×
login
ജോഷിമഠില്‍ നിന്നും 81 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു, അപകട സാധ്യതയുള്ള ഹോട്ടലുകള്‍ പൊളിച്ചുമാറ്റും; വിഷയം സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും

ജോഷിമഠ് കര്‍ണപ്രയാഗ് എന്നിവിടങ്ങളിലെ ഭൂമിയാണ് ഇടിയുന്നത്. കര്‍ണപ്രയാഗിലെ ബഹുഗുണ നഗറില്‍ അമ്പതോളം വീടുകള്‍ക്കാണ് നാശനഷ്ടം സംഭവിച്ചിരിക്കുന്നത്. ചില വീടുകളുടെ മേല്‍ക്കൂര തകരുകയും ചിലതിന് വിള്ളലും വീണിട്ടുണ്ട്.

ന്യൂദല്‍ഹി : ഉത്തരാഖണ്ഡ് ജോഷിമഠില്‍ ഭൂമി ഇടിയുന്ന സംഭവത്തില്‍ വാദം കേള്‍ക്കുന്നത് തിങ്കളാഴ്ചത്തേയ്ക്ക് മാറ്റിവെച്ചു. സംസ്ഥാനത്തെ നിലവിലെ പ്രശ്‌നങ്ങള്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങള്‍ നിര്‍വഹിക്കുമെന്നും സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ച് അറിയിച്ചു.  

സ്വാമി അവിമുക്തേശ്വരാനന്ദയാണ് സുപ്രീംകോടതി വിഷയം അടിയന്തിരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. ജസ്റ്റിസ് പി.എസ്. നരസിംഹ, ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് എന്നിവരങ്ങുന്ന രണ്ടംഗ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. 

നഗരത്തിലെ സംഭവങ്ങള്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നുമായിരുന്നു ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ രാജ്യത്തെ എല്ലാ അടിയന്തര പ്രശ്നങ്ങളും സുപ്രീംകോടതി അഭിസംബോധന ചെയ്യേണ്ടതില്ല. ഇതിനായി തെരഞ്ഞെടുക്കപ്പെട്ട സംവിധാനങ്ങള്‍ ഉണ്ടെന്നും സുപ്രീംകോടതി അറിയിച്ചു.  


അതേസമയം പ്രദേശത്തെ ഭൂമിയുടെ വിചിത്ര പ്രതിഭാസത്തെ തുടര്‍ന്ന് 81 കുടുംബങ്ങളേയാണ് ജോഷിമഠില്‍ നിന്നും ഇതുവരെ മാറ്റിപ്പാര്‍പ്പിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. അപകട സാധ്യതയേറിയ രണ്ട് ഹോട്ടലുകള്‍ പൊളിച്ചു മാറ്റാനും തീരുമാനിച്ചിട്ടുണ്ട്. വിദഗ്ധ സമിതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഇവരെ മാറ്റുന്നത്. ജോഷിമഠ് കര്‍ണപ്രയാഗ് എന്നിവിടങ്ങളിലെ ഭൂമിയാണ് ഇടിയുന്നത്. കര്‍ണപ്രയാഗിലെ ബഹുഗുണ നഗറില്‍ അമ്പതോളം വീടുകള്‍ക്കാണ് നാശനഷ്ടം സംഭവിച്ചിരിക്കുന്നത്. ചില വീടുകളുടെ മേല്‍ക്കൂര തകരുകയും ചിലതിന് വിള്ളലും വീണിട്ടുണ്ട്.  

 

 

 

    comment

    LATEST NEWS


    പിഎസ്‌സി നിയമന ശിപാര്‍ശകള്‍ ജൂണ്‍ ഒന്നു മുതല്‍ ഡിജിലോക്കറിലും ലഭ്യം


    മിസിസിപ്പിയിലും അലബാമയിലും ആഞ്ഞടിച്ച കൊടുങ്കാറ്റില്‍ മരണം 26 ആയി


    നടന്‍ സൂര്യ മുംബൈയിലേക്ക് താമസം മാറ്റിയതിനെതിരെ സൈബറിടത്തില്‍ രൂക്ഷവിമര്‍ശനം; 'ഹിന്ദി തെരിയാത് പോടാ എന്ന് ഇനി സൂര്യ പറയുമോ?'


    ശ്രീരാമന്‍റെ കുടുംബമായി ഗാന്ധി കുടുംബം സ്വയം കണക്കാക്കുന്നു; 14 വര്‍ഷം ജയിലില്‍ കഴിഞ്ഞ നേതാവാണ് സവര്‍ക്കര്‍: അനുരാഗ് താക്കൂര്‍


    സ്ത്രീകളുടെ കായിക ഇനങ്ങളില്‍ മത്സരിക്കുന്നതില്‍ നിന്ന് ട്രാന്‍സ്ജന്‍ഡര്‍ അത്‌ലറ്റുകളെ വിലക്കി അന്താരാഷ്ട്ര അത്‌ലറ്റിക്‌സ് ഭരണ സമിതി


    "കോണ്‍ഗ്രസിന് തൊഴിലില്ലാതായിരിക്കുന്നു; ഞാന്‍ പഴയ ട്വീറ്റുകള്‍ കളയില്ല; നിങ്ങളുടെ സമയം ഉപയോഗിച്ച് അവ കണ്ടെത്തൂ"- കോണ്‍ഗ്രസിനെ പരിഹസിച്ച് ഖുശ്ബു

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.