×
login
ജനഗണമന, വന്ദേമാതരം, കാശ്മീരില്ലാത്ത ഭൂപടം........ദേശീയ മാനബിന്ദുക്കളെ അവഹേളിക്കുന്ന തരൂര്‍

മഹത്തായ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെയും ദേശസ്‌നേഹത്തെയും ശശി തരൂര്‍ തള്ളിപ്പറഞ്ഞതായി ആരോപിച്ച് പി. പരമേശ്വരന്‍ രംഗത്തുവന്നു

തിരുവനന്തപുരം:   ദേശീയ ഗാനമായ 'ജനഗണ മന'യെ മാനിക്കാതിരിക്കല്‍ ,ദേശീയഗീതം 'വന്ദേ മാതര'ത്തെ നിസാരവല്‍ക്കരിക്കല്‍, ഇസ്രയലിനോട് ഇന്ത്യയ്ക്ക് അസൂയയെന്ന് പ്രഖ്യാപിക്കല്‍, കാശ്മീര്‍ പ്രശ്‌നത്തില്‍ സൗദി മധ്യസ്ഥം വേണമെന്ന ആവശ്യപ്പെടല്‍, പാക് പത്രക്കാരിയുമായി  പ്രണയം;  ഐപിഎല്ലിലെ 'വിയര്‍പ്പോഹരി'...വിവാദങ്ങളുടെ കളിത്തോഴനാണ് ശശിതരുര്‍. അതില്‍ ഒടുവിലത്തേതാണ് പ്രകടന പത്രികയില്‍  കാശ്മീരില്ലാത്ത ഭൂപടം..

.സ്വന്തം പ്രവൃത്തികൊണ്ടും വാക്കുകൊണ്ടും ഇത്രമാത്രം വിവാദമുണ്ടാക്കിയ മറ്റൊരാള്‍ സമീപകാലത്ത് ഉണ്ടായിട്ടില്ല. കോണ്‍ഗ്രസ് അധ്യക്ഷനാകാന്‍ കച്ചകെട്ടിറങ്ങുന്ന ശശി തരൂര്‍ ദേശീയ മാനബിന്ദുക്കളെ അവഹേളിച്ച പാരമ്പര്യമുള്ളയാളാണ്.

2008 ഡിസംബറില്‍ കൊച്ചിയില്‍ ഫെഡറല്‍ ബാങ്ക് സംഘടിപ്പിച്ച കെ പി ഹോര്‍മിസ് അനുസ്മരണ പരിപാടിയില്‍ പങ്കെടുത്ത ശശി തരൂര്‍ ചടങ്ങിന്റെ അവസാനം ദേശീയഗാനം ആലപിക്കുമ്പോള്‍ അമേരിക്കന്‍ മാതൃകയില്‍ കൈ നെഞ്ചോടു ചേര്‍ത്തു പിടിക്കണമെന്നു നിര്‍ദേശിച്ചത് വന്‍ കോലിളക്കം സൃഷ്ടിച്ചു. തരൂര്‍ ദേശീയ ഗാനത്തെ അവഹേളിച്ചുവെന്ന് ചൂണ്ടിക്കാട്ടി എറണാകുളം അഡീഷണല്‍ സിജെഎം കോടതിയില്‍ ഹരജി സമര്‍പ്പിക്കപ്പെട്ടു. കേസില്‍ പിന്നീട് തരൂരിന് ജാമ്യം ലഭിച്ചു.

തിരുവനന്തപുരം സി.എസ്.ഐ. ചര്‍ച്ചിന്റെ 150-ാം വാര്‍ഷികാഘോഷസമാപനചടങ്ങില്‍ വന്ദേമാതരംപോലുള്ള ദേശീയഗീതങ്ങള്‍ എല്ലാവരും പാടേണ്ടതില്ലെന്നാണ് ശശിതരൂര്‍ പറഞ്ഞു.പള്ളിയുടെ വാര്‍ഷികത്തോടനുബന്ധിച്ചു ഇത്തരത്തിലൊരു വിഷയത്തില്‍ അഭിപ്രായപ്രകടനം നടത്തിയതിന്റെ യുക്തി സംശയാസ്പദമാണ്.  

ഈ അഭിപ്രായത്തിലൂടെ മഹത്തായ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെയും ദേശസ്‌നേഹത്തെയും ശശി തരൂര്‍ തള്ളിപ്പറഞ്ഞതായി   ആരോപിച്ച് പി. പരമേശ്വരന്‍ രംഗത്തുവന്നു. ഭാരതമൊട്ടാകെ ജാതിമതവര്‍ഗ്ഗവര്‍ണ്ണ ചിന്തകളില്ലാതെ ഒരേ സ്വരത്തില്‍ ലക്ഷക്കണക്കിനു ദേശസ്‌നേഹികള്‍ നെഞ്ചോടുചേര്‍ത്ത വന്ദേമാതരത്തെ ദേശീയഗീതമായി ഭാരതസര്‍ക്കാരും ഇന്ത്യന്‍ ജനതയും അംഗീകരിച്ചിട്ടുള്ള കാര്യം തരൂരിനെ ഓര്‍മ്മിപ്പിച്ച് അദ്ദേഹം പ്രസ്താവനയും ഇറക്കി.

2008ലെ മുംബൈഭീകരാക്രമണത്തോട് പ്രതികരിച്ചുകൊണ്ട് ഇസ്രയല്‍ പത്രമായ ഹാരറ്റ്‌സില്‍ തരൂര്‍ എഴുതിയ 'ഇന്ത്യ ഇസ്രയലിനോട് അസൂയപ്പെടുന്നു' എന്ന ലേഖനം അന്താരാഷ്ട തലത്തില്‍ രാജ്യത്തിന്റെ വില കെടുത്തുന്നതാതയിരുന്നു.


കേന്ദ്രമന്ത്രിയായി അധികാരമേറ്റ് മാസങ്ങള്‍ പിന്നിടുമ്പോഴേക്കും ഡല്‍ഹിയിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലിലാണ് തരൂര്‍ താമസിച്ചത്. ദരിദ്രനാരായണന്മാരുള്ള ഇന്ത്യയില്‍ ദിനംപ്രതി നാല്‍പ്പതിനായിരം രൂപാ വിലയുള്ള മുറിയില്‍ മാസങ്ങളോളം തങ്ങിയത് വിവാദമായതോടെ അന്നത്തെ ധനമന്ത്രി പ്രണാബ് മുഖര്‍ജി തരൂരിനോട്  സര്‍ക്കാറിന്റെ പാര്‍പ്പിട സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. വിമാനത്തില്‍ സാധാരണക്കാര്‍ യാത്ര ചെയ്യുന്ന ഇക്കോണമി ക്ലാസിനെ കന്നുകാലി ക്ലാസ് എന്ന് വിശേഷിപ്പിച്ച് ട്വിറ്ററില്‍ ട്വീറ്റ് ചെയ്തതും പ്രശ്‌നമായി. കോണ്‍ഗ്രസ് നേതൃത്വം പ്രസ്താവനക്കെതിരെ ശക്തമായി രംഗത്ത് വന്നതോടെ തരൂര്‍ പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറഞ്ഞു.

ഐപിഎല്‍ കൊച്ചി ടീമിന്റെ ഉടമസ്ഥതയില്‍ ഒരുപങ്ക് സുനന്ദ പുഷ്‌കറിന് ലഭിച്ചതാണ് മന്ത്രിയായിരുന്ന തരൂരിന്റെ രാജിക്ക് കാരണമായത്. 70 കോടി രൂപയുടെ അവകാശം 'വിയര്‍പ്പോഹരി'യായാണ് സുനന്ദയ്ക്ക് നല്‍കിയതെന്നും തരൂരാണ് ഇതിന് വഴിയൊരുക്കിയതെന്നും വ്യക്തമായി. ഇതോടെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തരൂരിനോട് രാജി ആവശ്യപ്പെട്ടു. മന്ത്രിസ്ഥാനം പോയെങ്കിലും തരൂര്‍ സുനന്ദയെ വിവാഹം ചെയ്തു. പിന്നീട് സുനന്ദയുടെ മരണവും തരൂരിനെ വിവാദത്തിലാക്കി.

പ്രധാനമന്ത്രിയുെകൂടെ സൗദി സന്ദര്‍ശനത്തിനു പോയ തരൂര്‍ ഇന്ത്യാ-പാക് പ്രശ്‌നത്തില്‍ സൗദി മധ്യസ്ഥം വഹിക്കണമെന്ന് ആവശ്യപ്പെട്ടതും വിവാദമായി.പാക് മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറുമായി ശശി തരൂര്‍  പ്രണയ ത്തിലാണെന്ന  വിവാദവും പുറത്തുവന്നു.

കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിനായി പുറത്തിറക്കിയ പ്രകടന പത്രികയിലാണ് തരൂര്‍  പൂര്‍ണമല്ലാത്ത ഇന്ത്യന്‍ ഭൂപടം  ഉള്‍പ്പെടുത്തിയത്.പ്രകടനപത്രികയില്‍ ചേര്‍ത്ത ഭൂപടത്തില്‍ കശ്മീരിന്റെ ഭാഗങ്ങള്‍ മുഴുവനില്ല. പാക്ക് അധിനിവേശ കശ്മീരും ചൈന പിടിച്ചെടുത്ത അക്‌സായി ചിന്നും ഭൂപടത്തിലുണ്ടായിരുന്നില്ല.സംഭവം വിവാദമായതിനു പിന്നാലെ ശശി തരൂര്‍ പ്രകടന പത്രികയില്‍ തിരുത്തല്‍ വരുത്തി.

''ആരും മനപ്പൂര്‍വം ഇങ്ങനെയൊരു തെറ്റ് വരുത്തില്ല. വൊളന്റിയര്‍മാര്‍ക്കു പറ്റിയ അബദ്ധമാണിത്. ഞങ്ങള്‍ ഉടനെത്തന്നെ തിരുത്തുകയും ചെയ്തു. തെറ്റു സംഭവിച്ചതില്‍ നിരുപാധികം മാപ്പ് ചോദിക്കുന്നു'' തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.

 

 

  comment

  LATEST NEWS


  കുച്ചിപ്പുഡിയുമായി ഋഷി സുനകിന്‍റെ മകള്‍ ; ഭഗവദ് ഗീത തൊട്ട് സത്യപ്രതിജ്ഞയെടുക്കുന്ന സുനക് മകളിലും പകര്‍ന്നത് ഭാരതീയ പാരമ്പര്യം


  മലയാള നടി മഞ്ജിമ മോഹനും തമിഴ് നടന്‍ ഗൗതം കാര്‍ത്തിക്കും വിവാഹിതരായി


  പിണറായി ചരിത്രത്തില്‍ ഏറ്റവും പരാജയപ്പെട്ട ആഭ്യന്തരമന്ത്രി;പൊലീസ് സ്‌റ്റേഷന് നേരെ ആക്രമണം നടക്കുന്നത് 50 വര്‍ഷങ്ങള്‍ക്ക് ശേഷമെന്നും പികെ കൃഷ്ണദാസ്


  ജനവാസ മേഖലയിലെ ടാര്‍ മിക്‌സിംഗ് പ്ലാന്റിനെതിരെ ജനകീയ സമരം ശക്തം; രണ്ടാം ഘട്ടം നിരാഹാര സമരമെന്ന് സംഘാടകര്‍


  വിഴിഞ്ഞം സമരത്തില്‍ സര്‍ക്കാരിന് ഇരട്ടത്താപ്പ്; പ്രതിപക്ഷം പരസ്യമായും ഭരണപക്ഷം രഹസ്യമായും സമരത്തിനൊപ്പമെന്ന് കെ.സുരേന്ദ്രന്‍


  വിഴിഞ്ഞം സംഘര്‍ഷത്തില്‍ പരിക്കേറ്റവര്‍ക്ക് മെഡിക്കല്‍ കോളേജില്‍ മികച്ച ചികിത്സയൊരുക്കിയെന്ന് ആരോഗ്യവകുപ്പ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.