×
login
നടന്‍ സൂര്യ‍ മുംബൈയിലേക്ക് താമസം മാറ്റിയതിനെതിരെ സൈബറിടത്തില്‍ രൂക്ഷവിമര്‍ശനം; 'ഹിന്ദി തെരിയാത് പോടാ‍ എന്ന് ഇനി സൂര്യ പറയുമോ?'

ഹിന്ദി ഇംപോസിഷനും (ഹിന്ദി അടിച്ചേല്‍പിക്കല്‍) തമിഴ്നാട്ടില്‍ നീറ്റ് പരീക്ഷ നടത്തുന്നതിനും എതിരെ മുന്നില്‍ നിന്നും പോരാടിയ നടനാണ് സൂര്യ. ലോകത്തില്‍ വിദ്യാഭ്യാസത്തില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന തമിഴ്നാട്ടില്‍ പുതിയ ദേശീയവിദ്യാഭ്യാസം അടിച്ചേല്‍പിക്കാന്‍ മോദി സര്‍ക്കാരിനെ അനുവദിക്കില്ലെന്ന് സൂര്യ വാദിച്ചിരുന്നു. ഇപ്പോള്‍ കുട്ടികളുടെ മികച്ച വിദ്യാഭ്യാസത്തിനും മറ്റുമായി തമിഴില്‍ വിദ്യാഭ്യാസം നല്‍കാത്ത, ഹിന്ദിയില്‍ പഠിപ്പിക്കുന്നതിനെ എതിര്‍ക്കാത്ത മുംബൈയിലേക്ക് താമസം മാറ്റിയിരിക്കുകയാണ് സൂര്യ.

ചെന്നൈ: ഹിന്ദിയ്ക്കെതിരെ നിരന്തരമായി യുദ്ധം ചെയ്തിരുന്ന നടനാണ് സൂര്യ. പക്ഷെ ഇപ്പോള്‍ സൂര്യ കുടുംബത്തോടൊപ്പം ചെന്നൈയില്‍ നിന്നും മുംബൈയിലേക്ക് താമസം മാറ്റിയിരിക്കുകയാണ്. ഹിന്ദി സിനിമയില്‍ അവസരം തേടിയാണ് ഈ കൂടുമാറ്റം.  

ഇപ്പോള്‍ ഭാര്യ ജ്യോതിക ഒരു ഹിന്ദി വെബ് സീരീസില്‍ അഭിനയിക്കുന്നുണ്ട്. സൂര്യയുടെ മക്കളായ ദിയയും ദേവും മുംബൈ നഗരത്തിലെ ഹിന്ദിയിലും ഇംഗ്ലീഷിലും പഠിപ്പിക്കുന്ന സ്കൂളിലാണ് പഠിക്കുന്നത്. 70 കോടി രൂപ ചെലവാക്കിയാണ് സൂര്യ ഇപ്പോള്‍ മുംബൈയില്‍ പുതിയ വീട് വാങ്ങിയിരിക്കുന്നത്.  

മുന്‍പ് എന്‍ട്രന്‍സ് പരീക്ഷയിക്ക് മോദി സര്‍ക്കാര്‍ രൂപവല്‍ക്കരിച്ച കേന്ദ്രീകൃത പ്രവേശനപരീക്ഷയായ നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റും (നീറ്റ്), മോദി സര്‍ക്കാര്‍ നടപ്പാക്കിയ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തെയും എതിര്‍ത്ത നടനാണ് സൂര്യ. ഹിന്ദി ഭാഷയ്ക്കെതിരെയും നിരന്തരമായി സൂര്യ മുന്‍കാലങ്ങളില്‍ അതിരൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിട്ടുണ്ട്.  

എന്നാല്‍ ഇപ്പോള്‍  സൂര്യയുടെ ചെന്നൈയില്‍ നിന്നും മുംബൈയിലേക്കുള്ള അവസരവാദപരമായ ചുവടുമാറ്റത്തിനെതിരെ അതിരൂക്ഷ വിമര്‍ശനമാണ് സൈബറിടത്തില്‍ ഉയരുന്നത്. സൂര്യയുടെ ഹിന്ദി വിരോധം തമിഴ്നാട്ടില്‍ നില്‍ക്കുമ്പോള്‍ ദ്രാവിഡപാര്‍ട്ടികളുടെ പ്രീതി പിടിച്ചുപറ്റാനുള്ള കപടനാട്യം മാത്രമാണെന്നാണ് വിമര്‍ശനം ഉയരുന്നത്.  

"ഹിന്ദി ഇംപോസിഷനും (ഹിന്ദി അടിച്ചേല്‍പിക്കല്‍) തമിഴ്നാട്ടില്‍ നീറ്റ് പരീക്ഷ നടത്തുന്നതിനും എതിരെ മുന്നില്‍ നിന്നും പോരാടിയ നടനാണ് സൂര്യ. ലോകത്തില്‍ വിദ്യാഭ്യാസത്തില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന തമിഴ്നാട്ടില്‍ പുതിയ ദേശീയവിദ്യാഭ്യാസം അടിച്ചേല്‍പിക്കാന്‍ മോദി സര്‍ക്കാരിനെ അനുവദിക്കില്ലെന്ന് സൂര്യ വാദിച്ചിരുന്നു. ഇപ്പോള്‍ കുട്ടികളുടെ മികച്ച വിദ്യാഭ്യാസത്തിനും മറ്റുമായി തമിഴില്‍ വിദ്യാഭ്യാസം നല്‍കാത്ത, ഹിന്ദിയില്‍ പഠിപ്പിക്കുന്നതിനെ എതിര്‍ക്കാത്ത  മുംബൈയിലേക്ക് താമസം മാറ്റിയിരിക്കുകയാണ് സൂര്യ. ഇനി സൂര്യ മുംബൈയില്‍ നിന്ന് ഹിന്ദി തെരിയാത് പോടാ എന്ന് പറയുമോ ?"- ദന്തഡോക്ടറായ സ്വാതി ബെല്ലം ട്വിറ്ററില്‍ ചോദിക്കുന്നു.  

"സൂര്യ ഭാര്യയ്ക്കൊപ്പം പോയി കുട്ടികളെ മുംബൈയിലെ സ്കൂളില്‍ ചേര്‍ത്തി. ഇത് വ്യക്തിപരമായ അദ്ദേഹത്തിന്‍റെ ജീവിതമാണ്. ആര്‍ക്കും അതിനെ ചോദ്യം ചെയ്യാനാവില്ല. അദ്ദേഹം ഇംഗ്ലീഷും തമിഴും മാത്രം പഠിപപ്പിക്കുന്ന സ്കൂളില്‍, നീറ്റും ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാത്തതുമായ സ്കൂളില്‍ തന്നെയായിരിക്കും കുട്ടികളെ ചേര്‍ത്തിരിക്കുന്നതെന്ന് കരുതുന്നു"- നിറഞ്ഞ പരിഹാസത്തോടെ മറ്റൊരാള്‍  ട്വിറ്ററില്‍ ചോദിക്കുന്നു.  

വൈജയന്തി എന്ന മറ്റൊരു ഉപയോക്താവ് ട്വിറ്ററില്‍ ചോദിക്കുന്നത് ഇങ്ങിനെയാണ്:"രസകരം. തമിഴില്‍ പഠിപ്പിക്കുന്ന സ്കൂള്‍ മുംബൈയില്‍ സൂര്യ കണ്ടെത്തിക്കാണും. അവിടെ ഇംഗ്ലീഷിലും തമിഴിലും പഠിപ്പിക്കുന്ന ശൈലിയായിരിക്കും കുട്ടികള്‍ പിന്തുടരുന്നത്."

"സൂര്യയും ജ്യോതികയും ചെന്നൈയില്‍ നിന്നും മുംബൈയിലേക്ക് താമസം മാറി. മുംബൈയിലെ ധാരാവി ലോകത്തില്‍ വെച്ച് ഏറ്റവും മികച്ച  തമിഴ് സിലബസ് വാഗ്ദാനം ചെയ്യുന്ന സ്ഥലമാണ്."- പരിഹസിച്ചുകൊണ്ട് മറ്റൊരു ട്വിറ്റര്‍ ഉപയോക്താവ് അരുണ്‍ വിശ്വനാഥന്‍ ചോദിക്കുന്നു.  


മോദി സര്‍ക്കാരിന്‍റെ പുതിയ ദേശീയ വിദ്യാഭ്യാസ നയം ഗ്രാമപ്രദേശത്തെ കുട്ടികളെ പിന്നാക്കാവസ്ഥയില്‍ തള്ളുന്ന ഒന്നാണെന്നതായിരുന്നു 2019ല്‍ സൂര്യ വാദിച്ചത്. ഹിന്ദി, ഇംഗ്ലീഷ്, പിന്നെ ഒരു പ്രാദേശിക ഭാഷ എന്നീ മൂന്ന് ഭാഷകളില്‍ വിദ്യാഭ്യാസം നല്‍കുന്ന നയത്തെ സൂര്യ കഠിനമായി എതിര്‍ത്തിരുന്നു." ത്രിഭാഷ പദ്ധതി അടിച്ചേല്‍പ്പിക്കുന്നത് സര്‍ക്കാര്‍ സ്കൂളിലെ കുട്ടികളെ ബാധിക്കും."- സൂര്യ അന്ന് വാദിച്ചു. "എന്‍റെ കുട്ടികളെപ്പോലും മൂന്നാമത് ഒരു ഭാഷ പഠിപ്പിക്കാന്‍ ബുദ്ധിമുട്ടാണെന്ന് ഞാന്‍ കണ്ടിരുന്നു. അപ്പോള്‍ പിന്നെ സര്‍ക്കാര്‍ സ്കൂളിലെ കുട്ടികളുടെ കാര്യം പറയണോ? ഈ ദേശീയ വിദ്യാഭ്യാസ നയത്തെക്കുറിച്ച് നമ്മള്‍ മിണ്ടാതിരുന്നാല്‍ അവര്‍ അത് അടിച്ചേല്‍പിക്കും"- അന്ന് സൂര്യ ഉയര്‍ത്തിയ വാദമാണിത്.  

അന്ന് ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെതിരായ സമരത്തില്‍ കമലഹാസനും സൂര്യയ്ക്കൊപ്പം ചേര്‍ന്നിരുന്നു. നീറ്റ് പരീക്ഷ മനു ധര്‍മ്മ പരീക്ഷയാണെന്നാണ് സൂര്യ പരിഹസിച്ചത്. "നീതിയില്ലാത്ത ഒരു പരീക്ഷാ സംവിധാനത്തില്‍ ബുദ്ധിമുട്ടുന്ന മാതാപിതാക്കള്‍ക്ക് ഇത് ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ശിക്ഷയാണ്. ഇത് സാധാരണകുട്ടികളുടെ മെഡിക്കല്‍ സ്വപ്നങ്ങള്‍ക്ക് തീയിടും."- അന്ന് നീറ്റ് പരീക്ഷയ്ക്കെതിരെ സൂര്യ ഉയര്‍ത്തിയ വാദമാണിത്.  

 

 

 

 

 

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.