×
login
ഖാലിസ്ഥാന്‍‍ രാജ്യത്തിന്‍റെ ഭൂപടം പുറത്തിറക്കി സിഖ്‍‌സ് ഫോര്‍ ജസ്റ്റിസ്; കര്‍ഷകസമരത്തിന്‍റെ മുന്‍പന്തിയില്‍ നില്ക്കുന്ന തീവ്രവാദ സംഘടനയ്ക്ക് വിമര്‍ശനം

ഇന്ത്യയിലെ പഞ്ചാബുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളെ ഉള്‍പ്പെടുത്തി രൂപീകരിക്കാന്‍ പോകുന്ന ഖാലിസ്ഥാന്‍ എന്ന രാജ്യത്തിന്‍റെ ഭൂപടം പുറത്തിറക്കി സിഖ്‌സ് ഫോര്‍ ജസ്റ്റിസ് (എസ് എഫ് ജെ). പഞ്ചാബ്, ഹരിയാന, ഹിമാചല്‍ പ്രദേശ്, രജാസ്ഥാനിലെയും ഉത്തര്‍പ്രദേശിലെയും നിരവധി ജില്ലകള്‍ എന്നിവ അടങ്ങിയതാണ് എസ്എഫ്‌ജെ തയ്യറാക്കിയ ഖാലിസ്ഥാന്‍ രാജ്യത്തിന്‍റെ ഭൂപടം.

ന്യൂദല്‍ഹി: ഇന്ത്യയിലെ പഞ്ചാബുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളെ ഉള്‍പ്പെടുത്തി രൂപീകരിക്കാന്‍ പോകുന്ന ഖാലിസ്ഥാന്‍ എന്ന രാജ്യത്തിന്‍റെ ഭൂപടം പുറത്തിറക്കി സിഖ്‌സ് ഫോര്‍ ജസ്റ്റിസ് (എസ് എഫ് ജെ). പഞ്ചാബ്, ഹരിയാന, ഹിമാചല്‍ പ്രദേശ്, രജാസ്ഥാനിലെയും ഉത്തര്‍പ്രദേശിലെയും നിരവധി ജില്ലകള്‍ എന്നിവ അടങ്ങിയതാണ് എസ്എഫ്‌ജെ തയ്യറാക്കിയ ഖാലിസ്ഥാന്‍ രാജ്യത്തിന്‍റെ ഭൂപടം.  

ഇന്ത്യയില്‍ നിന്നും ഈ സംസ്ഥാനങ്ങളെ മോചിപ്പിച്ച് ഖാലിസ്ഥാന്‍ രാജ്യം രൂപീകരിക്കുമെന്നാണ് സിഖ്‌സ് ഫോര്‍ ജസ്റ്റിസിന്‍റെ വാദം. കര്‍ഷക സമരത്തിന്‍റെ മുന്‍പന്തിയില്‍ നില്‍ക്കുന്ന സിഖ്‌സ് ഫോര്‍ ജസ്റ്റിസിനെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്. 

ഒക്ടോബര്‍ 31ന് ലണ്ടനിലെ ക്വീന്‍ എലിസബത്ത് സെന്‍ററില്‍ ഖലിസ്ഥാന്‍ രാജ്യത്തെക്കുറിച്ച് ജനങ്ങള്‍ക്കിടയിലുള്ള ഹിതപരിശോധന ആരംഭിക്കും. കര്‍ഷകസമരത്തിന്‍റെ ഭാഗമായി കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ പരോക്ഷ പിന്തുണയാണ് സിഖ്‌സ് ഫോര്‍ ജസ്റ്റസിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്നിരിക്കുന്നത്.

ഈ ഭൂപടവും കൊണ്ട് സൂര്യന്‍ പ്രകാശിക്കാത്ത ഏതെങ്കിലും സ്ഥലത്തേക്ക് പോകൂ എന്നാണ് ബിജെപി നേതാവ് തജീന്ദര്‍ പാല്‍ സിംഗ് ബഗ്ഗ പ്രതികരിച്ചത്. രാജസ്ഥാനിലെ ജോധ്പൂരിലെ ഖലിസ്ഥാനില്‍ ഉള്‍പ്പെടുത്തിയതില്‍ രോഷത്തോടെയാണ് ഒരു ട്വിറ്റര്‍ ഉപയോക്താവ് പ്രതികരിച്ചത്. 'നിങ്ങളുടെ ദോഷദൃഷ്ടി ജോധ്പൂരിന് മുകളില്‍ പതിപ്പിച്ചതിന് തക്ക പ്രത്യാഘാതം കിട്ടുമെന്ന' ശാപമാണ് ഇയാള്‍ എസ്എഫ്‌ജെയ്ക്ക നല്‍കിയത്.

രാജസ്ഥാനിലെ ഭരത്പൂരിനെ ഖലിസ്ഥാനില്‍ ഉള്‍പ്പെടുത്തിയാല്‍ എന്താണ് ചെയ്യാന്‍ പറ്റുകയെന്ന് കാണിച്ചുകൊടുക്കാമെന്നാണ് രാജസ്ഥാന്‍ സ്വദേശിയായ ഒരാളുടെ പ്രതികരണം.

കര്‍ഷകസമരത്തില്‍ തീവ്രവാദ സംഘടനയായ സിഖ്സ് ഫോര്‍ ജസ്റ്റിസുണ്ടെന്ന കേന്ദ്ര സര്‍ക്കാരിന്‍റെ ആരോപണം ആദ്യമൊക്കെ കോണ്‍ഗ്രസും കര്‍ഷകസംഘടനകളും തള്ളിയിരുന്നു. കര്‍ഷകസമരമെന്ന പേരില്‍ ഇടത്തരക്കാര്‍ സംഘടിപ്പിച്ച സമരത്തില്‍ തുടക്കം മുതലേ ഖലിസ്ഥാന്‍ പതാകകളുയര്‍ത്തി എസ്എഫ്ജെ അംഗങ്ങള്‍ ഉണ്ടായിരുന്നു. സമൂഹമാധ്യമങ്ങളിലും ഇവര്‍ കര്‍ഷകരുടെ സമരത്തെ പിന്തുണച്ചിരുന്നു. എന്നാല്‍ പിന്നീട് റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയില്‍ കലാപമുണ്ടാക്കിയപ്പോഴാണ് ഖാലിസ്ഥാന്‍ പതാകകളുയര്‍ത്തിക്കൊണ്ട് എസ് എഫ് ജെ മറയില്ലാതെ അവരുടെ മുഖം വെളിവാക്കിയത്. 

 

  comment

  LATEST NEWS


  മുല്ലപ്പെരിയാറില്‍ പഞ്ചപുച്ഛമടക്കി 'പിണറായി സംഘം'; പാര്‍ലമെന്റില്‍ മലയാളിക്ക് വേണ്ടി വാദിച്ചത് കണ്ണന്താനം മാത്രം; ഡാംസുരക്ഷാ ബില്‍ രാജ്യസഭയില്‍ പാസായി


  തലശ്ശേരിയില്‍ ബിജെപി ഓഫീസ് ആക്രമിക്കാന്‍ എസ്ഡിപിഐ തീവ്രവാദികളുടെ ശ്രമം; കലാപം ഉണ്ടാക്കാനെത്തിയ ക്രിമിനലുകളെ നാട്ടുകാരും പോലീസും ചേര്‍ന്ന് തല്ലിഓടിച്ചു


  2024 ഒളിംപിക്‌സ് ലക്ഷ്യമിട്ട് മോദി സര്‍ക്കാര്‍ മിഷന്‍; ഒളിംപിക്‌സ് സെല്‍ പുനസംഘടിപ്പിച്ചു; അഞ്ജുബോബി ജോര്‍ജ്ജും ബൈച്ചൂങ് ഭൂട്ടിയയും അംഗങ്ങള്‍


  ജീവിതം വഴിമുട്ടിയെന്ന് കരുതിയപ്പോള്‍ രക്ഷകനായി; തിരക്കിനിടയിലും കേന്ദ്രമന്ത്രിയുടെ ഇടപെടല്‍ വിലപ്പെട്ടത്; വി മുരളീധരന് നന്ദിപറഞ്ഞ് മലയാളികള്‍


  ശബരി റെയില്‍ പദ്ധതിക്ക് കേരളത്തിന് താത്പര്യമില്ല എസ്റ്റിമേറ്റ് സമര്‍പ്പിച്ചില്ല; കത്തുകള്‍ക്ക് മറുപടിയില്ല; തുറന്നടിച്ച് മന്ത്രി അശ്വനി വൈഷ്ണവ്.


  ഇടനിലക്കാരെ ഒഴിവാക്കി പച്ചക്കറി വാങ്ങാന്‍ കേരളം; മോദി സര്‍ക്കാര്‍ മുന്നോട്ട് വെച്ച കാര്‍ഷിക നിയമം പരോഷമായി നടപ്പിലാക്കി പിണറായി സര്‍ക്കാര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.