×
login
തമിഴ്‌നാടിനെ കൊടും വരള്‍ച്ചയില്‍ നിന്നും രക്ഷിച്ചതിന് സ്റ്റാലിന്‍ സര്‍ക്കാര്‍മുല്ലപ്പെരിയാര്‍‍ ഡാം പണിത ബ്രിട്ടീഷ്‍ എഞ്ചിനീയറുടെ പ്രതിമ സ്ഥാപിക്കുന്നു

തമിഴ്‌നാടിനെ കൊടും വരള്‍ച്ചയില്‍ നിന്നും എന്നെന്നേക്കുമായി രക്ഷിച്ചത് ബ്രിട്ടീഷുകാരനായ ഒരു എഞ്ചിനീയറാണ്. അയാള്‍ രൂപകല്‍പന ചെയ്ത മുല്ലപ്പെരിയാര്‍ ഡാം ആണ് തമിഴ്‌നാടിന് വര്‍ഷം മുഴുവന്‍ ജലം നല്‍കാന്‍ സഹായിച്ചത്. ഇതിന് നന്ദിസൂചകമായി ഈ എഞ്ചിനീയറുടെ പ്രതിമ സ്ഥാപിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ചു.

തിരുവനന്തപുരം: തമിഴ്‌നാടിനെ കൊടും വരള്‍ച്ചയില്‍ നിന്നും എന്നെന്നേക്കുമായി രക്ഷിച്ചത് ബ്രിട്ടീഷുകാരനായ ഒരു എഞ്ചിനീയറാണ്. അയാള്‍ രൂപകല്‍പന ചെയ്ത മുല്ലപ്പെരിയാര്‍ ഡാം ആണ് തമിഴ്‌നാടിന് വര്‍ഷം മുഴുവന്‍ ജലം നല്‍കാന്‍ സഹായിച്ചത്.  ഇതിന് നന്ദിസൂചകമായി ഈ എഞ്ചിനീയറുടെ പ്രതിമ സ്ഥാപിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ചു.

കേണല്‍ ജോണ്‍ പെന്നിക്യൂയിക്ക് എന്ന ബ്രിട്ടീഷ് എഞ്ചിനീയറാണ് 19ാം നൂറ്റാണ്ടില്‍ മുല്ലപ്പെരിയാര്‍ ഡാം രൂപകല്‍പന ചെയ്തത്. ഇദ്ദേഹത്തിന്‍റെ പ്രതിമ ഇന്ത്യയിലല്ല, അദ്ദേഹത്തിന്റെ ജന്മനാടായ ഇംഗ്ലണ്ടിലെ കാംബെര്‍ലിയിലാണ് സ്ഥാപിക്കുന്നത്. ഇതിനുള്ള അനുവാദം ഇംഗ്ലണ്ടിലെ സെന്റ്പീറ്റേഴ്‌സ് പള്ളി അധികൃതര്‍ കാംബെര്‍ളിയിലെ തമിഴ്‌നാട് സ്വദേശികള്‍ക്ക് ഇതിനകം നല്‍കിക്കഴിഞ്ഞു.

ആരാണ് കേണല്‍ ജോണ്‍ പെന്നിക്യൂയിക്?

ബ്രിട്ടീഷുകാരനായ ബ്രിഗേഡിയര്‍ ജനറല്‍ ജോണ്‍ പെന്നിക്യൂയിക്കിന്റെയും ഭാര്യ സാറയുടെയും മകനായ ജോണ്‍ പെന്നിക്യൂയിക്ക 1841ലാണ് മഹാരാഷ്ട്രയിലെ പൂനെയില്‍ ജനിച്ചത്. ഇംഗ്ലണ്ടിലെ ചെല്‍റ്റെന്‍ഹാമിലായിരുന്നു വിദ്യാഭ്യാസം. 1849ല്‍ നടന്ന ചില്ലിയന്‍വാല യുദ്ധത്തില്‍ അച്ഛനും മൂത്ത ജ്യേഷ്ഠന്‍ അലക്‌സാണ്ടറും മരിച്ചു. ജോണ്‍ പെന്നിക്യൂയിക്ക് 1857ല്‍ ഈസ്റ്റിന്ത്യാ കമ്പനിയില്‍ ചേര്‍ന്നു.


1858ല്‍ മദ്രാസ് എഞ്ചിനീയര്‍ ഗ്രൂപ്പില്‍ ഇയാള്‍ ചേര്‍ന്നു. 180ല്‍ ഇന്ത്യയിലേക്കെത്തി. 1895ല്‍ രാജ്ഞി അദ്ദേഹത്തെ സ്റ്റാര്‍ ഓഫ് ഇന്ത്യയുടെ കംപാനിയന്‍ ആയി നാമനിര്‍ദേശം ചെയ്തു. ആറ് വര്‍ഷക്കാലം പിഡബ്‌ള്യുഡിയില്‍ ജോലി ചെയ്തു. ഇതിനിടയിലാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് പണിയുന്ന പദ്ധതിയുടെ ചീഫ് എഞ്ചിനീയറായത്.

 

 

 

 

    comment

    LATEST NEWS


    കേരളത്തില്‍ കുട്ടികളിലെ വളര്‍ച്ചാ മുരടിപ്പ് 23.4 ശതമാനം; റിപ്പോര്‍ട്ട് നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ ഡേറ്റയുടെ ഭാഗമായി


    പോലീസിന് പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍ക്കുന്നില്ല; ഇടതുപക്ഷ ഭരണത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതത്വമില്ലെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ്


    ക്രൈസ്തവരും റബ്ബറിന്റെ രാഷ്ട്രീയവും


    രാഹുലിന്റെ അയോഗ്യത; ജനാധിപത്യ സമൂഹത്തിനും ഭരണഘടനയുടെ മൂല്യങ്ങള്‍ക്കും നിരക്കുന്ന നടപടികളല്ലെന്ന് പിണറായി വിജയന്‍


    അഴിമതിക്കും ജനദ്രോഹനയങ്ങള്‍ക്കുമെതിരെ എന്‍ഡിഎ സെക്രട്ടറിയേറ്റ് മാര്‍ച്ച് 27 ന്


    രാഹുല്‍ ഗാന്ധി അയോഗ്യന്‍; ലോക്‌സഭ സെക്രട്ടറിയേറ്റ് എംപി സ്ഥാനത്തു നിന്ന് പുറത്താക്കി വിജ്ഞാപനം ഇറക്കി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.