്കുന്ന ആഭരണങ്ങള്‍ പതിച്ചിട്ടുണ്ടെന്നും അക്കാലത്ത് മദ്രാസിലെ വുമ്മിടി ബങ്കാരു ചെട്ടിയും സണ്‍സും ജുവല്ലറികളും വജ്ര വ്യാപാരികളും ചേര്‍ന്നാണ് ഇത് നിര്‍മ്മിച്ചതെന്നും കണ്ടെത്തി. അന്നത്തെ ചെങ്കോല്‍ കൈമാറ്റ ചടങ്ങിന്റെ ഫോട്ടോകളും ഇവര്‍ വീടുകളില്‍ സൂക്ഷിച്ചിട്ടുണ്ട്. തഞ്ചൂരിലെ തിരുവടുതുറൈ അധീനത്തിന്റെ മഹാസന്നിദാനമായ ശ്രീ- ല- ശ്രീ അംബലവന ദേശിക സ്വാമികള്‍ ആണ് ഇത് കമ്മീഷന്‍ ചെയ്തത്. തിരുവാതിരയിലെ ശ്രീ-ല-ശ്രീ കുമാരസ്വാമി തമ്പിരാനും അധീനത്തിന്റെ ദക്ഷിണം സൂപ്രണ്ട് ആര്‍. രാമലിംഗം പിള്ളയും ചേര്‍ന്നാണ് ചെങ്കോല്‍ ദല്‍ഹിയില്‍ എത്തിച്ചത്. 1947 ഓഗസ്റ്റ് 14-ന് രാത്രി പണ്ഡിറ്റ് നെഹ്റുവിന്റെ വസതിയില്‍വെച്ച് അത് കൈമാറിയെന്നും കണ്ടെത്തി.
നീതിയുടേയും ന്യായത്തിന്റെ കാഴ്ചക്കാരനും വീട്ടുവീഴ്ചയില്ലാത്ത നിലപാടുകളുമുള്ള നന്ദിയെ ചെങ്കോലിനു മുകളില്‍ കൊത്തിവെച്ചിട്ടുണ്ട്. ചെങ്കോല്‍ സ്വീകരിക്കുന്നയാളിന് നീതിപൂര്‍വം ഭരിക്കാനുള്ള 'ക്രമം' ഉണ്ട്. വലിയൊരു പാരമ്പര്യം പേറുന്ന ചെങ്കോലിന് അര്‍ഹമായ പ്രാധാന്യം നല്‍കണമെന്ന ഇതോടെ പ്രധാനമന്ത്രി നരേന്ദ്രമോദി തീരുമാനം കൈക്കൊള്ളുകയായിരുന്നു. അതിന് നമ്മുടെ പാര്‍ലമെന്റിനേക്കാള്‍ മികച്ച സ്ഥാനം എവിടെയാണ് നല്‍കുകയെന്ന വിലയിരുത്തലിലാണ് പുതിയ പാര്‍ലമെന്റില്‍ ചെങ്കോലിന് അര്‍ഹമായ സ്ഥാനവും പ്രധാന്യവും നല്‍കി സ്ഥാപിക്കാന്‍ ഒരുങ്ങുന്നത്.
ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണവും സ്വാതന്ത്ര്യ ലബ്ധിയും ഒരിക്കലും വിസമരിക്കേണ്ട ഒന്നല്ല. അപ്പോള്‍ അന്ന് അധികാര കൈമാറ്റത്തിനായി ഉപയോഗപ്പെടുത്തിയ ചെങ്കോലിനും അര്‍ഹമായ പ്രാധാന്യം നല്‍കേണ്ടതല്ലേ. അതില്‍ ചോള രാജ വംശവും തമിഴ് പാരമ്പര്യവും ഭാഗമാകുന്നത് നമ്മുടെ വരും തലമുറയിലേക്ക് കുടി പകര്‍ന്ന് നല്‍കേണ്ട ഒന്നാണെന്ന വിലയിരുത്തലിലാണ് കേന്ദ്ര സര്‍ക്കാര്‍ ചെങ്കോലിനെ സംരക്ഷിക്കാന്‍ ഒരുങ്ങുന്നത്.
ഇബ്രാഹിമോവിച്ച്: സ്വീഡന് വേണ്ടി കൂടുതല്‍ ഗോള്‍ നേടിയ താരം
വിശ്രമമില്ലാതെ മൂന്ന് രാപകല്‍ ദുരന്തഭൂമിയില്‍ അശ്വിനി വൈഷ്ണവ്; ജീവനക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ആത്മവിശ്വാസം പകര്‍ന്ന് റെയില്‍വേ മന്ത്രി
യോഗത്തിനില്ലെന്ന് ഖാര്‍ഗെയും സ്റ്റാലിനും; കല്ലുകടിയെ തുടര്‍ന്ന് പ്രതിപക്ഷ നേതൃയോഗം മാറ്റിവച്ചു
സമ്പര്‍ക്ക് കാ സമര്ത്ഥന് കോഴിക്കോട്ട് തുടക്കം
സുമേഷിന് ജന്മനാടിന്റ അന്ത്യാഞ്ജലി
സുമേഷ് വധം സിപിഎം ആസൂത്രണം ചെയ്തത്: പി.കെ. കൃഷ്ണദാസ്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
മാളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍; നിസ്കരിച്ചവര്‍ അതിക്രമിച്ച് കയറിയവരെന്ന് ലുലു ഗ്രൂപ്പ്; ദൃശ്യങ്ങള്‍ അടക്കം പരാതി നല്‍കി; കേസെടുത്ത് യുപി പോലീസ്
രാഹുല്‍ഗാന്ധി മാപ്പ് പറയണം; ഇല്ലെങ്കില്‍ കേസ്; സവര്‍ക്കര്‍ ബ്രിട്ടീഷുകാരോട് മാപ്പ് ചോദിച്ചതിന്റെ തെളിവ് ഹാജരാക്കാന്‍ സവര്‍ക്കറുടെ കൊച്ചുമകന്
നൂപുര്‍ ശര്‍മയ്ക്കെതിരേ സുപ്രീം കോടതി; ഉദയ്പൂര്‍ കൊലപാതകം അടക്കം രാജ്യത്ത് അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍;രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി
രാഹുല്‍ ഗാന്ധി അയോഗ്യന്‍; ലോക്സഭ സെക്രട്ടറിയേറ്റ് എംപി സ്ഥാനത്തു നിന്ന് പുറത്താക്കി വിജ്ഞാപനം ഇറക്കി
ഹത്രാസ് ദൗത്യത്തിനു സിദ്ദിഖ് കാപ്പനു 20,000 രൂപ കമാല്‍ നല്‍കി; യുപി പൊലീസിനു തെളിവുകള്‍ ലഭിച്ചത് റൗഫ് ഷെറീഫിന്റെയും ബദറുദ്ദീന്റെയും മൊഴികളില്‍ നിന്ന്
ഇന്ത്യയുടെ ശത്രുവായ സക്കീര്‍ നായിക്ക് ഖത്തറില്‍ മതപ്രഭാഷണം നടത്തുന്ന പ്രശ്നം ഇന്ത്യ ഏറ്റെടുക്കുമെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ്ങ് പുരി