×
login
തമിഴ്നാട്ടിലെ ഹിന്ദിക്കാരുടെ സുരക്ഷാപ്രശ്നം: അണ്ണാമലൈ‍‍യ്ക്കെതിരെ കേസ് ; ധൈര്യമുണ്ടെങ്കില്‍ 24 മണിക്കൂറില്‍ അറസ്റ്റ് ചെയ്യാന്‍ വെല്ലുവിളിച്ച് അണ്ണാമലൈ

ഹിന്ദിഭാഷാ തൊഴിലാളികള്‍ ആക്രമിക്കപ്പെടുന്നുവെന്ന പ്രശ്നത്തിന്‍റെ പേരില്‍ കലാപത്തിന് ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ബിജെപി തമിഴ്നാട് അധ്യക്ഷന്‍ അണ്ണാമലൈയ്ക്കെതിരെ കേസ്. ധൈര്യമുണ്ടെങ്കില്‍ തന്നെ 24 മണിക്കൂറിനുള്ളില്‍ അറസ്റ്റ് ചെയ്യാന്‍ ഡിഎംകെ സര്‍ക്കാരിനെ വെല്ലുവിളിച്ച് അണ്ണാമലൈ.

ചെന്നൈ: തമിഴ്നാട്ടില്‍ ഹിന്ദിക്കാരായ തൊഴിലാളികള്‍ക്ക് സുരക്ഷയില്ലെന്ന പ്രചാരണം കാട്ടുതീ പോലെ പടരുന്ന സാഹചര്യത്തില്‍  കലാപത്തിന് ശ്രമിക്കുന്നുവെന്ന്  ആരോപിച്ച് ബിജെപി തമിഴ്നാട് അധ്യക്ഷന്‍ അണ്ണാമലൈയ്ക്കെതിരെ കേസെടുത്ത് ഡിഎംകെ സര്‍ക്കാര്‍.  

ധൈര്യമുണ്ടെങ്കില്‍ തന്നെ 24 മണിക്കൂറിനുള്ളില്‍ അറസ്റ്റ് ചെയ്യാന്‍ അണ്ണാമലൈ ഡിഎംകെ സര്‍ക്കാരിനെ വെല്ലുവിളിച്ചിരിക്കുകയാണ്. "വടക്കേയിന്ത്യക്കാര്‍ക്ക്എതിരെ ഏഴ് ദശകങ്ങളായി നടത്തുന്ന ദുഷ്പ്രചാരണം തുറന്നുകാണിച്ചതിനാണ് എനിക്കെതിരെ കേസെടുത്തിരിക്കുന്നത്. ഹിന്ദി തൊഴിലാളികള്‍ സംസാരിക്കുന്ന വീഡിയോ ആണ് കഴിഞ്ഞ ദിവസം എന്‍റെ വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ടത്. കേസില്‍ കുടുക്കി ജനാധിപത്യത്തിന്‍റെ  ശബ്ദം ഇല്ലായ്മ ചെയ്യാമെന്ന് നിങ്ങള്‍ വിചാരിക്കുന്നു. ഒരു സാധാരണക്കാരന്‍ എന്ന നിലയില്‍ എന്നെ അറസ്റ്റ് ചെയ്യാന്‍ ഞാന്‍ 24 മണിക്കൂര്‍ നിങ്ങള്‍ക്ക് തരുന്നു. ഫാസിസ്റ്റുകളായ ഡിഎംകെയോട് ഞാന്‍ പറയുന്നു-ധൈര്യമുണ്ടെങ്കില്‍ എന്നെ അറസ്റ്റ് ചെയ്യൂ. "- അണ്ണാമലൈ വെല്ലുവിളിച്ചു.  

24  മണിക്കൂറിനകം അറസ്റ്റ് ചെയ്യാന്‍ വെല്ലുവിളിച്ചുള്ള അണ്ണാമലൈയുടെ ട്വീറ്റ്:

ബീഹാറില്‍ നിന്നുള്ള തൊഴിലാളികള്‍ തമിഴ്നാട്ടില്‍ ആക്രമിക്കപ്പെടുകയാണെന്ന്  സമൂഹമാധ്യമങ്ങളില്‍  വീഡിയോപ്രചാരം നടക്കുകയാണ്.  ഇതുമായി ബന്ധപ്പെട്ടാണ് അണ്ണമലൈയെക്കെതിരെ ഡിഎംകെ  സര്‍ക്കാര്‍ കേസെടുത്തിരിക്കുന്നത്. ദീര്‍ഘനാളായി അണ്ണാമലൈയും ഡിഎംകെ സര്‍ക്കാരും തമ്മില്‍ യുദ്ധത്തിലാണ്. ഈ  പ്രശ്നത്തിന്‍റെ പേരില്‍ അണ്ണാമലൈയെ ഒതുക്കാനാണ് ഡിഎംകെ സര്‍ക്കാരിന്‍റെ നീക്കമെന്ന് പറയപ്പെടുന്നു.  

153 (ലഹളയുണ്ടാക്കാന്‍ വേണ്ടി പ്രകോപനം  സൃഷ്ടിക്കല്‍), 153(എ1), 505 1ബി(അഭ്യൂഹങ്ങളോ റിപ്പോര്‍ട്ടുകളോ പ്രസിദ്ധീകരിച്ച് പ്രകോപനം  സൃഷ്ടിക്കല്‍), 5051സി (അക്രമത്തിന്  പ്രേരിപ്പിക്കലും  രണ്ട് വിഭാഗങ്ങള്‍ തമ്മില്‍  ശത്രുത പ്രോത്സാഹിപ്പിക്കലും) എന്നീ വകുപ്പുകള്‍ പ്രകാരമാണ് അണ്ണമലൈയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്.  

ബിജെപിയുടെ ബീഹാറിലെ ട്വിറ്റര്‍ അക്കൗണ്ട് ഉടമയ്ക്കെതിരെയും  ഇതേ വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്.  


ഹിന്ദി തൊഴിലാളികള്‍ക്ക് നേരെ  ആക്രമണം:പ്രശ്നത്തിന്‍റെ തുടക്കം  

മാര്‍ച്ച് ആദ്യവാരം ബീഹാറില്‍  നിന്നുള്ള തൊഴിലാളികള്‍ തമിഴ്നാട്ടില്‍ പീഡിപ്പിക്കപ്പെടുകയും മര്‍ദ്ദിക്കപ്പെടുകയും ചെയ്തതായുള്ള ഒരു തീയതി കാണിക്കാത്ത ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതില്‍ നിന്നാണ്  പ്രശ്നങ്ങളുടെ  തുടക്കം. തമിഴ്നാട്ടില്‍ ബീഹാറില്‍ നിന്നുള്ള ഹിന്ദി  തൊഴിലാളികള്‍ക്കെതിരെ വിദ്വേഷആക്രമണം  നടക്കുന്നതിനെക്കുറിച്ച് നിരീക്ഷിക്കാന്‍ നാലംഗ സംഘത്തെ അയയ്ക്കുമെന്ന് ബീഹാര്‍ മുഖ്യമന്ത്രി  നിതീഷ് കുമാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ വീഡിയോ വ്യാജമാണെന്ന് തമിഴ്നാട്ടിലെ ഡിഎംകെസര്‍ക്കാര്‍ പറഞ്ഞു.ഈ വീഡിയോ പിന്നീട് സമൂഹമാധ്യമങ്ങളി‍ല്‍ പ്രചരിച്ചതോടെ ബീഹാറും തമിഴ്നാട് സര്‍ക്കാരും തമ്മില്‍ വാദപ്രതിവാദങ്ങള്‍ നടക്കുകയാണ്.

ഇതിനിടെ സ്റ്റാലിന്‍റെ പിറന്നാള്‍ ആഘോഷത്തിന് ലാലുപ്രസാദ് യാദവിന്‍റെ മകന്‍ തേജസ്വി യാദവ് പങ്കെടുത്തതിനെതിരെയും വിമര്‍ശനങ്ങള്‍ ഉയരുകയാണ്. സ്വന്തം സംസ്ഥാനങ്ങളിലെജനങ്ങള്‍ ആക്രമിക്കപ്പെടുമ്പോള്‍ അവിടുത്തെ മുഖ്യമന്ത്രിയുടെ പിറന്നാല്‍ ആഘോഷത്തില്‍ പങ്കെടുത്തത് ബീഹാറിലെ  ജനങ്ങളെ അവഹേളിച്ചതിന് തുല്ല്യമാണെന്ന് ബീഹാറിലെ ബിജെപി  ആരോപിച്ചു.  

എന്നാല്‍ തമിഴ്നാട്ടില്‍ അനുഭവിക്കുന്ന അവഗണനയും ആക്രമണങ്ങളും പറ‍ഞ്ഞ് തനിക്ക് ബീഹാറില്‍ നിന്നും ധാരാളം ഫോണ്‍വിളികള്‍ വരുന്നതായി  ബീഹാറിലെ ലോക് ജനശക്തിപാര്‍ട്ടി നേതാവ് ചിരാഗ് പസ്വാന്‍പറഞ്ഞു."ഈ ആരോപണം വ്യാജമാണെന്ന് തമിഴ്നാട് സര്‍ക്കാര്‍ പറയുന്നുവെങ്കില്‍  എന്തുകൊണ്ടാണ് തമിഴ്നാട്ടിലെ അക്രമത്തില്‍ നിന്നും രക്ഷപ്പെട്ട തൊഴിലാളികള്‍ പിന്നീട് അവര്‍അനുഭവിക്കുന്ന പീഡനത്തെപ്പറ്റി വീഡിയോയില്‍ പറഞ്ഞു?"- ചിരാഗ് പസ്വാന്‍ പറയുന്നു.  

അതേസമയം തമിഴ്നാട്ടില്‍ ബീഹാറിലെ മുഴുവന്‍ തൊഴിലാളികളും സുരക്ഷിതരാണെന്ന് മുഖ്യമന്ത്രി സ്റ്റാലിന്‍ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് ഉറപ്പ് നല്‍കി. ധാരാളം  ഹിന്ദി തൊഴിലാളികള്‍ തമിഴ്നാട് വിട്ട് പോകുന്നത് ഹോളി ആഘോഷത്തില്‍ പങ്കെടുക്കാനാണെന്നും  അത് കഴിഞ്ഞാല്‍ അവര്‍ തിരിച്ചെത്തുമെന്നും ഡിഎംകെ പറ‍്ഞു.  

 

    comment

    LATEST NEWS


    ശ്രീരാമ നവമി ആഘോഷങ്ങള്‍ക്കിടെ കിണറിന്റെ മേല്‍ക്കൂര തകര്‍ന്ന് അപകടം: മരണം 35 ആയി, ഒരാളെ കണാനില്ല; തെരച്ചില്‍ തുടരുന്നു


    ദുരിതാശ്വാസനിധിയുടെ ദുര്‍വിനിയോഗം; പിണറായിക്കെതിരേ വിധി പറയാതെ ലോകായുക്ത; ഡിവിഷന്‍ ബെഞ്ചില്‍ ഭിന്നാഭിപ്രായം; വിധി പറയുന്നത് ഫുള്‍ ബെഞ്ചിന് വിട്ടു


    എഴുത്തുകാരി സാറാ തോമസ് അന്തരിച്ചു; നഷ്ടമായത് സാഹിത്യ അക്കാദമിയുടെ ഉള്‍പ്പടെ നിരവധി ബഹുമതികള്‍ നേടിയ വ്യക്തിത്വത്തെ


    പെട്രോള്‍, ഡീസലിന് 2 രൂപ അധിക സെസ്സ്, നാളെ മുതല്‍ പ്രാബല്യത്തില്‍;ഭൂമിയുടെ ന്യായവിലയിലും 20 ശതമാനം വര്‍ധനവുണ്ടാകും


    ചിറ്റേടത്ത് ശങ്കുപിള്ള: വൈക്കം സത്യഗ്രഹത്തിലെ ഏക രക്തസാക്ഷി


    വൈക്കത്ത് എരിഞ്ഞ കനലുകള്‍; ദീപ്ത സ്മരണയില്‍ ഗോവിന്ദപണിക്കര്‍, ബാഹുലേയന്‍, ചാത്തന്‍ കുഞ്ഞപ്പി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.