മുന്‍കൂട്ടി അനുമതി വാങ്ങാതെ കെജിഎഫ്2ലെ ഗാനങ്ങള്‍ ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിന് ഉപയോഗിച്ചതിന് കോണ്‍ഗ്രസ്, ഭാരത് ജോഡോ യാത്ര എന്നീ ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ബെംഗളൂരു കോടതിയാണ് ട്വിറ്ററിനോട് ഈ ഹാന്‍ഡിലുകള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ നിര്‍ദേശിച്ചത്.
ബെംഗളൂരു: മുന്‍കൂട്ടി അനുമതി വാങ്ങാതെ കെജിഎഫ്2ലെ ഗാനങ്ങള്‍ ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിന് ഉപയോഗിച്ചതിന് കോണ്‍ഗ്രസ്, ഭാരത് ജോഡോ യാത്ര എന്നീ ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ബെംഗളൂരു കോടതിയാണ് ട്വിറ്ററിനോട് ഈ ഹാന്‍ഡിലുകള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ നിര്‍ദേശിച്ചത്.
ഈ ഗാനങ്ങളുടെ ഉടമസ്ഥാവകാശമുള്ള എംആര്‍ടി മ്യൂസിക്കാണ് പകര്‍പ്പാവകാശം ലംഘിച്ച് ഗാനം മോഷ്ടിച്ച് ഉപയോഗിച്ചു എന്നാരോപിച്ച് രാഹുല്‍ഗാന്ധിയ്ക്കും ജയറാം രമേശിനും എതിരെ കേസ് നല‍്കിയിരുന്നു. യശ്വന്ത് പൂര്‍ പൊലീസ് സ്റ്റേഷനിലാണ് കേസ്. ഭാരത് ജോഡോ യാത്രയുടെ ഭാഗമായുള്ള പദയാത്രയിലാണ് അനുമതി വാങ്ങാതെ ഗാനം ഉപയോഗിച്ചത്. ഗാനം ഉപയോഗിക്കാന്‍ അനുവദിച്ചാല്‍ അത് വ്യാപകമായ കോപ്പിയടിക്ക് പ്രോത്സാഹനമായിത്തീരും എന്നാണ് കോടതിയുടെ നിരീക്ഷണം.
Twitter tweet: https://twitter.com/INCIndia/status/1588846083400146948
ധീര ധീര എന്ന ഗാനവും ഉപയോഗിച്ചിട്ടുണ്ട്. രാഹുല്‍ ഗാന്ധിയെ വെച്ച് റോക്കിയുടെ ശക്തമായ വരവ് കാണിക്കാന്‍ കോണ്‍ഗ്രസ് നടത്തിയ ശ്രമം പരാജയമായി എന്ന് മാത്രം. രാഹുല്‍ഗാന്ധിക്ക് പുറമെ എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശ്, പാര്‍ട്ടിയുടെ സാമൂഹിക മാധ്യമ വിഭാഗത്തിന്‍റെ ചുമതലയുള്ള സുപ്രിയ ഷ്രിനാഠെ എന്നിവര്‍ക്കെതിരെ ഐടി വകുപ്പ്, പകര്‍പ്പാവകാശലംഘനം, ഇന്ത്യന്‍ ശിക്ഷാനിയമം എന്നിവ പ്രകാരമാണ് കേസ് നല്‍കിയിട്ടുള്ളത്. എംആര്‍ടി മ്യൂസിക് മാനേജര്‍ എം. നവീന്‍ കുമാറാണ് കേസ് നല്‍കിയത്. ജയറാം രമേശ് തന്‍റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ യാത്രയുടെ രണ്ട് വീഡിയോകള്‍ പങ്കുവെച്ചിരുന്നു. ഇത് രണ്ട് വീഡിയോയിലും കെജിഎഫ് ഗാനം ഉപയോഗിച്ചിട്ടുണ്ട്. അനുമതി മുന്‍കൂട്ടി വാങ്ങാതെയാണ് ഈ രണ്ട് ഗാനങ്ങളും ഉപയോഗിച്ചിട്ടുള്ളത്. എംആര്‍ടിയുടെ ഉടമസ്ഥതയിലുള്ള ഗാനങ്ങളാണ് ഇവ. കെജിഎഫ് 2ലെ ഹിന്ദി ഗാനങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. ദക്ഷിണേന്ത്യയില്‍ സൂപ്പര്‍ ഹിറ്റായ കെജിഎഫ് രണ്ടാം ഭാഗത്തിലെ ഹിന്ദി ഗാനങ്ങളുടെ പകര്‍പ്പാവകാശം നേടാന്‍ കോടികളാണ് തങ്ങള്‍ ചെലവഴിച്ചതെന്ന് കമ്പനി പറയുന്നു.
ഈ പാട്ട് നിയമവിരുദ്ധമായി ഡൗണ്‍ലോഡ് ചെയ്തെടുത്ത ശേഷം കോണ്‍ഗ്രസിനാവശ്യമായ ദൃശ്യങ്ങള്‍ കൂടി കൂട്ടിച്ചേര്‍ത്താണ് ഉപയോഗിച്ചത്. കേട്ടാല്‍ ഇത് കോണ്‍ഗ്രസിന്‍റെ ഗാനമാണെന്ന് തോന്നിക്കുന്ന രീതിയിലായിരുന്നു ഉപയോഗിച്ചതെന്ന് എംആര്‍ടി മ്യൂസിക്കിന്‍റെ അഭിഭാഷകന്‍ പറയുന്നു. ഈ വീഡിയോയില്‍ ഭാരത് ജോഡോ യാത്രയുടെ ലോഗോയും ഉപയോഗിച്ചിട്ടുണ്ട്.
നിയമത്തോടും സ്വകാര്യ വ്യക്തികളോടും സ്ഥാപനങ്ങളോടും അവരുടെ അവകാശങ്ങളോടുമുള്ള പരസ്യമായ അവഹേളനമാണ് ഇതെന്ന് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഈ വാദമുഖങ്ങള്‍ കോടതിക്ക് സ്വീകാര്യമായി.
കന്യാകുമാരിയില്‍ നിന്നും സെപ്തംബര്‍ ഏഴിനാണ് ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. 2023 ജനവരി 30ന് കശ്മീരില്‍ യാത്ര അവസാനിക്കും. ഭാരത് ജോഡോ യാത്ര കേരളം, തമിഴ്നാട്, കര്‍ണ്ണാടക, ആന്ധ്ര, തെലുങ്കാന എന്നീ അഞ്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ പിന്നിട്ട് കഴിഞ്ഞു.
പുഴ മുതല്‍ പുഴ വരെ ജനങ്ങള്‍ പ്രതികരിക്കുന്നു 'ഒരു തുള്ളി കണ്ണീര് പോകാതെ കാണാന്‍ പറ്റില്ല. നടന്നത് ഹിന്ദു ഉന്മൂലനം'
'ഒറ്റ നയപൈസ തരില്ല, മാപ്പും പറയില്ല'; എം.വി.ഗോവിന്ദന്‍ നല്‍കിയ മാനനഷ്ടകേസില്‍ വിശദമായ മറുപടി കത്ത് നല്‍കി സ്വപ്ന സുരേഷ്
യാത്രക്കാരെ ചൂഷണം ചെയ്യുന്ന പരാതികള്‍ വര്‍ധിക്കുന്നു; ഉത്സവ സീസണില്‍ അമിതനിരക്ക് ഈടാക്കുന്ന ബസുകള്‍ക്കെതിരെ നടപടി എടുക്കുമെന്ന് മന്ത്രി ആന്റണി രാജു
നാവികസേനയ്ക്ക് കരുത്താകാന്‍ മിസൈല്‍ വാഹിനികള്‍ ഉള്‍പ്പെടെ 17നെക്‌സ്റ്റ് ജനറേഷന്‍ കപ്പലുകള്‍; 19600 കോടിരൂപയുടെ കരാറില്‍ ഒപ്പുവച്ച് പ്രതിരോധ മന്ത്രാലയം
പ്രതിരോധമേഘലയ്ക്ക് കരുത്തുപകരും; കരസേനയ്ക്കു വേണ്ടി 9100 കോടിരൂപയുടെ കരാറില്‍ പ്രതിരോധമന്ത്രാലയം ഒപ്പുവച്ചത്തില്‍ സംതൃപ്തി രേഖപ്പെടുത്തി പ്രധാനമന്ത്രി
ശബരിമലയില്‍ നിന്നാരംഭിച്ച ആത്മീയയാത്ര; പുതിയ ചിത്രമായ പത്ത് തലയെ അനുഗ്രഹിക്കണമെന്ന് കേരളത്തിലെ പ്രേക്ഷകരോട് ചിമ്പു
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
മാളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍; നിസ്കരിച്ചവര്‍ അതിക്രമിച്ച് കയറിയവരെന്ന് ലുലു ഗ്രൂപ്പ്; ദൃശ്യങ്ങള്‍ അടക്കം പരാതി നല്‍കി; കേസെടുത്ത് യുപി പോലീസ്
രാഹുല്‍ഗാന്ധി മാപ്പ് പറയണം; ഇല്ലെങ്കില്‍ കേസ്; സവര്‍ക്കര്‍ ബ്രിട്ടീഷുകാരോട് മാപ്പ് ചോദിച്ചതിന്റെ തെളിവ് ഹാജരാക്കാന്‍ സവര്‍ക്കറുടെ കൊച്ചുമകന്
നൂപുര്‍ ശര്‍മയ്ക്കെതിരേ സുപ്രീം കോടതി; ഉദയ്പൂര്‍ കൊലപാതകം അടക്കം രാജ്യത്ത് അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍;രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി
രാഹുല്‍ ഗാന്ധി അയോഗ്യന്‍; ലോക്സഭ സെക്രട്ടറിയേറ്റ് എംപി സ്ഥാനത്തു നിന്ന് പുറത്താക്കി വിജ്ഞാപനം ഇറക്കി
ഇന്ത്യയുടെ ശത്രുവായ സക്കീര്‍ നായിക്ക് ഖത്തറില്‍ മതപ്രഭാഷണം നടത്തുന്ന പ്രശ്നം ഇന്ത്യ ഏറ്റെടുക്കുമെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ്ങ് പുരി
ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തിയതിന് അറസ്റ്റിലായ മുഹമ്മദ് സുബൈറിനെ പിന്തുണച്ച് രാഹുല്‍ഗാന്ധി;സത്യത്തിന്റെ ശബ്ദമെന്ന് ട്വീറ്റ്