×
login
കോണ്‍ഗ്രസ് അധ്യക്ഷന്‍‍:ഗെഹ്ലോട്ടിനെ കൊണ്ടുവന്നത് നാടകം, ഒടുവില്‍ രാഹുല്‍ഗാന്ധി പ്രസിഡന്‍റാകും: സുശീല്‍ മോദി

കോണ്‍ഗ്രസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ടിനെ സ്ഥാനാര്‍ത്ഥിയായി നിര്‍ത്തുന്നത് വെറും നാടകമാണെന്നും കഥയ്ക്കൊടുവില്‍ രാഹുല്‍ ഗാന്ധി തന്നെ പ്രസിഡന്‍റാകുമെന്നും ബിജെപിയുടെ ബീാഹര്‍ ഉപാധ്യക്ഷന്‍ സുശീല്‍ കുമാര്‍ മോദി.

ന്യൂദല്‍ഹി: കോണ്‍ഗ്രസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ടിനെ സ്ഥാനാര്‍ത്ഥിയായി നിര്‍ത്തുന്നത് വെറും നാടകമാണെന്നും കഥയ്ക്കൊടുവില്‍ രാഹുല്‍ ഗാന്ധി തന്നെ പ്രസിഡന്‍റാകുമെന്നും ബിജെപിയുടെ ബീാഹര്‍ ഉപാധ്യക്ഷന്‍ സുശീല്‍ കുമാര്‍ മോദി.  

"ഭാരത് ജോ‍ഡോ യാത്രയില്‍ പങ്കെടുക്കുന്നവര്‍ മുഴുവന്‍ അഴിമതിക്കാരാണ്. കോണ്‍ഗ്രസ് ഒരു മുങ്ങുന്ന കപ്പലാണ്. ഈ സ്ഥാനാര്‍ത്ഥിനാടകങ്ങള്‍ക്കെല്ലാം ഒടുവില്‍ രാഹുല്‍ഗാന്ധി തന്നെ കോണ്‍ഗ്രസ് അധ്യക്ഷനായി വരും. ഈ നാമനിര്‍ദേശങ്ങളെല്ലാം വെറും അലങ്കാരം മാത്രമാണ്. "-  സുശീല്‍ കുമാര്‍ മോദി പറഞ്ഞു.  

സെപ്തംബര്‍ 23നാണ് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെ കോണ്‍ഗ്രസ് പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഗാന്ധി കുടുംബത്തിലെ ആരും പ്രസിഡന്‍റ് പദവി ഏറ്റെടുക്കില്ലെന്ന് രാഹുല്‍ ഗാന്ധി തന്നോട് പറഞ്ഞിട്ടുണ്ടെന്നാണ് അശോക് ഗെഹ്ലോട്ട് പറഞ്ഞത്. തനിക്ക് പകരം രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആര് വരണമെന്ന കാര്യം  സോണിയാഗാന്ധിയും അജയ് മാക്കനും കൂടി  പ്രഖ്യാപിക്കുമെന്നാണ് അശോക് ഗെഹ്ലോട്ട് പറയുന്നത്. ചിന്തന്‍ ശിബിരത്തില്‍ എടുത്ത തീരുമാനപ്രകാരം ഒരാള്‍ക്ക് ഒരു പദവി എന്ന തത്വം പാലിക്കുമെന്നാണ് രാഹുല്‍ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞത്. എങ്കിലും ഒടുവില്‍ രാഹുല്‍ഗാന്ധി തന്നെ കോണ്‍ഗ്രസ് അധ്യക്ഷനായി വരുമെന്നാണ് സുശീല്‍ കുമാര്‍ മോദി പറയുന്നത്. 

    comment

    LATEST NEWS


    എത്ര പട്ടാളക്കാരെ കശ്മീരിലേക്കയച്ചാലും ഒരു ചുക്കും സംഭവിക്കില്ലെന്ന് മെഹ്ബൂബ മുഫ്തി; കശ്മീരിലെ ഹിന്ദുക്കളെ മുസ്ലിങ്ങള്‍ രക്ഷിച്ചെന്നും മെഹ്ബൂബ


    പവർ സ്റ്റാർ രാം ചരൺ നായകനാവുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം പ്രഖ്യാപിച്ചു; ‘ഉപ്പേന’യിലൂടെ അരങ്ങേറ്റം കുറിച്ച ബുച്ചി ബാബു സംവിധായകൻ


    വിജയാഘോഷത്തില്‍ മെസിയുടെ 'ചവിട്ട്' വിവാദത്തില്‍; മെക്‌സിക്കോയ്‌ക്കെതിരായ വിജയത്തിന് ശേഷമുള്ള ആഘോഷത്തിന്റെ വീഡിയോ പുറത്ത്


    പാല്‍വില വര്‍ധന: ക്ഷീരസംഘങ്ങള്‍ക്കും കര്‍ഷകര്‍ക്കും തിരിച്ചടി, കർഷകന് ലഭിക്കുക ലിറ്ററിന് നാല് രൂപ മാത്രം


    ദേശീയപാതയിലെ കട്ടന്‍ചായ തിരിച്ചുവരുന്നു; പദ്ധതിക്കു കീഴില്‍ വാളയാര്‍, പുതുശ്ശേരി, കുഴല്‍മന്ദം, ആലത്തൂര്‍, വടക്കഞ്ചേരി പോലീസ് സ്റ്റേഷനുകൾ


    കെ-റെയിലില്‍ പിണറായി സര്‍ക്കാരിന്റെ പിന്‍വാങ്ങല്‍; പദ്ധതി മരവിപ്പിച്ചു; ഉദ്യോഗസ്ഥരെ തിരികെ വിളിച്ച് റവന്യൂ വകുപ്പ് ഉത്തരവ്

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.