×
login
കശ്മീര്‍ പണ്ഡിറ്റ് യുവാവ് രാഹുല്‍ ഭട്ടിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഇസ്ലാമിക തീവ്രവാദി‍കള്‍ക്ക് നല്‍കിയത് സഹപ്രവര്‍ത്തകരായിരിക്കാം എന്ന് ഭാര്യ

കഴിഞ്ഞ ദിവസം കശ്മീരിലെ ബദ്ഗാമില്‍ ഇസ്ലാമിക തീവ്രവാദികളുടെ വെടിയേറ്റ് കൊല്ലപ്പെട്ട കശ്മീരി പണ്ഡിറ്റ് വിഭാഗത്തില്‍ പെട്ട രാഹുല്‍ ഭട്ടിനെക്കുറിച്ച് ഇസ്ലാമിക തീവ്രവാദികള്‍ക്ക് വിവരം കൈമാറിയത് ഓഫീസിലെ സഹപ്രവര്‍ത്തകരായിരിക്കുമെന്ന് ഭാര്യ മീനാക്ഷി.

കഴിഞ്ഞ ദിവസം ഇസ്ലാമിക തീവ്രവാദികളുടെ വെടിയെറ്റ് കൊല്ലപ്പെട്ട കശ്മീരി പണ്ഡിറ്റ് യുവാവ് രാഹുല്‍ ഭട്ട് (ഇടത്ത്)

കശ്മീര്‍:കഴിഞ്ഞ ദിവസം കശ്മീരിലെ ബദ്ഗാമില്‍ ഇസ്ലാമിക തീവ്രവാദികളുടെ വെടിയേറ്റ് കൊല്ലപ്പെട്ട കശ്മീരി പണ്ഡിറ്റ് വിഭാഗത്തില്‍ പെട്ട രാഹുല്‍ ഭട്ടിനെക്കുറിച്ച് ഇസ്ലാമിക തീവ്രവാദികള്‍ക്ക് വിവരം കൈമാറിയത് ഓഫീസിലെ സഹപ്രവര്‍ത്തകരായിരിക്കുമെന്ന് ഭാര്യ മീനാക്ഷി.  

ചഡൂര തഹ്സീല്‍ ഓഫീസില്‍ ജോലി ചെയ്യുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ രാഹുല്‍ ഭട്ടിനെ ഓഫീസില്‍ കയറിവന്നാണ് തീവ്രവാദികള്‍ വെടിവെച്ച് കൊന്നത്. ഇത് കൃത്യമായി കശ്മീരി പണ്ഡിറ്റുകളെ ലക്ഷ്യം വെച്ചുള്ള കൊലപാതകമാണെന്നും ഭാര്യ പറയുന്നു. മോദി സര്‍ക്കാര്‍ കശ്മീരി പണ്ഡിറ്റുകളെ ജമ്മു കശ്മീരിലേക്ക് മടക്കിക്കൊണ്ടുവരുന്ന പ്രക്രിയ തടയുകയാണ് തീവ്രവാദികളുടെ ലക്ഷ്യം.  

"ഓഫീസില്‍ എല്ലാവരും മാന്യമായാണ് പെരുമാറുന്നതെങ്കിലും ആരും രാഹുലിനെ സംരക്ഷിച്ചില്ല. തീവ്രവാദികള്‍ കൃത്യമായി പേര് ആരോടെങ്കിലും ചോദിച്ചിരിക്കണം. അല്ലാതെ എങ്ങിനെയാണ് അവര്‍ക്ക് അറിയാന്‍ കഴിയുക"- ഭാര്യ ചോദിക്കുന്നു.  

രാഹുലിന്‍റെ അച്ഛനും മകന്‍റെ കൊലപാതകത്തെക്കുറിച്ച് കൃത്യമായി അറിയണമെന്ന് ആവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ശനിയാഴ്ച രാഹുല്‍ ഭട്ടിന്‍റെ മൃതദേഹം സംസ്കരിച്ചു. ജമ്മു എഡിജിപി മുകേഷ് സിങ്ങ്, ഡിവിഷണല്‍ കമ്മീഷണര്‍ രമേഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.  


ബദ്ഗാമില്‍ ജോലി ചെയ്യുന്ന കശ്മീരി പണ്ഡിറ്റുകള്‍ തങ്ങളുടെ  സുരക്ഷ വര്‍ധിപ്പിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പ്രത്യേക അന്വേഷണ സംഘം കൊലപാതകത്തെക്കുറിച്ച് അന്വേഷണം ഏറ്റെടുത്തു. ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ കുടുംബാംഗങ്ങളോട് ഈ കൊലപാതകത്തിന് പിന്നിലെ തീവ്രവാദികളെ കണ്ടെത്തുമെന്ന് ഉറപ്പ് നല്‍കി.  

 

 

 

 

  comment

  LATEST NEWS


  ദിലീപിന്റെ ജാമ്യത്തിനായി ഇടപെട്ടിട്ടില്ലെന്ന് നെയ്യാറ്റിന്‍കര ബിഷപ്പ് വിന്‍സന്റ് സാമുവല്‍; ഗൂഢാലോചന കേസില്‍ അന്വേഷണ സംഘം മൊഴിയെടുത്തു


  ആത്മനിര്‍ഭര്‍; ഇന്ത്യന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള 5ജി പരീക്ഷണം സമ്പൂര്‍ണ വിജയം


  പൊതുമരാമത്ത് വകുപ്പിനെതിരെ വിമര്‍ശനം ആവര്‍ത്തിച്ച് ജി. സുധാകരന്‍; '18 കോടി മുടക്കി നിര്‍മിച്ച റോഡും വെട്ടിപ്പൊളിക്കുന്നു'


  ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, അറിയിപ്പ് ഉണ്ടാകുന്നത് വരെ മത്സ്യബന്ധനത്തിന് കടലില്‍ പോകുന്നതിന് വിലക്ക്


  'മതഭീകരര്‍ക്ക് നാടിനെ വിട്ടുനല്‍കില്ല'; ആലപ്പുഴയില്‍ ഇന്ന് ബജ്‌രംഗ്ദള്‍ ശൗര്യറാലി


  വിജയ് ബാബു ഏത് രാജ്യത്തേയ്ക്ക് കടന്നാലും നാട്ടിലെത്തിക്കാന്‍ തടസ്സമില്ല; റെഡ് കോര്‍ണര്‍ നോട്ടീസ് ഇറക്കും, വിസ റദ്ദാക്കാനുള്ള നടപടികളും തുടങ്ങി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.