×
login
സാങ്കേതികമായി പുരോഗമിച്ച സൈന്യം രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ നിര്‍ണായകം: പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

അതിര്‍ത്തികളില്‍ ഇരട്ട ഭീഷണി നേരിടുന്ന ഇന്ത്യയെ പോലുള്ള ഒരു രാജ്യത്തിന് അത്തരം ഒരു സൈന്യം അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ നമ്മള്‍ നേരിടുന്ന വെല്ലുവിളികള്‍ക്ക് പരിഹാരങ്ങള്‍ കണ്ടെത്തുന്നതിന് ഡി.ആര്‍.ഡി.ഒ യും അക്കാദമിക സമൂഹവും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടത് അത്യാവശ്യമാണെന്ന്,

ന്യൂദല്‍ഹി: സാങ്കേതികമായി പുരോഗമിച്ച സൈന്യം രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ നിര്‍ണായകമാണെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. ന്യൂദല്‍ഹിയില്‍ നടക്കുന്ന ദ്വിദിന ഡിആര്‍ഡിഒ അക്കാദമിക കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്ന അദ്ദേഹം.

അതിര്‍ത്തികളില്‍ ഇരട്ട ഭീഷണി നേരിടുന്ന ഇന്ത്യയെ പോലുള്ള ഒരു രാജ്യത്തിന് അത്തരം ഒരു സൈന്യം അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ നമ്മള്‍ നേരിടുന്ന വെല്ലുവിളികള്‍ക്ക് പരിഹാരങ്ങള്‍ കണ്ടെത്തുന്നതിന് ഡി.ആര്‍.ഡി.ഒ യും അക്കാദമിക സമൂഹവും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടത് അത്യാവശ്യമാണെന്ന്, 'ഡി.ആര്‍.ഡി.ഒ അക്കാദമിയ പങ്കാളിത്തം അവസരങ്ങളും വെല്ലുവിളികളും' എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയുള്ള സമ്മേളനത്തില്‍ രാജ്‌നാഥ് സിംഗ് പറഞ്ഞു.

ഇത്തരത്തിലുള്ള പങ്കാളിത്തം പ്രതിരോധ സാങ്കേതിക വിദ്യകളില്‍ മുന്‍നിര രാജ്യമായി ഇന്ത്യയെ മാറ്റാന്‍ സഹായക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഡി.ആര്‍.ഡി.ഒയും അക്കാദമിയും തമ്മിലുള്ള സമന്വയത്തിലൂടെ ഡി.ആര്‍.ഡി.ഒ ക്ക് രാജ്യം ഒട്ടാകെയുള്ള പ്രമുഖ സ്ഥാപനങ്ങളായ ഐഐഎസ്ടി, ഐഐടി, എന്‍ഐടി, മറ്റ് സര്‍വകലാശാലകള്‍ മുതലായവയില്‍ നിന്ന് വൈദഗ്ധ്യമുള്ള മാനവ വിഭവ ശേഷി ലഭിക്കുമെന്നും പ്രതിരോധ മന്ത്രി പറഞ്ഞു.


ഡി.ആര്‍.ഡി.ഒ യുടെ നൂതന സാങ്കേതികവിദ്യയുടെ വികസനത്തിനായുള്ള ഗവേഷണവികസന ഫണ്ടും അത്യാധുനിക അടിസ്ഥാന സൗകര്യങ്ങളും ലാബ് സൗകര്യങ്ങളും അക്കാദമിക സമൂഹത്തിനും ലഭ്യമാകും. നമ്മുടെ രാജ്യത്തിന്റെ സ്റ്റാര്‍ട്ട്അപ്പ് സംസ്‌കാരം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് ഈ പങ്കാളിത്തം  വഴിയൊരുക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഡിആര്‍ഡിഒയിലെ ശാസ്ത്രജ്ഞരെ ഒരു നിശ്ചിത കാലയളവിലേക്ക് അക്കാദമിക് സ്ഥാപനങ്ങളില്‍ ഫാക്കല്‍റ്റിയായി വിന്യസിക്കുന്നതിന് ഡിആര്‍ഡിഒ ശാസ്ത്രജ്ഞരോടും അക്കാദമിക് പ്രവര്‍ത്തകരോടും ആലോചിക്കണമെന്നും രക്ഷാ മന്ത്രി അഭ്യര്‍ത്ഥിച്ചു. അതേസമയം അക്കാദമിക മേഖലയിലെ വിദഗ്ധര്‍ക്കും ഡിആര്‍ഡിഒയില്‍ ശാസ്ത്രജ്ഞരായി ഡെപ്യൂട്ടേഷനില്‍ സേവനമനുഷ്ഠിക്കാം.

പ്രതിരോധ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ഡി.ആര്‍.ഡി.ഓയിലെയും അക്കാദമിക മേഖലയിലെയും മുതിര്‍ന്ന ഗവേഷകരും ചടങ്ങില്‍ പങ്കെടുത്തു. ഡിആര്‍ഡിഒയുടെ ആവശ്യകതയ്ക്കും അക്കാദമിക മേഖലയിലെ കഴിവിനും ഇടയില്‍ ഒരു പരസ്പര ബന്ധം സൃഷ്ടിക്കുകയാണ് രണ്ട് ദിവസത്തെ കോണ്‍ക്ലേവ് ലക്ഷ്യമിടുന്നത്. രാജ്യത്തുടനീളമുള്ള 350 ഓളം മുതിര്‍ന്ന അക്കാദമിക് വിദഗ്ധര്‍ കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നുണ്ട്.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.