ചെന്നൈ: റെയില്‍വെ പാളത്തില്‍ നിന്ന് സെല്‍ഫിയെടുക്കുന്നതിനിടെ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു. വെല്ലൂര്‍ ജില്ലയിലെ ഗുഡിയാത്തയില് നടന്ന സംഭവത്തില്‍ വസന്ത് കുമാര്‍ (22) ആണ് മരിച്ചത്. ഗുഡിയാത്തം മേലാലത്തൂര് റെയില്‍വെ സ്റ്റേഷന് സമീപമായിരുന്നു അപകടം.
പാളത്തില്‍ നിന്ന് സെല്‍ഫിയെടുക്കുമ്പോള്‍ അതുവഴി കടന്നുപോയ തീവണ്ടി തട്ടുകയായിരുന്നു. ഇതുകണ്ട് നിലവിളിച്ച് ഓടിയ സുഹൃത്തുക്കള്‍ പോലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് പോലീസും ആര്‍പിഎഫും എത്തി മേല്‍നടപടി സ്വീകരിച്ചു. സംഭവത്തില്‍ കേസെടുത്തു.
Â
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: