×
login
'നിസാമുദ്ദീന്‍‍ മര്‍ക്കസ് അനധികൃത നിര്‍മാണം; കെട്ടിട, ഭൂനികുതികള്‍ അടയ്ക്കാറില്ല'; മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പൊളിക്കുമെന്ന് ദേശീയ മാധ്യമം

നിസാമുദ്ദീന്‍ മര്‍ക്കസ് നിര്‍ക്കുന്ന ഭൂമിക്ക് ഒരു ഉടസ്ഥാവകാശ സര്‍ട്ടിഫിക്കെറ്റും മര്‍ക്കസ് നേതാക്കള്‍ക്ക് നല്‍കിയിട്ടില്ലെന്നും മുന്‍സിപ്പല്‍ അധികൃതര്‍ വ്യക്തമാക്കി. ഇപ്പോള്‍ മര്‍ക്കസ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് രണ്ടു നിലകളുള്ള മദ്രസയ്ക്കുള്ള പ്ലാനിന് ആണ് മുനിസിപ്പല്‍ കോര്‍പ്പേറഷന്‍ അനുമതി നല്‍കിയത്.

ന്യൂദല്‍ഹി: കോവിഡ് വൈറസ് വ്യാപനത്തില്‍ വിവാദമായ ദല്‍ഹിയിലെ തബ് ലീഗി ജമാഅത്തിന്റെ കീഴിലുള്ള നിസാമുദ്ദീന്‍ മര്‍ക്കസ് അനധികൃത നിര്‍മാണമാണെന്ന റിപ്പോര്‍ട്ടുമായി ദേശീയ മാധ്യമങ്ങള്‍. ഇന്ത്യ ടിവിയാണ് ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവസാനിച്ച ശേഷം അനധികൃത കെട്ടിടം ചിലപ്പോള്‍ സൗത്ത് ദല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പൊളിച്ചേക്കുമെന്നും ഇവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.  

കെട്ടിടത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഇപ്പോള്‍ കോര്‍പ്പേറഷന്‍ പരിശോധിച്ചു വരികയാണ്. മര്‍ക്കസിന്റെ ഒമ്പതു നിലയുടെ നിര്‍മാണ സമയത്തു തന്നെ പരിസരവാസികളായ നിരവധി പേര്‍ ഇതിനെതിരേ അധികൃതര്‍ക്കു പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. മര്‍ക്കസ് ഇതുവരെ കെട്ടിട നികുതിയും ഭൂനികുതിയോ അടച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മര്‍ക്കസിന്റെ രണ്ടു നിലകള്‍ ഒഴിച്ചു ബാക്കിയെല്ലാം മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ പൊളിച്ചു നീക്കുമെന്നും ഇന്ത്യ ടിവി പറയുന്നു.  

നിസാമുദ്ദീന്‍ മര്‍ക്കസ് നിര്‍ക്കുന്ന ഭൂമിക്ക് ഒരു ഉടസ്ഥാവകാശ സര്‍ട്ടിഫിക്കെറ്റും മര്‍ക്കസ് നേതാക്കള്‍ക്ക് നല്‍കിയിട്ടില്ലെന്നും മുന്‍സിപ്പല്‍ അധികൃതര്‍ വ്യക്തമാക്കിയെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇപ്പോള്‍ മര്‍ക്കസ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് രണ്ടു നിലകളുള്ള മദ്രസയ്ക്കുള്ള പ്ലാനിന് ആണ് മുനിസിപ്പല്‍ കോര്‍പ്പേറഷന്‍ അനുമതി നല്‍കിയത്. എന്നാല്‍, ഇതിനോട് ചേര്‍ന്നുള്ള ഭൂമി കൂടി ഉള്‍പ്പെടുത്തി രണ്ടു നിലകള്‍ക്കു മുകളില്‍ ഏഴു നിലകള്‍ കൂടി പണിതു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. മുന്‍പ് പലതവണ മര്‍ക്കസ് നിര്‍മാണത്തിന്റെയും ഭൂമിയുടേയും ഉടമസ്ഥാവകാശ രേഖകള്‍ കോര്‍പ്പറേഷന്‍ ആവശ്യപ്പെട്ടെങ്കിലും മര്‍ക്കസ് നേതാക്കള്‍ അതു സമര്‍പ്പിക്കാന്‍ കൂട്ടാക്കിയിരുന്നില്ല. ഇപ്പോള്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള വിവാദമൂലമാണ് കെട്ടിടം സംബന്ധിച്ച കൂടുതല്‍ പരിശോധനകള്‍ക്ക് കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ മുതിര്‍ന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.  

  comment

  LATEST NEWS


  ന്യൂനപക്ഷ സ്‌കോഷര്‍ഷിപ്പില്‍ 80:20 അനുപാതം റദ്ദാക്കല്‍;സര്‍ക്കാര്‍ സുപ്രീം കോടതിയില്‍;വിധി നടപ്പാക്കിയാല്‍ അനര്‍ഹര്‍ക്ക് ആനുകൂല്യം ലഭിക്കുമെന്ന് വാദം


  അനുപയുടെ കുഞ്ഞിനെ കടത്തിയ സംഭവം; ശിശുക്ഷേമ സമിതി യോഗത്തിലേക്ക് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തള്ളിക്കയറി


  നഗരങ്ങള്‍ക്ക് 'ശ്വാസകോശ'വുമായി കേന്ദ്ര സര്‍ക്കാര്‍; രാജ്യത്തുടനീളം 400 'നഗരവനങ്ങള്‍'; പരിസ്ഥിതി സംരക്ഷണത്തിനായി വനാവകാശ നിയമങ്ങളും പരിഷ്‌കരിക്കും


  ബലിദാനികളുടെ കുടുംബങ്ങളോട് രാജ്യം കടപ്പെട്ടിരിക്കുന്നു; ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച പോലീസ് ഉദ്യോഗസ്ഥന്റെ വീട് അമിത് ഷാ സന്ദര്‍ശിച്ചു


  കുട്ടിയെ ദത്ത് നല്‍കിയത് അനുപമയുടെ അറിവോടെ; ഒപ്പിട്ടു നല്‍കുമ്പോള്‍ പൂര്‍ണ്ണമായും ബോധാവസ്ഥയിലായിരുന്നു, നേരിട്ട് കണ്ടതാണെന്ന് അജിത്തിന്റെ ആദ്യ ഭാര്യ


  സീറോ മലബാര്‍ സഭ ഭൂമിയിടപാടിലെ നികുതി വെട്ടിപ്പ്: റവന്യൂ സംഘത്തിന് പിന്നാലെ ഇഡിയും അന്വേഷണം തുടങ്ങി, കര്‍ദ്ദിനാള്‍ അടക്കം 24 പേര്‍ പ്രതിപ്പട്ടികയില്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.