×
login
മമതയ്ക്ക് കടിഞ്ഞാണിടാന്‍ ബംഗാളില്‍ പുതിയ ബിജെപി പ്രസിഡന്‍റ്; മമതയുടെ താലിബാന്‍‍ ഭരണത്തില്‍ നിന്നും ബംഗാളിനെ രക്ഷിയ്ക്കുമെന്ന് സുകന്ദ മജുംദാര്‍

മമത ബാനര്‍ജിയുടെ താലിബാന്‍ ശൈലിയുള്ള ഭരണത്തില്‍ നിന്നും ബംഗാളിനെ സംരക്ഷിയ്ക്കുമെന്ന് പുതുതായി ബിജെപി ബംഗാള്‍ പ്രസിഡന്റായി ചുമതലയേറ്റ സുകന്ദ മജുംദാര്‍.

കൊല്‍ക്കൊത്ത: മമത ബാനര്‍ജിയുടെ താലിബാന്‍ ശൈലിയുള്ള ഭരണത്തില്‍ നിന്നും ബംഗാളിനെ സംരക്ഷിയ്ക്കുമെന്ന് പുതുതായി ബിജെപി ബംഗാള്‍ പ്രസിഡന്റായി ചുമതലയേറ്റ സുകന്ദ മജുംദാര്‍.

ബിജെപി പ്രസിഡന്‍റായി ചുമതലയേറ്റശേഷം സുകന്ദ മജുംദാറിന്‍റെ ആദ്യപ്രതികരണമായിരുന്നു ഇത്. 2015 മുതല്‍ ബിജെപിയുടെ അധ്യക്ഷനായ ദിലീപ് ഘോഷിന് പകരക്കാരനായാണ് സുകന്ദ മജുംദാര്‍ എത്തുന്നത്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബലൂര്‍ഘട്ട് മണ്ഡലത്തില്‍ നിന്നും തൃണമൂലിന്‍റെ അര്‍പിത ഘോഷിനെതിരെ 33,293 വോട്ടുകള്‍ക്ക് വിജയം നേടിയ വ്യക്തിയാണ് സുകന്ദ മജുംദാര്‍.

പഴയ ബിജെപി പ്രസിഡന്‍റ് ദിലീപ് ഷോഷില്‍ നിന്നും പ്രതിപക്ഷനേതാവ് സുവേന്ദു അധികാരിയില്‍ നിന്നും നിര്‍ദേശങ്ങള്‍ സ്വീകരിച്ച് മുന്നോട്ട് പോകുമെന്ന് സുകന്ദ മജുംദാര്‍ പറഞ്ഞു. ബിജെപിയില്‍ നിന്നും തൃണമൂലിലേക്ക് പോയവരെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹത്തിന്‍റെ മറുപടി ഇതായിരുന്നു: 'പാര്‍ട്ടിയുടെ ആദര്‍ശത്തില്‍ വിശ്വസിക്കുന്നവര്‍ക്കറിയാം പാര്‍ട്ടിയുടെ യഥാര്‍ത്ഥ കരുത്ത് ബൂത്ത് തല പ്രവര്‍ത്തകരാണ്. ഇനി നാളെ ഞാന്‍ തന്നെ പാര്‍ട്ടി വിട്ടാലും അത് പാര്‍ട്ടിയെ ബാധിക്കില്ല, കാരണം പാര്‍ട്ടിക്ക് വേണ്ടി സമരം ചെയ്യാന്‍ പ്രവര്‍ത്തകരുണ്ടായിരിക്കും'.

ദിലീപ് ഘോഷ് ബിജെപി പ്രസിഡന്‍റായിരുന്നപ്പോള്‍ 2016ലെ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റുകളില്‍ വിജയിച്ച് ബിജെപി ബംഗാളില്‍ അക്കൗണ്ട് തുറന്നു. പിന്നീട് 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 42 ല്‍ 18 സീറ്റുകള്‍ നേടി സാന്നിധ്യം വര്‍ധിപ്പിച്ചു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മമത വീണ്ടും 213 സീറ്റുകള്‍ നേടി അധികാരത്തില്‍ തിരിച്ചെത്തിയെങ്കിലും ബിജെപിയ്ക്ക് 77 നിയമസഭാ സീറ്റുകള്‍ പിടിക്കാനായി. നന്ദിഗ്രാമില്‍ മമതയെ വീഴ്ത്തിയ സുവേന്ദു അധികാരിയെ പ്രതിപക്ഷനേതാവാക്കിയപ്പോള്‍ ബിജെപിയുടെ മറ്റൊരു നേതാവ് മുകുള്‍ റോയി നിരാശനായി. അദ്ദേഹം തൃണമൂലിലേക്ക് തിരിച്ചുപോയി. പിന്നീട് ബിജെപി എംഎല്‍എമാരായ ബിശ്വജിത് ദാസും സൗമന്‍ റോയിയും തൃണമൂലിലേക്ക് മടങ്ങിപ്പോയി. ഇപ്പോള്‍ ബിജെപിയുടെ നിയമസഭയിലെ കരുത്ത് 71 സീറ്റുകള്‍ മാത്രമാണ്. ആറ് എംഎല്‍എമാര്‍ വിട്ടുപോയി. എന്തായാലും വീണ്ടും കൂടുതല്‍ കരുത്തോടെ തൃണമൂലിനെ നേരിടാനാണ് കരുത്തനായ സുകന്ദ മജുംദാറിനെ ബിജെപിയുടെ കടിഞ്ഞാണ്‍ ഏല്‍പ്പിച്ചിരിക്കുന്നത്.

  comment

  LATEST NEWS


  ന്യൂനപക്ഷ സ്‌കോഷര്‍ഷിപ്പില്‍ 80:20 അനുപാതം റദ്ദാക്കല്‍;സര്‍ക്കാര്‍ സുപ്രീം കോടതിയില്‍;വിധി നടപ്പാക്കിയാല്‍ അനര്‍ഹര്‍ക്ക് ആനുകൂല്യം ലഭിക്കുമെന്ന് വാദം


  അനുപയുടെ കുഞ്ഞിനെ കടത്തിയ സംഭവം; ശിശുക്ഷേമ സമിതി യോഗത്തിലേക്ക് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തള്ളിക്കയറി


  നഗരങ്ങള്‍ക്ക് 'ശ്വാസകോശ'വുമായി കേന്ദ്ര സര്‍ക്കാര്‍; രാജ്യത്തുടനീളം 400 'നഗരവനങ്ങള്‍'; പരിസ്ഥിതി സംരക്ഷണത്തിനായി വനാവകാശ നിയമങ്ങളും പരിഷ്‌കരിക്കും


  ബലിദാനികളുടെ കുടുംബങ്ങളോട് രാജ്യം കടപ്പെട്ടിരിക്കുന്നു; ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച പോലീസ് ഉദ്യോഗസ്ഥന്റെ വീട് അമിത് ഷാ സന്ദര്‍ശിച്ചു


  കുട്ടിയെ ദത്ത് നല്‍കിയത് അനുപമയുടെ അറിവോടെ; ഒപ്പിട്ടു നല്‍കുമ്പോള്‍ പൂര്‍ണ്ണമായും ബോധാവസ്ഥയിലായിരുന്നു, നേരിട്ട് കണ്ടതാണെന്ന് അജിത്തിന്റെ ആദ്യ ഭാര്യ


  സീറോ മലബാര്‍ സഭ ഭൂമിയിടപാടിലെ നികുതി വെട്ടിപ്പ്: റവന്യൂ സംഘത്തിന് പിന്നാലെ ഇഡിയും അന്വേഷണം തുടങ്ങി, കര്‍ദ്ദിനാള്‍ അടക്കം 24 പേര്‍ പ്രതിപ്പട്ടികയില്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.