×
login
ഫാഷന്‍ഷോ വേദിയില്‍ യൂണിഫോമില്‍ റാമ്പ് വാക്ക് നടത്തി പോലീസുകാര്‍; വിവാദമായതോടെ അഞ്ച് പേരേയും സ്ഥലംമാറ്റി

പരിപാടിക്കെത്തിയ യാഷികാ ആനന്ദിന്റെ സുരക്ഷയ്ക്കായാണ് പോലീസുകാര്‍ എത്തിയത്. പരിപാടി അവസാനിക്കാറായപ്പോള്‍ സംഘാടകര്‍ പോലീസുകാരെ റാമ്പ് വാക്കിനായി ക്ഷണിക്കുകയായിരുന്നു.

ചെന്നൈ : യൂണിഫോമില്‍ ഫാഷന്‍ ഷോയില്‍ പങ്കെടുത്ത അഞ്ച് പോലീസുകാര്‍ക്കെതിരെ നടപടി. തമിഴ്‌നാട് മയിലാടുതുറെയില്‍ ഒരു മോഡലിങ് സ്ഥാപനം കഴിഞ്ഞാഴ്ച നടത്തിയ ഫാഷന്‍ ഷോയിലാണ് പോലീസുകാരും ഭാഗമായത്. സിനിമാ താരം യാഷികാ ആനന്ദ് മുഖ്യാതിഥിയായ പരിപാടിയിലെ റാമ്പ് വാക്കിലാണ് പോലീസുകാര്‍ യൂണിഫോമില്‍ പങ്കെടുത്തത്.  

മൂന്ന് സ്ത്രീകള്‍ ഉള്‍പ്പടെ അഞ്ച് പോലീസുകാര്‍ റാമ്പ് വാക്കില്‍ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ സംമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെയാണ് ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. ചെമ്പനാര്‍കോവില്‍ സ്റ്റേഷനിലെ പോലീസുകാരെയാണ് അന്വേഷണ വിധേയമായി സ്ഥലം മാറ്റിയത്. എഎസ്‌ഐ സുബ്രഹ്‌മണ്യന്‍, കോണ്‍സ്റ്റബിള്‍ ശിവനേശന്‍, വനിതാപോലീസുകാരായ രേണുക, അശ്വിനി, നിത്യശീല എന്നിവര്‍ക്കെതിരെയാണ് നടപടി.


ഫാഷന്‍ ഷോയില്‍ വിജയിക്കുന്നവര്‍ക്ക് മോഡലിങ് രംഗത്ത് അവസരം നല്‍കാമെന്ന വാഗ്ദാനത്തിലാണ് ആളുകള്‍ പങ്കെടുത്തത്. പരിപാടിക്കെത്തിയ യാഷികാ ആനന്ദിന്റെ സുരക്ഷയ്ക്കായാണ് പോലീസുകാര്‍ എത്തിയത്. പരിപാടി അവസാനിക്കാറായപ്പോള്‍ സംഘാടകര്‍ പോലീസുകാരെ റാമ്പ് വാക്കിനായി ക്ഷണിക്കുകയായിരുന്നു.  

പോലീസുകാരുടെ റാമ്പ് വാക്കിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഇവരുടെ നടപടി സേനയ്‌ക്കെതിരെ അവമതിപ്പുളവാക്കിയതായി പരാതിയുയരുകയായിരുന്നു. ഇതോടെ ജില്ലാ പോലീസ് സൂപ്രണ്ട് ജി. ജവാഹര്‍ അഞ്ചുപേരെയും സ്ഥലംമാറ്റി ഉത്തരവിറക്കുകയായിരുന്നു.

  comment

  LATEST NEWS


  രക്ഷനായെത്തി വീണ്ടും പ്രഗ്നാനന്ദ; അത്ഭുതക്കൗമാര ടീമിനെ കരകയറ്റി; ഗുകേഷിന് എട്ട് ജയത്തിന് ശേഷം സമനില


  ക്രിപ്റ്റോകറന്‍സിയില്‍ പണം സിറിയയിലേക്ക് അയയ്ക്കുന്ന ഐഎസ്ഐഎസ് സഹായി മൊഹ്സിന്‍ അഹമ്മദ് ഖാന്‍ ജാമിയ എഞ്ചി. വിദ്യാര്‍ത്ഥി


  പ്ലസ് വണ്‍ പ്രവേശനം: കമ്യൂണിറ്റി സര്‍ട്ടിഫിക്കറ്റിന് പകരം എസ്എസ്എല്‍സി ബുക്ക് ഹാജരാക്കിയാല്‍ മതിയെന്ന് വിദ്യാഭ്യാസ മന്ത്രി


  വോട്ടര്‍ പട്ടികയിലെ പേരും ആധാറും ഓണ്‍ലൈനായി ബന്ധിപ്പിക്കാം; സമ്മതിദായക പട്ടിക പുതുക്കല്‍ 2022 ആഗസ്ത് മുതല്‍


  നാഷണല്‍ ഹെറാള്‍‍ഡ് കേസില്‍ തകര്‍ന്നത് ഗാന്ധി കുടുംബത്തിന്‍റെ ഹ്യുബ്രിസ്- ആരും തൊടില്ലെന്ന അഹന്ത: സുബ്രഹ്മണ്യം സ്വാമി


  വീണയ്ക്ക് ആരോഗ്യ മേഖലയെക്കുറിച്ച് അജ്ഞത; സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല; കൈയടിക്കായി മാധ്യമ നാടകം; ആരോഗ്യമന്ത്രിക്കെതിരെ തുറന്നടിച്ച് ഐഎംഎ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.