മലിനീകരണം ഒഴുവാക്കുന്നതിന് വിമാനത്താവളങ്ങളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ പരമാവധി ഉപയോഗിക്കണമെന്ന് കേന്ദ്രമന്ത്രി നിര്‍ദേശിച്ചു. നിലവില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ 40% വാഹനങ്ങള്‍ ഇലക്ട്രിക് ആണ്. ചെന്നൈ വിമാനത്താവളത്തിലേത് പോലെ വനിത സ്വയം സഹായ സംഘങ്ങളുടെ വിപണനകേന്ദ്രങ്ങള്‍ക്ക് സൗകര്യമൊരുക്കണം.
തിരുവനന്തപുരം: വിമാനത്താവളങ്ങളില്‍ യാത്രക്കാരുടെ സൗകര്യം വര്‍ധിപ്പിക്കുന്നതിന് സാങ്കേതികവിദ്യ പരമാവധി പ്രയോജന പ്പെടുത്തണമെന്ന് കേന്ദ്രസഹമന്ത്രി ജനറല്‍ വി കെ സിംഗ് (റിട്ട,) നിര്‍ദേശിച്ചു. രണ്ടു ദിവസത്തെ സംസ്ഥാന സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം തിരുവനന്തപുരം വിമാനത്താവളത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു.
മലിനീകരണം ഒഴുവാക്കുന്നതിന് വിമാനത്താവളങ്ങളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ പരമാവധി ഉപയോഗിക്കണമെന്ന് കേന്ദ്രമന്ത്രി നിര്‍ദേശിച്ചു. നിലവില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ 40% വാഹനങ്ങള്‍ ഇലക്ട്രിക് ആണ്. ചെന്നൈ വിമാനത്താവളത്തിലേത് പോലെ വനിത സ്വയം സഹായ സംഘങ്ങളുടെ വിപണനകേന്ദ്രങ്ങള്‍ക്ക് സൗകര്യമൊരുക്കണം. ഇതിലൂടെ വനിതാ ശാക്തീകരണത്തിന് കൂടുതല്‍ അവസരം നല്‍കുമെന്നും കേന്ദ്ര സഹമന്ത്രി പറഞ്ഞു. തിരുവനന്തപുരം വിമാനത്താവളത്തിന്റെ വികസനപ്രവര്‍ത്തനങ്ങളില്‍ വി.കെ. സിംഗ് സംതൃപ്തി രേഖപ്പെടുത്തി.
വിമാനത്താവള വികസനത്തിനായി രൂപം നല്‍കിയ മിഷന്‍ 2028 മാസ്റ്റര്‍ പ്ലാനിന്റെ വിശദാംശങ്ങള്‍ സംബന്ധിച്ച അവതരണം യോഗത്തില്‍ നടന്നു. അമേരിക്ക, ബ്രിട്ടണ്‍, സിംഗപ്പൂര്‍ എന്നിവിടങ്ങളിലെ വ്യോമയാന കണ്‍സള്‍ട്ടന്‍സികളുടെ സഹായത്തോടെയാണ് ലോക നിലവാരത്തിലുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയത്. നിലവില്‍ പ്രതിവര്‍ഷം 4.5 ദശലക്ഷം യാത്രക്കാരാണ് തിരുവനന്തപുരം വിമാനത്താവളം പ്രയോജനപ്പെടുത്തുന്നത്. ഇത് 202425 ല്‍ 6.2 ദശലക്ഷമാകും.
2026-27ല്‍ 12.4 ദശലക്ഷത്തിലേക്ക് ഉയര്‍ത്താനാണ് മാസ്റ്റര്‍പ്ലാന്‍ വിഭാവനം ചെയ്യുന്നത്. വിമാനത്താവള വികസനത്തിന് 36 ഏക്കര്‍ സ്ഥലം കൂടി ലഭിക്കുന്നത്തോടെ തിരുവനന്തപുരം വിമാനത്താവളം പ്രതിവര്‍ഷം 27 ദശലക്ഷം യാത്രക്കാര്‍ എന്ന പരമാവധി ശേഷിയില്‍ എത്തും. ചീഫ് എയര്‍പോര്‍ട്ട് ഓഫീസര്‍ എം ദര്‍ശന്‍ സിംഗ്, റീജിയണല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ സജീവ് ജി പണിക്കര്‍, സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അവലോകന യോഗത്തില്‍ സംബന്ധിച്ചു.
കര്‍ഷക മോര്‍ച്ചയുടെ സെക്രട്ടറിയേറ്റ് ധര്‍ണ നാളെ; കെ.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും
മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജരേഖയുണ്ടാക്കി; പൂര്‍വവിദ്യാര്‍ത്ഥി ഗസ്റ്റ് ലക്ചറര്‍ ആയി; കള്ളി വെളിച്ചത്ത്; പിന്നില്‍ എസ്എഫ്‌ഐ എന്ന് ആരോപണം
വിദ്യാർത്ഥിനിയുടെ ആത്മഹത്യ: പ്രതിഷേധം ശക്തമാകുന്നു, കോളേജ് അനിശ്ചിതകാലത്തേയ്ക്ക് അടച്ചു, ഹോസ്റ്റൽ ഒഴിയാൻ വിദ്യാർഥികൾക്ക് നിർദ്ദേശം
വാഹനം കടത്തിവിടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം; ബംഗളുരുവിൽ ടോള്‍ ഗേറ്റ് ജീവനക്കാരനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി
നടന്‍ കൊല്ലം സുധിയുടെ സംസ്‌കാരം ഇന്ന്; ബിനു അടിമാലിയുടെ ആരോഗ്യനിലയില്‍ പുരോഗതി
വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് ലഹരി നല്‍കി പീഡിപ്പിച്ചു; പെൺകുട്ടിയെ കണ്ടെത്തിയത് താമരശേരി ചുരത്തിന്‍റെ ഒൻപതാം വളവിൽ നിന്നും, പ്രതി പിടിയില്‍
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
മാളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍; നിസ്കരിച്ചവര്‍ അതിക്രമിച്ച് കയറിയവരെന്ന് ലുലു ഗ്രൂപ്പ്; ദൃശ്യങ്ങള്‍ അടക്കം പരാതി നല്‍കി; കേസെടുത്ത് യുപി പോലീസ്
രാഹുല്‍ഗാന്ധി മാപ്പ് പറയണം; ഇല്ലെങ്കില്‍ കേസ്; സവര്‍ക്കര്‍ ബ്രിട്ടീഷുകാരോട് മാപ്പ് ചോദിച്ചതിന്റെ തെളിവ് ഹാജരാക്കാന്‍ സവര്‍ക്കറുടെ കൊച്ചുമകന്
നൂപുര്‍ ശര്‍മയ്ക്കെതിരേ സുപ്രീം കോടതി; ഉദയ്പൂര്‍ കൊലപാതകം അടക്കം രാജ്യത്ത് അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍;രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി
രാഹുല്‍ ഗാന്ധി അയോഗ്യന്‍; ലോക്സഭ സെക്രട്ടറിയേറ്റ് എംപി സ്ഥാനത്തു നിന്ന് പുറത്താക്കി വിജ്ഞാപനം ഇറക്കി
ഹത്രാസ് ദൗത്യത്തിനു സിദ്ദിഖ് കാപ്പനു 20,000 രൂപ കമാല്‍ നല്‍കി; യുപി പൊലീസിനു തെളിവുകള്‍ ലഭിച്ചത് റൗഫ് ഷെറീഫിന്റെയും ബദറുദ്ദീന്റെയും മൊഴികളില്‍ നിന്ന്
ഇന്ത്യയുടെ ശത്രുവായ സക്കീര്‍ നായിക്ക് ഖത്തറില്‍ മതപ്രഭാഷണം നടത്തുന്ന പ്രശ്നം ഇന്ത്യ ഏറ്റെടുക്കുമെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ്ങ് പുരി