login
മൂന്നിടങ്ങളില്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് ഭീകരര്‍ മുസ്ലിം പള്ളികള്‍‍ ദുരുപയോഗം ചെയ്തു; പൊതുസമൂഹം അപലപിക്കണമെന്ന് കാശ്മീര്‍ ഐജി

കഴിഞ്ഞവര്‍ഷം ജൂണ്‍ 19ന് പാംപോറിലും ജൂലൈ ഒന്നിന് സോപോറിലും ഈ വര്‍ഷം ഏപ്രില്‍ ഒന്‍പതിന് ഷോപ്പിയാനിലും നടത്തിയ ആക്രമണങ്ങള്‍ക്കുവേണ്ടിയാണ് പള്ളികള്‍ ദുരുപയോഗം ചെയ്തത്.

 ജമ്മു: പാംപോര്‍, സോപ്പോര്‍, ഷോപ്പിയാന്‍ എന്നിവടങ്ങളില്‍ ആക്രമണം നടത്താന്‍ ഭീകരര്‍ മുസ്ലിം പള്ളികള്‍ ദുരുപയോഗം ചെയ്തുവെന്ന് കാശ്മീര്‍ പൊലീസ് ഐജി വിജയ് കുമാര്‍ അറിയിച്ചു. കഴിഞ്ഞവര്‍ഷം ജൂണ്‍ 19ന് പാംപോറിലും ജൂലൈ ഒന്നിന് സോപോറിലും ഈ വര്‍ഷം ഏപ്രില്‍ ഒന്‍പതിന് ഷോപ്പിയാനിലും നടത്തിയ ആക്രമണങ്ങള്‍ക്കുവേണ്ടിയാണ് പള്ളികള്‍ ദുരുപയോഗം ചെയ്തത്. 

'2020  ജൂണ്‍ 19ന് പാംപോര്‍, 2020 ജൂലൈ ഒന്നിന് സോപോര്‍, 2021 എപ്രില്‍ ഒന്‍പതിന് ഷോപ്പിയാന്‍ എന്നിവടങ്ങളില്‍ ആക്രമണം നടത്താന്‍ ഭീകരര്‍ മുസ്ലിം പള്ളികള്‍ ദുരുപയോഗം ചെയ്തു. പൊതുജനം, മസ്ജിദ് ഇന്‍തിസാമിയ, പൗരസമൂഹങ്ങള്‍ മാധ്യമങ്ങള്‍ എന്നിവര്‍ ഇത്തരം പ്രവൃത്തികളെ അപലപിക്കണം.'-അദ്ദേഹം പറഞ്ഞു. ഏപ്രില്‍ ഒന്‍പതിന് ഷോപ്പിയാനില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു.

പള്ളിയിലാണ് ഭീകരര്‍ ഒളിച്ചിരുന്നത്. കഴിഞ്ഞവര്‍ഷം പാംപോറിലുണ്ടായ ഏറ്റുമുട്ടലില്‍ ജാമിയ മുസ്ലിം പള്ളിയില്‍ അഭയം തേടിയ മൂന്ന് ഭീകരരെ വധിച്ചു. ജൂലൈ ഒന്നിന് സോപോറിൽ ഭീകരര്‍ മസ്ജിദില്‍നിന്ന് സിപിആര്‍പിഎഫിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍  ജവാനും ഗ്രാമീണനും കൊല്ലപ്പെട്ടു. മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.  

 

    comment

    LATEST NEWS


    പശുക്കള്‍ക്ക് കുളമ്പുരോഗം പടരുന്നു; കർഷകർ പാൽ കറന്ന് കളയുന്നു, സർക്കാർ ആശുപത്രി ഉണ്ടെങ്കിലും ഡോക്ടർമാരില്ല


    മാരാരിക്കുളം തെക്ക് പഞ്ചായത്തില്‍ സിപിഎം സെല്‍ഭരണം, ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച വനിതയ്ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കുന്നില്ല


    ഇസ്രയേലിനെ ആക്രമിക്കാന്‍ അയച്ച ആറു മിസൈലുകളും സ്വന്തം രാജ്യത്ത് തന്നെ പതിച്ചു; ഇസ്രയേലിന്റെ തിരിച്ചടിയില്‍ വിറങ്ങലിച്ച് ലെബനന്‍


    ആലപ്പുഴയിൽ കനത്ത മഴയിലും കാറ്റിലും 29 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു, 653 വീടുകള്‍ക്ക് ഭാഗികനാശം


    ചീറിപ്പായുന്നു ടാങ്കർ ലോറികൾ :അപകടക്കെണിയൊരുക്കി ദേശീയപാത, ഒരു മാസത്തിനിടെ അപകടത്തിൽപ്പെട്ടത് മൂന്ന് ടാങ്കർ ലോറികൾ


    പാലസ്തീന് ഐക്യദാര്‍ഢ്യവുമായി ഖത്തര്‍; ധനസഹായം പ്രഖ്യാപിച്ചതിന് പിന്നാലെ ഗാസ റെഡ്ക്രസന്റ് ഓഫീസ് ഇസ്രയേല്‍ ഷെല്‍ ആക്രമണത്തില്‍ തകര്‍ത്തു


    വി.എസ്. സുനില്‍കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത് കടുത്ത ചുമയെ തുടര്‍ന്ന്


    മന്ത്രിമാരുടെ എണ്ണം കുറയുന്നതിൽ കണ്ണൂരിന് നിരാശ; മരുമകന് വേണ്ടി പിണറായി ഷംസീറിനെ തഴഞ്ഞു

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.