പോപ്പുലര്‍ ഫ്രണ്ട്, എസ്ഡി പി ഐ എന്നീ സംഘടനകള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട തമിഴ്നാട് ഗവര്‍ണര്‍ ആര്.എന്‍. രവിയെ അഭിനന്ദിച്ച് പോസ്റ്ററുകള്‍ പതിച്ച് ഹിന്ദുമുന്നണി. എന്നാല്‍ തമിഴ്നാട് പൊലീസ് ഈ പോസ്റ്ററുകള്‍ ചിന്തീയെറിഞ്ഞു.
ചെന്നൈ: പോപ്പുലര്‍ ഫ്രണ്ട്, എസ്ഡി പി ഐ എന്നീ സംഘടനകള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട തമിഴ്നാട് ഗവര്‍ണര്‍ ആര്.എന്‍. രവിയെ അഭിനന്ദിച്ച് പോസ്റ്ററുകള്‍ പതിച്ച് ഹിന്ദുമുന്നണി. എന്നാല്‍ തമിഴ്നാട് പൊലീസ് ഈ പോസ്റ്ററുകള്‍ ചിന്തീയെറിഞ്ഞു.
മെയ് ആറിന് ഒരു പുസ്തകപ്രകാശനചടങ്ങിലാണ് ഗവര്‍ണര്‍ പോപ്പുലര്‍ ഫ്രണ്ടിനെ ഇന്ത്യയ്ക്കെതിരായി ഉയരുന്ന ഭീഷണിയെന്ന് ചൂണ്ടിക്കാട്ടിയത്. ഈ മതമൗലിക ഗ്രൂപ്പിന് അവരുടെ യഥാര്‍ത്ഥ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ മറച്ചുപിടിക്കാന്‍ ഇന്ത്യയില്‍ 16 മുന്നണികളുമായി ബന്ധമുണ്ടെന്നും തമിഴ്നാട് ഗവര്‍ണര്‍ ആര്.എന്‍. രവി അഭിപ്രായപ്പെട്ടിരുന്നു.
"ആത്യന്തികമായി പോപ്പുലര്‍ ഫ്രണ്ടിന്റെ ലക്ഷ്യം രാജ്യത്തെ ഉള്ളില്‍ നിന്ന് അസ്ഥിരപ്പെടുത്തുക എന്നതാണ്. ഇവരാണ് അഫ്ഗാനിസ്ഥാനിലേക്കും ഇറാനിലേക്കും സിറിയയിലേക്കും ആളുകളെ അയയ്ക്കുന്നത്. ഇവരെല്ലാം പോപ്പുലര്‍ ഫ്രണ്ടുകാരാണ്."- രവി പറഞ്ഞു.
"സ്വന്തമായി സ്ഥാപിത രാഷ്ട്രീയതാല്പര്യങ്ങളുള്ള ചില രാഷ്ട്രീയപാര്‍ട്ടികളുടെ പിന്തുണ പോപ്പുലര്‍ ഫ്രണ്ടിന് ലഭിക്കുന്നുണ്ട്. നമ്മള് വളരെയധികം ശ്രദ്ധിക്കേണ്ട ഒരു ഭീഷണിയാണിത്. രാജ്യം ഇവരെ നേരിടാന്‍ പ്രാപ്തരാകണം."- ഗവര്‍ണര്‍ സൂചിപ്പിച്ചു.
"സര്‍ക്കാരിന്റെ ശ്രദ്ധയെ വ്യതിചലിപ്പിക്കാന്‍ ശ്രമിക്കുന്നത് അവരുടെ തെറ്റിദ്ധാരണ മാത്രമാണ്. ഒടുവില്‍ അവര്‍ നിരാശപ്പെടും. കരസേനയും ഇന്ത്യന്‍ സുരക്ഷാ സേനയും അവരെ കൈകാര്യം ചെയ്യാന്‍ ശേഷിയുള്ളവരാണ്".- തമിഴ്നാട് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.
ഗവര്‍ണറുടെ ഈ പ്രസംഗത്തെ തുടര്‍ന്നാണ് മധുരൈയിലും തിരുനെല്‍വേലിയിലും മെയ് 12ന് ഗവര്‍ണര്‍ക്കെതിരെ പോസ്റ്ററുകള്‍ ഉയര്‍ന്നുവന്നു. ഇതിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായിരുന്നു. ഗവര്‍ണര്‍ ആര്‍എസ് എസിനെ പിന്തുണയ്ക്കുന്ന വ്യക്തിയാണെന്ന് ആരോപിച്ചായിരുന്നു പോസ്റ്ററുകള്‍. തമിഴില്‍ എഴുതിയ പോസ്റ്ററുകളില്‍ തമിഴ്നാട് ഗവര്‍ണര്‍ പ്രസ്താവന പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. "ആര്‍എസ്എസിനെ പിന്തുണച്ച് വിഷം തുപ്പരുത്". "പൊതുജനങ്ങളുടെ താല്പര്യങ്ങള്ക്ക് എതിരായി ഗവര്‍ണര്‍ പ്രവര്‍ത്തിക്കരുത്" - പോസ്റ്ററുകള്‍ ആവശ്യപ്പെടുന്നു.
ഇതേ തുടര്‍ന്ന് മധുരൈ തല്ലകുളം പൊലീസ് പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹികളായ മുഹമ്മദ് അബുദാഹിര്‍, സയ്യിദ് ഇസാക്ക് എന്നിവര്‍ക്കെതിരെ കേസെടുത്തെങ്കിലും അറസ്റ്റ് ചെയ്തില്ല. പകരം തമിഴ്നാട് പൊലീസ് ഹിന്ദു മുന്നണി ഗവര്‍ണറെ അഭിനന്ദിച്ച് പതിച്ച പോസ്റ്ററുകള്‍ കീറിക്കളയുകയായിരുന്നു.
ഗവര്‍ണറെ പ്രകീര്‍ത്തിച്ച് തന്റെ വീടിന് മുന്നില്‍ പതിച്ച പോസ്റ്ററുകള്‍ പൊലീസുകാര്‍ നീക്കിയതിനെ ഹിന്ദു മുന്നണി നേതാവ് കുട്രാല നാഥന് ചോദ്യം ചെയ്തു. ഒരു വീഡിയോയില്‍ പൊലീസുമായി വാദപ്രതിവാദം നടത്തുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
ഡിഎംകെ സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ വടംവലി നടക്കുന്ന പശ്ചാത്തലത്തില്‍ പൊലീസിനെ സര്‍ക്കാരിനെതിരായ ചട്ടുകമായി ഉപയോഗിക്കുകയാണ് ആഭ്യന്തര വകുപ്പിന്റെ കൂടി ചുമതലയുള്ള സ്റ്റാാലിന്‍ എന്ന് പറയുന്നു.
ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; കേരളത്തിലെ 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; കാലവര്‍ഷത്തില്‍ 33 ശതമാനം കുറവെന്ന് റിപ്പോര്‍ട്ട്
കേരളത്തിലെ റോഡില്‍ ഒരു വര്‍ഷം പൊലിഞ്ഞത് 3802 ജീവനുകള്‍; സ്വകാര്യ വാഹനങ്ങള്‍ ഉണ്ടാക്കിയത് 35,476 അപകടങ്ങള്‍
കുട്ടികളുടെ ക്ഷേമത്തിനും പുനരധിവാസത്തിനും മിഷന് വാത്സല്യ; പദ്ധതിക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍
ചരിത്ര നേട്ടത്തിനരികെ ഭാരതം; 198.33 കോടി പിന്നിട്ടു കോവിഡ് പ്രതിരോധ കുത്തിവയ്പുകള്‍; ദേശീയ രോഗമുക്തി നിരക്ക് 98.52% ആയി
ശക്തമായ കാറ്റും മോശം കാലാവസ്ഥയും: കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശം
ഗുരുവായൂര്‍ ദേവസ്വത്തില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ ഇലക്ട്രിക്കല്‍, ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ്, വാച്ച്മാന്: ഒഴിവുകള്‍ 22
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
നൂപുര്‍ ശര്‍മയ്ക്കെതിരേ സുപ്രീം കോടതി; ഉദയ്പൂര്‍ കൊലപാതകം അടക്കം രാജ്യത്ത് അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍;രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി
ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തിയതിന് അറസ്റ്റിലായ മുഹമ്മദ് സുബൈറിനെ പിന്തുണച്ച് രാഹുല്‍ഗാന്ധി;സത്യത്തിന്റെ ശബ്ദമെന്ന് ട്വീറ്റ്
കേന്ദ്രസര്‍ക്കാര്‍ നന്നായി ഇടപെടുന്നു; ഞാന്‍ പറഞ്ഞാല്‍ റഷ്യന്‍ പ്രസിഡന്റ് യുദ്ധം നിര്‍ത്തുമോ?; ഹര്‍ജിക്കാരനോട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
ഉദയ്പൂരിലെ കൊലപാതകികള്‍ വിവരങ്ങള്‍ മറയ്ക്കാന്‍ രാജസ്ഥാനിലെ ബിജെപിയില്‍ ചേരാന്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ട്
നൂപുര്‍ ശര്‍മ്മയെ അഭിസാരികയെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ്; നിയമലംഘനമെന്ന് കണ്ട് ട്വിറ്റര്‍ ട്വീറ്റ് നീക്കം ചെയ്തു
കോളെജില്‍ അല്ലാഹു അക്ബര്‍ വിളിച്ച പെണ്‍കുട്ടിക്ക് നല്കുന്ന സമ്മാനങ്ങള്‍ രഹസ്യ അജണ്ട വെളിവാക്കുന്നു