ബാര്‍മര്‍: കൊവിഡ് ബാധിച്ച് മരിച്ച അച്ഛന്റെ ചിതയിൽ ചാടി മകൾ. 70 ശതമാനം പൊള്ളലേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയിലാണ് സംഭവം.
ജില്ലയിലെ ഒരാശുപത്രിയിലാണ് ദാമോദര്‍ ദാസ് ശര്‍ദ എന്ന 73 വയസുകാരന് കൊവിഡ് ബാധിച്ച് മരിച്ചത്. ശര്‍ദയെ സംസ്കരിക്കുന്നതിനിടെ അദ്ദേഹത്തിന്റെ മൂന്ന് പെണ്മക്കളില് ഇളയവളായ ചന്ദ്ര ശര്‍ദ ചിതയിലേക്ക് എടുത്ത് ചാടുകയായിരുന്നു. അവിടെ കൂടിയിരുന്ന ആളുകള്‍ ഉടന്‍ ചന്ദ്രയെ ചിതയില്‍ നിന്നും രക്ഷപ്പെടുത്തി സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ നിന്ന് ജോധ്പുര്‍ ആശുപത്രിയിലേക്ക് മാറ്റി.
ദാമോദര്‍ ദാസ് ശര്‍ദയ്ക്ക് മൂന്ന് പെണ്മക്കള് മാത്രമാണ് ഉള്ളത്. അദ്ദേഹത്തിന്റെ ഭാര്യ കുറച്ചുനാള്‍ മുമ്പ് മരിച്ചതായും പോലീസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: