login
തമിഴകത്ത് താരങ്ങളില്ലാത്ത തെരഞ്ഞെടുപ്പ് 'ജെല്ലിക്കെട്ട്'; ദ്രാവിഡ മണ്ണില്‍ താമര വിരിയിക്കാന്‍ ബിജെപി; രാഷ്ട്രീയത്തില്‍ മാറ്റത്തിന്റെ കാറ്റ്

തമിഴ്‌നാട്ടിലും മാറ്റത്തിന്റെ കാറ്റ് ആഞ്ഞടിക്കുന്നുണ്ട്. ബിജെപിക്കനുകൂലമായ കാറ്റ് വീശുന്നുണ്ട്. എങ്കിലും ബംഗാളിലേപ്പോലെ ഇതിന് ഒരു നിയതമായ രൂപം വന്നിട്ടില്ല. മോദി സര്‍ക്കാര്‍ തമിഴ്‌നാട്ടിനും കോടികളുടെ പദ്ധതികളാണ് നല്‍കിയിട്ടുള്ളത്. ഇതിനകം പലകുറി തമിഴ്‌നാട് സന്ദര്‍ശിച്ച മോദി ഇക്കഴിഞ്ഞ ദിവസവും തമിഴനാട്ടില്‍ എത്തിയിരുന്നു.

ചെന്നൈ: ഇക്കുറി തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് പ്രത്യേകതകള്‍ പലതാണ്.  താരസാന്നിധ്യമില്ലാത്ത തെരഞ്ഞെടുപ്പാകുമോ ഇതെന്നാണ് ഒരു ചോദ്യം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുവരെ ജയലളിതയുടെ അതിശക്തമായ സാന്നിധ്യം ഉണ്ടായിരുന്നു. ആ തെരഞ്ഞെടുപ്പ് കഴിഞ്ഞ് അധികമാകും മുന്‍പാണ് തമിഴകത്തിന്റെ അമ്മയും പുരട്ചി തലൈവിയുമായിരുന്ന അവര്‍ വിട പറഞ്ഞത്. 2018ല്‍ ഡിഎംകെ നേതാവും തമിഴകത്തെ ഏറ്റവും പ്രമുഖനുമായ എം. കരുണാനിധിയും വിട പറഞ്ഞു.  

ഇക്കുറി ഇത്തരം പ്രധാന നേതാക്കളാരും തെരഞ്ഞെടുപ്പില്‍ ഇല്ല. കരുണാനിധിയുടെ മകന്‍ സ്റ്റാലിനാണ് നേതാക്കളില്‍  തലയെടുപ്പുള്ളയൊരാള്‍.  പിന്നെ മുഖ്യമന്ത്രി  കെ. പളനിസ്വാമിയാണ് പ്രമുഖനെങ്കിലും ഇവര്‍ക്കാര്‍ക്കും പഴയ നേതാക്കളുടെ വ്യക്തി പ്രഭാവം ഇല്ല. ബിജെപിക്കുവേണ്ടി രജനീകാന്ത് ഇറങ്ങുമെന്ന് മുന്‍പ് പറഞ്ഞിരുന്നെങ്കിലും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ രജനി രാഷ്ട്രീയത്തിലേക്കില്ലെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. കമല്‍ഹാസന്‍ മത്സരിക്കുമെന്ന് വാര്‍ത്തകളുണ്ടെങ്കിലും ഇക്കാര്യം ഇനിയും ഉറപ്പായിട്ടില്ല.

നിയമസഭ

അംഗസംഖ്യ 234

എഐഎഡിഎംകെയും സഖ്യവും  136

ഡിഎംകെയും സഖ്യവും 98  

 

 കാലങ്ങളായി  കോണ്‍്രഗസിന്റെ കൈയിലായിരുന്ന ഭരണം 1967ലാണ് അണ്ണാദുരൈ വഴി ഡിഎംകെയില്‍ എത്തിയത്. അങ്ങനെ ഭരണം ദ്രാവിഡ പാര്‍ട്ടികളിലേക്ക് കൈമാറി. പിന്നെ എം. കരുണാനിധിയായി മുഖ്യമന്ത്രി. 67ലും 71ലും നടന്ന തെരഞ്ഞെടുപ്പില്‍ ഡിഎംകെയാണ് വിജയിച്ചതെങ്കിലും  77ല്‍ എംജിആര്‍ എന്ന എം.ജി. രാമചന്ദ്രന്റെ നേതൃത്വത്തില്‍ എഐഎഡിഎകെയില്‍ ഭരണം എത്തി. 71 മുതല്‍ 84 വരെ ഭരണം എഐഎഡിഎകെയ്ക്കു തന്നെ. മുഖ്യമന്ത്രി എംജിആറും.  അദ്ദേഹത്തിന്റെ മരണശേഷം ജാനകീ രാമചന്ദ്രന്‍ മുഖ്യമന്ത്രിയായെങ്കിലും അധികകാലം നീണ്ടില്ല. . 89ലെ തെരഞ്ഞെടുപ്പില്‍ കരുണാനിധിയുടെ നേതൃത്വത്തില്‍ ഡിഎംകെ തന്നെ വീണ്ടും. 91 ലാണ് ജയലളിതയുടെ നേതൃത്വത്തില്‍ എഐഎഡിഎകെ ഭരണം തിരികെപ്പിടിച്ചത്. 96ല്‍ വീണ്ടും കരുണാനിധി, 2001 ല്‍ ജയലളിത. അഴിമതിക്കേസില്‍  ശിക്ഷിക്കപ്പെട്ടതോടെ  തന്റെ വിശ്വസ്തന്‍ ഒ. പനീര്‍ ശെല്‍വത്തെ അധികാരമേല്‍പ്പിച്ച് ജയ  അധികാരം വിട്ടു. തന്നെ കുറ്റവിമുക്തയായി വീണ്ടും  അധികാരത്തില്‍. 2000ല്‍ കരുണാനിധി തന്നെ വീണ്ടും മുഖ്യമന്ത്രിയായി. 2011 ല്‍ വീണ്ടും ജയലളിതയും തുര്‍ടന്ന്  പനീര്‍ ശെല്‍വവും. 2016ലും ജയ തന്നെയാണ് ജയിച്ചത്. പക്ഷെ അധികം വൈകാതെ വിട പറഞ്ഞു. പിന്നെ പനീര്‍ശെല്‍വവും എടപ്പാടി പളനി സ്വാമിയുമായി മുഖ്യമന്ത്രിമാര്‍.

തമിഴ്‌നാട്ടിലും മാറ്റത്തിന്റെ കാറ്റ് ആഞ്ഞടിക്കുന്നുണ്ട്.  ബിജെപിക്കനുകൂലമായ കാറ്റ് വീശുന്നുണ്ട്. എങ്കിലും ബംഗാളിലേപ്പോലെ ഇതിന് ഒരു നിയതമായ രൂപം വന്നിട്ടില്ല. മോദി സര്‍ക്കാര്‍ തമിഴ്‌നാട്ടിനും കോടികളുടെ പദ്ധതികളാണ് നല്‍കിയിട്ടുള്ളത്. ഇതിനകം പലകുറി തമിഴ്‌നാട് സന്ദര്‍ശിച്ച മോദി ഇക്കഴിഞ്ഞ ദിവസവും തമിഴനാട്ടില്‍ എത്തിയിരുന്നു.

  comment

  LATEST NEWS


  'കൊറോണയുടെ അതിവ്യാപനം തടയാന്‍ മുന്‍നിരയില്‍ നിസ്വാര്‍ത്ഥം പ്രവര്‍ത്തിക്കുന്നു'; ആര്‍എസ്എസിന് സ്‌പെഷ്യല്‍ പോലീസ് പദവി നല്‍കി സര്‍ക്കാര്‍


  കോവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തില്‍ സഹായവുമായി മുകേഷ് അംബാനിയും; ശുദ്ധീകരണശാലകളില്‍ല്‍നിന്ന് സൗജന്യമായി ഓക്‌സിജന്‍ വിതരണം ചെയ്യുന്നു


  'ഭാവിയിലെ ഭീഷണികളെ നേരിടാന്‍ ദീര്‍ഘകാല പദ്ധതികളും തന്ത്രങ്ങളും തയ്യാറാക്കണം'; വ്യോമസേന കമാന്‍ഡര്‍മാരോട് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്


  'ആദ്യം എംജി രാധാകൃഷ്ണന്‍ എകെജി സെന്ററിലെത്തി മാപ്പ് പറഞ്ഞു; രണ്ടാമത് വിനു വി. ജോണും മാപ്പുപറയാനെത്തി'; ഏഷ്യാനെറ്റിനെതിരെ വെളിപ്പെടുത്തലുമായി സിപിഎം


  11.44 കോടി കോവിഡ് വാക്‌സിന്‍ ഡോസുകള്‍ രാജ്യത്ത് വിതരണം ചെയ്തു; 24 മണിക്കൂറില്‍ 33 ലക്ഷം ഡോസ് വാക്‌സിന്‍ നല്‍കി


  150 കോടി രൂപ വിലവരുന്ന ഹെറോയിനുമായി ഗുജറാത്ത് തീരത്ത് ബോട്ട് പിടിച്ചെടുത്തു; എട്ട് പാക്കിസ്ഥാന്‍ പൗരന്‍മാര്‍ അറസ്റ്റില്‍


  ഇന്ന് 8126 പേര്‍ക്ക് കൊറോണ; കേരളത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.34; 7226 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 2700 പേര്‍ക്ക് രോഗമുക്തി


  അഭിമന്യുവിനെ കൊന്നത് ആര്‍എസ് എസ് എന്ന സിപിഎം കള്ളം പൊളിഞ്ഞു; പരുക്കേറ്റ ഒരാള്‍ ബിജെപി പ്രവര്‍ത്തകന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.