×
login
സൈനികന് അന്ത്യാഞ്ജലി അര്‍പ്പിക്കരുതെന്ന് ബിജെപിക്കാരോട് ഡിഎംകെ‍ മന്ത്രി; പളനിവേല്‍ ത്യാഗരാജന് ചെരിപ്പേറ്; 5 ബിജെപിക്കാര്‍ അറസ്റ്റില്‍

വീരമൃത്യു വരിച്ച സൈനികന് ബിജെപിക്കാര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കേണ്ടെന്ന് ഇത് തമിഴ്നാട് സര്‍ക്കാരിന്‍റെ പരിപാടിയാണെന്നും പറഞ്ഞ തമിഴ്നാട്ടിലെ ഡിഎംകെ മന്ത്രിയുടെ വാഹനത്തിന് നേരെ ചെരിപ്പെറിഞ്ഞ് ബിജെപിക്കാര്‍. പളനിവേല്‍ ത്യാഗരാജന്‍റെ കാറിന് നേരെയാണ് മധുര വിമാനത്താവളത്തിന് മുന്നില്‍ വെച്ച് ചെരിപ്പേറുണ്ടായത്.

പൊലീസുകാര്‍ മന്ത്രി പളനിവേല്‍ ത്യാഗരാജന്‍റെ വണ്ടി തടയുന്ന ബിജെപിക്കാരെ ബലംപ്രയോഗിച്ച് നീക്കുന്നു (ഇടത്ത്) പളനിവേല്‍ ത്യാഗരാജന്‍ (വലത്ത്)

 മധുര: വീരമൃത്യു വരിച്ച സൈനികന് ബിജെപിക്കാര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കേണ്ടെന്ന് ഇത് തമിഴ്നാട് സര്‍ക്കാരിന്‍റെ പരിപാടിയാണെന്നും പറഞ്ഞ തമിഴ്നാട്ടിലെ ഡിഎംകെ മന്ത്രിയുടെ വാഹനത്തിന് നേരെ ചെരിപ്പെറിഞ്ഞ് ബിജെപിക്കാര്‍. പളനിവേല്‍ ത്യാഗരാജന്‍റെ കാറിന് നേരെയാണ് മധുര വിമാനത്താവളത്തിന് മുന്നില്‍ വെച്ച് ചെരിപ്പേറുണ്ടായത്. 

ഇതിന്‍റെ പേരില്‍ പൊലീസ് അഞ്ച് ബിജെപിക്കാരെ അറസ്റ്റ് ചെയ്തു. പരിപാടി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു മന്ത്രിയുടെ കാറിന് നേരെ മധുര എയര്‍പോര്‍ട്ടിന് മുന്നില്‍വെച്ച് ആക്രമണം ഉണ്ടായത്. ഇന്ത്യന്‍ ശിക്ഷാനിയമം 506, 341, 34 എന്നിവകുപ്പുകള്‍ പ്രകാരം കേസ് ചാര്‍ജ്ജ് ചെയ്തു. ഇതേക്കുറിച്ച് കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് മധുര പൊലീസ് കമ്മീഷണര്‍ പറഞ്ഞു. 


 വ്യാഴാഴ്ച ജമ്മു കശ്മീരിലെ രജൗറിയില്‍ തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ട പുതുപ്പട്ടി ഗ്രാമത്തിലെ റൈഫിള്‍മാന്‍ ഡി. ലക്ഷ്മണന് ആദരാഞ്ജലി അര്‍പ്പിക്കാനാണ് മന്ത്രി പോയത്. അന്ത്യോപചാരച്ചടങ്ങിന് സൈനികന്‍റെ ഭൗതികാവശിഷ്ടം ഗ്രാമത്തില്‍ എത്തിയിരുന്നു. ബിജെപി തമിഴ്നാട് അധ്യക്ഷന്‍ അണ്ണാമലൈ ഉള്‍പ്പെടെയുള്ള നേതാക്കള്‍ കൊല്ലപ്പെട്ട സൈനികന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു. 

അതിന് ശേഷമാണ് ഡിഎംകെ മന്ത്രിയും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റം ഉണ്ടായത്. ഡിഎംകെ സര്‍ക്കാര്‍ സംഘടിപ്പിച്ച പരിപാടിക്ക് എന്തിനാണ് ബിജെപിക്കാര്‍ എത്തിയതെന്ന് മന്ത്രി ചോദിച്ചതോടെയാണ് പ്രശ്നംതുടങ്ങിയത്. മധുരൈ വിമാനത്താവളത്തിലേക്ക് മടങ്ങുകയായിരുന്ന പളനിവേല്‍ ത്യാഗരാജന്‍റെ വാഹനം ചില ബിജെപിക്കാര‍് തടഞ്ഞു. ഇവരില്‍ ചിലര്‍ ചെരിപ്പെറിഞ്ഞതായും പറയുന്നു. ഇത് വാഹനത്തിന്‍റെ ചില്ലില്‍ തട്ടിയതായും ആരോപണമുണ്ട്.

  comment

  LATEST NEWS


  അട്ടപ്പാടിയില്‍ 15 കോടിക്ക് ആശുപത്രി; ദേശീയ മിഷനില്‍ കേരളത്തെ ആയുഷ് മേഖലയില്‍ 97.77 കോടിയുടെ പദ്ധതികള്‍


  കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം കണ്ണൂരിലെത്തിച്ചു, എം.വി. ജയരാജന്റെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി; വിലാപയാത്രയ്ക്ക് തുടക്കമായി


  പൗരത്വ നിയമത്തിനെതിരെ പൊതുമുതല്‍ തകര്‍ത്ത് കലാപം; ആദ്യഘട്ടത്തില്‍ 60പേര്‍ 57 ലക്ഷം അടയ്ക്കണം; വസ്തുക്കള്‍ പിടിച്ചെടുക്കം; കടുപ്പിച്ച് യോഗി സര്‍ക്കാര്‍


  അസര്‍ബൈജാനെ അടിച്ചിടണം; ഇന്ത്യയില്‍ നിന്ന് 2000 മിസൈലുകള്‍ വാങ്ങാന്‍ അര്‍മേനിയ; 5000 കോടിയുടെ ആയുധ കയറ്റുമതി; മെയ്ക്ക് ഇന്‍ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം


  ഇനി തിക്കും തിരക്കുമില്ലാത്ത പുതിയ പാലത്തിനായുള്ള കാത്തിരിപ്പ്; നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൂനെ ചാന്ദ്‌നി ചൗക്കിലെ പാലം തകര്‍ത്തു


  വനിതാ ജഡ്ജിയെ ഭീഷണിപ്പെടുത്തി; ഇമ്രാന്‍ ഖാനെതിരെ അറസ്റ്റ് വാറണ്ട്; പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി അജ്ഞാത കേന്ദ്രത്തില്‍ ഒളിവിലെന്ന് റിപ്പോര്‍ട്ട്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.