×
login
ഹിജാബ് ധരിച്ച കുട്ടികള്‍ക്ക് പ്രത്യേക ക്ലാസ് റൂം നല്‍കും; പൊതുക്ലാസ് മുറികള്‍ സ്കൂള്‍ യൂണിഫോം ധരിക്കുന്നവര്‍ക്ക് മാത്രം : കര്‍ണ്ണാടക കോളെജ്

സ്‌കൂളില്‍ വരുമ്പോള്‍ ഹിജാബ് നിര്‍ബന്ധമായും ധരിയ്ക്കണം എന്ന പിടിവാശിയുള്ള കുട്ടികള്‍ക്ക് പ്രത്യേകം ക്ലാസ് മുറി അനുവദിക്കുമെന്ന് കര്‍ണ്ണാടകത്തിലെ കോളെജ്. ഇവരെ പക്ഷെ പൊതു ക്ലാസ് മുറിയില്‍ ഇരുത്തില്ല.

ബെംഗളൂരു: സ്‌കൂളില്‍ വരുമ്പോള്‍ ഹിജാബ് നിര്‍ബന്ധമായും ധരിയ്ക്കണം എന്ന പിടിവാശിയുള്ള കുട്ടികള്‍ക്ക് പ്രത്യേകം ക്ലാസ് മുറി അനുവദിക്കുമെന്ന് കര്‍ണ്ണാടകത്തിലെ കോളെജ്. ഇവരെ പക്ഷെ പൊതു ക്ലാസ് മുറിയില്‍ ഇരുത്തില്ല. കോളെജ് അനുവദിക്കുന്ന യൂണിഫോം ധരിച്ച കുട്ടികളെ മാത്രമേ പൊതു ക്ലാസ് മുറികളില്‍ ഇരുത്തുകയുള്ളൂ.

കര്‍ണ്ണാടകയിലെ ഉഡുപ്പിയിലെ കുന്താപ്പുര ഗവ. പിയു കോളെജിന്‍റേതാണ് ഈ തീരുമാനം. 135 വര്‍ഷത്തെ ചരിത്രമുള്ള കോളെജിലെ പൊതുജനമധ്യത്തില്‍ ഇതിന്‍റെ പേരില്‍ ഇനിയും അപമാനിക്കാന്‍ അനുവദിക്കില്ലെന്നും പിയു കോളെജ് വികസന സമിതി വക്താവ് മോഹന്‍ദാസ് ഷെനോയ് പറഞ്ഞു. കോളെജിന് പുറത്ത് പ്രതിഷേധിക്കുന്ന മുസ്ലിം പെണ്‍കുട്ടികള്‍ക്ക് പ്രത്യേക ക്ലാസ് മുറി നല്‍കും. പക്ഷെ ഇവര്‍ കോളെജ് യൂണിഫോം ധരിയ്ക്കാന്‍ തയ്യാറായാല്‍ മാത്രമേ റഗുലര്‍ ക്ലാസ് മുറികളില്‍ പ്രവേശനം നല്‍കൂ.- അദ്ദേഹം പറഞ്ഞു.

വാര്‍ത്താ ഏജന്‍സിയായ എഎന്‍ ഐ പങ്കുവെച്ച ഒടുവിലത്തെ ചില ഫോട്ടോകളില്‍ മുസ്ലിം പെണ്‍കുട്ടികളില്‍ ചിലര്‍ ശരീരം മുഴുവന്‍ പൊതിഞ്ഞ ബുര്‍ഘ ധരിച്ച് കാമ്പസില്‍ എത്തിയതായി കാണാം. ഇവരെ കോളെജ് കാമ്പസില്‍ പ്രവേശിപ്പിച്ചു. അവര്‍ക്ക് പ്രത്യേക ക്ലാസ് മുറിയില്‍ പ്രവേശനം നല്‍കി. ഹിജാബ് പ്രശ്‌നം ഉണ്ടായതിന് ശേഷം ഈ കോളെജ് നിരന്തരം പൊതു സമൂഹത്തില്‍ ചര്‍ച്ച വിഷയമായിരിക്കുകയാണ്. അതിനിടെ കോളെജ് പരിസരത്ത് നിന്നും രണ്ടു പെര ബോംബുകളോടെ പൊലീസ് പിടികൂടി. റജബ്, ഹാജി അബ്ദുള്‍ മജീദ് എന്നിവരെയാണ് പിടികൂടിയത്.

  comment

  LATEST NEWS


  ദല്‍ഹി കോര്‍പറേഷനില്‍ ആപ് മുന്നില്‍; ബിജെപി രണ്ടാമത് ; നാമാവശേഷമായി കോണ്‍ഗ്രസ്; കോണ്‍ഗ്രസിന് ലഭിച്ചത് 250ല്‍ 9 സീറ്റുകള്‍


  ഇന്‍റര്‍വ്യൂ മാര്‍ക്ക് വഴി ഒന്നാം റാങ്ക് സൃഷ്ടിച്ച് കുസാറ്റ് പ്രൊഫസറെ നിയമിക്കാന്‍ നീക്കം; എംജി വാഴ്സിറ്റി പ്രൊവൈസ് ചാന്‍സലര്‍ക്കെതിരെ ആരോപണം


  2019ല്‍ റഫാല്‍ ആയിരുന്നു ; 2024ല്‍ നോട്ട് നിരോധനം ഉയര്‍ത്താന്‍ ഇടത്-കോണ്‍ഗ്രസ്-ലിബറല്‍ ഗുഢാലോചന; 15 ലക്ഷം കോടി നഷ്ടമെന്ന് തോമസ് ഐസക്ക്


  ഇഡി തഞ്ചാവൂരിലെ മല്ലപുരത്ത് നിന്നും 2.51 കോടിയുടെ സ്വര്‍ണ്ണം പിടിച്ചു; അബൂബക്കര്‍ പഴേടത്ത് മലബാര്‍ മേഖലയിലെ ജ്വല്ലറികളില്‍ പ്രൊമോട്ടറും പങ്കാളിയും


  37 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ സജ്ജം; ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം; ഗുജറാത്തില്‍ തുടര്‍ഭരണത്തിനൊരുങ്ങി ബിജെപി


  വിമാനത്താവളം വഴി രക്ഷയില്ല; സ്വര്‍ണ്ണക്കടത്തുകാര്‍ ചൈനയില്‍ നിന്നും മ്യാന്‍മര്‍ വഴി ഇന്ത്യയിലേക്ക് പുതിയ വഴി തേടുന്നു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.