×
login
മുസ്ലിങ്ങള്‍‍ നിയമം കയ്യിലെടുക്കാന്‍ തീരുമാനിക്കുന്ന ദിവസം ഹിന്ദുക്കള്‍ക്ക് ഓടാന്‍ സ്ഥലം കാണില്ല: ബരേലി മൗലാന തൗക്കീര്‍ റാസ ഖാന്‍

മുസ്ലിങ്ങള്‍ നിയമം കയ്യിലെടുക്കാന്‍ തീരുമാനിക്കുന്ന ദിവസം ഹിന്ദുക്കള്‍ക്ക് ഓടി രക്ഷപ്പെടാന്‍ ഇന്ത്യയില്‍ ഇടം കാണില്ലെന്ന് ബരേലി മൗലാന തൗക്കീര്‍ റാസ ഖാന്‍.

ലഖ്‌നോ: മുസ്ലിങ്ങള്‍ നിയമം കയ്യിലെടുക്കാന്‍ തീരുമാനിക്കുന്ന ദിവസം ഹിന്ദുക്കള്‍ക്ക് ഓടി രക്ഷപ്പെടാന്‍ ഇന്ത്യയില്‍ ഇടം കാണില്ലെന്ന് ബരേലി മൗലാന തൗക്കീര്‍ റാസ ഖാന്‍.

വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്ക് ശേഷം ഉത്തര്‍പ്രദേശിലെ ബരേലിയില്‍ 20 ലക്ഷം വരുന്ന മുസ്ലിം സദസ്സിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. 'മുസ്ലിം യുവാക്കള്‍ക്കിടയില്‍ ഞാന്‍ രോഷം കാണുന്നു. ഈ രോഷം പൊട്ടിത്തെറിച്ചാല്‍, എനിക്ക് അവരുടെ മേലുള്ള നിയന്ത്രണം നഷ്ടമാകും. എന്‍റെ മുസ്ലിം ചെറുപ്പക്കാര്‍ നിയമം കയ്യിലെടുക്കുന്ന ദിവസം ഇന്ത്യയില്‍ എവിടെയും ഒളിക്കാന്‍ ഇടം കിട്ടില്ലെന്ന് എന്‍റെ ഹിന്ദു സഹോദരങ്ങളോട് താക്കീത് ചെയ്യാന്‍ ഞാന്‍ അഗ്രഹിക്കുന്നു.'- മൗലാന തൗക്കീര്‍ പറഞ്ഞു.

ഹരിദ്വാറില്‍ നടന്ന വിദ്വേഷപ്രസംഗത്തില്‍ പ്രതിഷേധിച്ച് നടന്ന യോഗത്തിലായിരുന്നു മൗലാന തിരിച്ചടിച്ചത്. ഇത്തെഹാദ് ഇ മില്ലറ്റ് കൗണ്‍സില്‍ സ്ഥാപിച്ച മൗലാന തൗക്കീര്‍ റാസ ഖാന്‍ 2009ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യത്തിലേര്‍പ്പെട്ടിരുന്നു. മൗലാന തൗക്കീറിന്‍റെ ആഹ്വാനത്തിന് ഓള്‍ ഇന്ത്യ തന്‍സീം ഉള്‍ ഇസ്ലാം എന്ന സംഘടന പിന്തുണച്ചിരുന്നു.

    comment

    LATEST NEWS


    വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി മരിച്ചതില്‍ അധികൃതര്‍ക്ക് വീഴ്ച; അവയവം കാത്തിരിക്കുന്നവരുടെ പട്ടിക പുതുക്കിയതിലും പിഴവുണ്ട്


    കോട്ടയത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വീട് കയറി ആക്രമിച്ചു; സിപിഎം പഞ്ചായത്തംഗം ഉൾപ്പടെ ആറ് പേർ അറസ്റ്റിൽ


    സ്‌റ്റേഷനില്‍ ജോലിക്കെത്തിയ എസ്‌ഐ നെഞ്ചുവേദനയെ തുടര്‍ന്ന് കുഴഞ്ഞുവീണ് മരിച്ചു


    പീഡന കേസുകളില്‍ അതിജീവിതയുടെ വിസ്താരം ഒരു സിറ്റിങ്ങില്‍ തന്നെ പൂര്‍ത്തിയാക്കണം; അഭിഭാഷകര്‍ മാന്യതയോടെ കൂടി വിസ്തരിക്കണം


    നിര്‍ബന്ധിച്ച് മകളെ മദ്യം കുടിപ്പിച്ചു; പിതാവ് അറസ്റ്റില്‍, ബോധരഹിതയായ12കാരിയെ നാട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു


    ആണവ കേന്ദ്രങ്ങളിലെ സിഗ്നലഗുകള്‍ ചോര്‍ത്തുമെന്ന് സംശയം; ചെനീസ് ചാരക്കപ്പല്‍ ശ്രീലങ്കന്‍ തുറമുഖത്തേയ്ക്ക് എത്തുന്നതില്‍ അനുമതി നിഷേധിച്ച് ഇന്ത്യ

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.