×
login
ഇതുവരെയുള്ള (31 മെയ്) മുഴുവന്‍ ജി.എസ്.ടി നഷ്ടപരിഹാരവും കേന്ദ്രം അനുവദിച്ചു; കേരളത്തിന് 5693 കോടി

86,912 കോടി രൂപ അനുവദിച്ചതോടെ സംസ്ഥാനങ്ങള്‍ക്ക് 2022 മേയ് വരെയുള്ള നഷ്ടപരിഹാരം പൂര്‍ണ്ണമായി നല്‍കികഴിഞ്ഞു;

 

 

സംസ്ഥാനങ്ങള്‍ക്ക് 2022 മെയ് 31 വരെ നല്‍കേണ്ട ജി.എസ്.ടി നഷ്ടപരിഹാരത്തിന്റെ മുഴുവന്‍ തുകയുമായ 86,912 കോടി രൂപ കേന്ദ്ര ഗവണ്‍മെന്റ് അനുവദിച്ചു. സംസ്ഥാനങ്ങളെ അവരുടെ വിഭവങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സഹായിക്കുന്നതിനും അവരുടെ പരിപാടികള്‍ പ്രത്യേകിച്ച് സാമ്പത്തികവര്‍ഷത്തിലെ മൂലധന ചെലവുകള്‍ വിജയകരമായി നടപ്പിലാക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനും വേണ്ടിയാണ് ഈ തീരുമാനം. ജി.എസ്.ടി നഷ്ടപരിഹാര ഫണ്ടില്‍ ഏകദേശം 25,000 കോടി രൂപ മാത്രമേയുള്ളവെന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. ബാക്കി തുക കേന്ദ്രത്തിന് സെസ് പിരിച്ചെടുക്കുന്നതിന് ശേഷിയുള്ള സ്വന്തം വിഭവങ്ങളില്‍ നിന്നാണ് അനുവദിക്കുന്നത്.

ചരക്ക് സേവന നികുതി രാജ്യത്ത് 2017 ജൂലായ് 1,മുതലാണ് രാജ്യത്ത് നിലവില്‍ വന്നത്. 2017-ലെ ജി.എസ്.ടി നിയമത്തിലെ വ്യവസ്ഥകള്‍ (സംസ്ഥാനങ്ങള്‍ക്കുള്ള നഷ്ടപരിഹാരം) അനുസരിച്ച് ജി.എസ്.ടി നടപ്പാക്കുമ്പോള്‍ ഏതെങ്കിലും തരത്തിലുണ്ടാകുന്ന വരുമാന നഷ്ടത്തിന് സംസ്ഥാനങ്ങള്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ട്. സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന്, ചില ചരക്കുകള്‍ക്ക് സെസ് ചുമത്തുകയും ശേഖരിക്കുന്ന സെസ് തുക നഷ്ടപരിഹാര ഫണ്ടിലേക്ക് നിക്ഷേപിക്കുകയുമാണ് ചെയ്യുന്നത്. 2017 ജൂലൈ 1 മുതല്‍ ഈ നഷ്ടപരിഹാര ഫണ്ടില്‍ നിന്നാണ് സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത്.

2017-18, 2018-19 കാലയളവില്‍ സംസ്ഥാനങ്ങള്‍ക്കുള്ള ദ്വൈമാസ ജി.എസ്.ടി നഷ്ടപരിഹാരം നഷ്ടപരിഹാര ഫണ്ടില്‍ നിന്ന് കൃത്യസമയത്ത് അനുവദിച്ചിരുന്നു. സംസ്ഥാനങ്ങളുടെ സംരക്ഷിത വരുമാനം 14%ത്തിന്റെ സംയുക്ത വളര്‍ച്ചയില്‍ വളരുമ്പോള്‍ സെസ് പിരിവ് അതേ അനുപാതത്തില്‍ വര്‍ദ്ധിക്കാത്തതിനാലും, കോവിഡ്19 സംരക്ഷിത വരുമാനവും സെസ് പിരിവിലെ കുറവ് ഉള്‍പ്പെടെയുള്ള യഥാര്‍ത്ഥ റവന്യൂ വരവും തമ്മിലുള്ള അന്തരം വര്‍ദ്ധിപ്പിച്ചു.

നഷ്ടപരിഹാരം ലഭിക്കാത്തതിനാല്‍ സംസ്ഥാനങ്ങള്‍ക്കുണ്ടായ വിഭവ വിടവ് നികത്തുന്നതിനായി, കേന്ദ്രം സെസ് പിരിവിലുണ്ടായ കുറവിന്റെ ഒരു ഭാഗമായി .2020-21ല്‍ 1.1 ലക്ഷം കോടി രൂപയും 2021-22ല്‍ 1.59 ലക്ഷം കോടി രൂപയും തുടര്‍ച്ചയായി കടമെടുത്ത് അനുവദിച്ചു. എല്ലാ സംസ്ഥാനങ്ങളും മേല്‍പ്പറഞ്ഞ തീരുമാനത്തോട് യോജിച്ചു. കൂടാതെ, അതോടൊപ്പം കുറവ് നികത്താന്‍ ഫണ്ടില്‍ നിന്ന് കേന്ദ്രം പതിവായുള്ള ജി.എസ്.ടി നഷ്ടപരിഹാരവും നല്‍കി. കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും യോജിച്ച ശ്രമങ്ങള്‍ മൂലം, സെസ് ഉള്‍പ്പെടെയുള്ള മൊത്ത പ്രതിമാസ ജി.എസ്.ടി സമാഹരണത്തില്‍ ശ്രദ്ധേയമായ പുരോഗതി കാണിക്കുന്നുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷങ്ങളിലും നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍-മേയ് കാലയളവിലും നല്‍കേണ്ട ജി.എസ്.ടി നഷ്ടപരിഹാരത്തിന്റെ വിശദാംശങ്ങള്‍ ചുവടെയുള്ള പട്ടികയില്‍ നല്‍കിയിരിക്കുന്നു:-

(i) 2022 ഏപ്രില്‍-മേയ് മാസങ്ങളിലെ കുടിശിക 17,973 കോടി രൂപRs.17,973 crores
(ii) 2022 ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലെ കുടിശിക 21,322 കോടി രൂപ
(iii)2022 ജനുവരി വരെ നല്‍കേണ്ട നഷ്ടപരിഹാര ബാക്കി 47,617 കോടി രൂപ
 മൊത്തം 86,912 കോടി രൂപ*

 

86,912 കോടി രൂപ അനുവദിച്ചതോടെ സംസ്ഥാനങ്ങള്‍ക്ക് 2022 മേയ് വരെയുള്ള നഷ്ടപരിഹാരം പൂര്‍ണ്ണമായി നല്‍കികഴിഞ്ഞു;.

സംസ്ഥാനാടിസ്ഥാനത്തിലുള്ള വിഹിതം

നമ്പര്‍             സംസ്ഥാനം                         തുക (കോടിയില്‍)
(1)(2)(3)
1 ആന്ധ്രാപ്രദേശ്3199
2 അസം 232
3 ഛത്തീസ്ഗഢ 1434
4 ഡല്‍ഹി 8012
5 ഗോവ 1291
6ഗുജറാത്ത് 3364
7ഹരിയാന 1325
8ഹിമാചല്‍ പ്രദേശ് 838
9ജാര്‍ഖണ്ഡ് 1385
10കര്‍ണ്ണാടക 8633
11കേരളം 5693
12മദ്ധ്യപ്രദേശ് 3120
13മഹാരാഷ്ട്ര 14145
14പുതുച്ചേരി 576
15പഞ്ചാബ് 5890
16രാജസ്ഥാന്‍ 963
17തമിഴ്‌നാട് 9602
18തെലുങ്കാന 296
19ഉത്തര്‍പ്രദേശ് 8874
20ഉത്തരാഖണ്ഡ് 1449
21പശ്ചിമ ബംഗാള്‍ 6591
 മൊത്തം 86912

ND

  comment

  LATEST NEWS


  സ്പോര്‍ട്സ് താരങ്ങള്‍ക്ക് മോദി പ്രധാനമന്ത്രിയല്ല, അരികെയുള്ള സുഹൃത്ത്; മോദിയെ ഗംച ഷാള്‍ പുതപ്പിച്ച് ഹിമദാസ്; ബോക്സിങ് ഗ്ലൗസ് നല്‍കി നിഖാത് സറീന്‍


  ഷാജഹാന്‍ കൊലക്കേസ്: 'എല്ലാ കൊലയും ബിജെപിയുടെ തലയില്‍ വയ്ക്കണ്ട'; സിപിഎം പാര്‍ട്ടി അംഗങ്ങള്‍ തന്നെയാണ് ഇതിന് പിന്നിലെന്ന് കെ. സുധാകരന്‍


  ധര്‍മവ്യാകരണത്തിനൊരു ജീവിതഭാഷ്യം


  ബഹിരാകാശ നിലയത്തില്‍ നിന്നും സ്വാതന്ത്ര്യദിന ആശംസകളുമായി ഇന്ത്യന്‍- അമേരിക്കന്‍ വംശജന്‍; ദേശീയപതാകയുടെ ചിത്രം പങ്കുവെച്ചു


  രാജ്യവിരുദ്ധ പ്രസ്താവനയില്‍ ദല്‍ഹിയില്‍ നിന്നാല്‍ കുടുങ്ങുമെന്ന് ഉറപ്പായി; പരിപാടികള്‍ റദ്ദാക്കി ജലീല്‍ അര്‍ദ്ധരാത്രി ഓടിയത് അറസ്റ്റ് ഭയന്ന്


  തെലുങ്കാനയില്‍ ചന്ദ്രശേഖര്‍ റാവുവിന്‍റെ അനുയായികള്‍ ബിജെപി പദയാത്രയെ ആക്രമിച്ചു; തിരിച്ചടിച്ച് ബിജെപി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.