×
login
ഈജിപ്ഷ്യന്‍ പ്രസിഡന്റ് റിപ്പബ്ലിക് ദിനോഘോഷത്തില്‍ മുഖ്യാതിഥി; അബ്ദുല്‍ ഫത്താഹ് അല്‍ സിസി ഇന്നെത്തും, നാളെ രാഷ്ട്രപതി ഭവനില്‍ സ്വീകരണം

ആദ്യമായാണ് ഈജിപ്ഷ്യന്‍ പ്രസിഡന്റ് ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി എത്തുന്നത്. 2021ലും 2022 ലും നടന്ന റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ കോവിഡ് കാരണം മുഖ്യാതിഥികളായി വിദേശരാഷ്ട്രതലവന്മാരെ ക്ഷണിച്ചിരുന്നില്ല.

ന്യൂദല്‍ഹി: ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസി ഇന്ന് ദല്‍ഹിയിലെത്തും. റിപ്പബ്ലിക് ദിനോഘോഷചടങ്ങില്‍ മുഖ്യാതിഥിയായി അദ്ദേഹം പങ്കെടുക്കും. സന്ദര്‍ശനത്തിനിടെ രാഷ്ട്രപതിയും പ്രധാനമന്ത്രിയുമുള്‍പ്പെടെയുള്ളവരുമായി അല്‍ സിസി കൂടിക്കാഴ്ച നടത്തും. ഇന്ത്യയും ഈജിപ്തും തമ്മില്‍ കാര്‍ഷിക, ഡിജിറ്റല്‍ മേഖലകളില്‍ അരഡസനോളം ധാരണാപത്രത്തില്‍ ഒപ്പുവെക്കുമെന്നാണ് പ്രതീക്ഷ.

ഇന്ന് ദല്‍ഹിയില്‍ എത്തുന്ന അബ്ദുല്‍ ഫത്താഹ് അല്‍ സിസിയെ വിദേശകാര്യ സഹമന്ത്രി രാജ്കുമാര്‍ രഞ്ജന്‍ സിങിന്റെ നേതൃത്വത്തില്‍ സ്വീകരിക്കും. നാളെ രാവിലെ രാഷ്ട്രപതി ഭവനില്‍ അദ്ദേഹത്തിന് ആചാരപരമായ സ്വീകരണം നല്‍കും. രാഷ്ട്രപതി ദ്രൗപദി മുര്‍മു ഒരുക്കുന്ന വിരുന്നില്‍ പങ്കെടുക്കുന്ന അദ്ദേഹം ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖറുമായി കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള ചര്‍ച്ചയ്ക്കുശേഷം ഇരുനേതാക്കളും പ്രസ്താവന നടത്തും. ഇന്ത്യയും ഈജിപ്തും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 75 വര്‍ഷത്തെ സ്മരണിക സ്റ്റാമ്പും പുറത്തിറക്കും.  


ആദ്യമായാണ് ഈജിപ്ഷ്യന്‍ പ്രസിഡന്റ് ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി എത്തുന്നത്. 2021ലും 2022 ലും നടന്ന റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ കോവിഡ് കാരണം മുഖ്യാതിഥികളായി വിദേശരാഷ്ട്രതലവന്മാരെ ക്ഷണിച്ചിരുന്നില്ല. 2020ലെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ ബ്രസീലിയന്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോ ആയിരുന്നു മുഖ്യാതിഥി. 

റിപ്പബ്ലിക്ദിന പരേഡില്‍ പങ്കെടുക്കുന്ന180 പേരടങ്ങുന്ന ഈജിപ്ഷ്യന്‍ സൈന്യം ദല്‍ഹിയില്‍ എത്തി. ഇന്നലെ കര്‍ത്തവ്യപഥില്‍ നടന്ന പരേഡ് റിഹേഴ്‌സലില്‍ ഈജിപ്ഷ്യന്‍ സേനാംഗങ്ങള്‍ പങ്കെടുത്തു. 75 വര്‍ഷമായി ഇന്ത്യ, ഈജിപ്തുമായി തുടരുന്ന നയതന്ത്രബന്ധത്തിന്റെ ഭാഗമായാണ് റിപ്പബ്ലിക് ദിന പരേഡില്‍ ഈജിപ്ഷ്യന്‍ സൈന്യം പങ്കെടുക്കുന്നത്.  

  comment

  LATEST NEWS


  ജഡ്ജിമാര്‍ക്ക് കൈക്കൂലിയെന്ന പേരില്‍ ലക്ഷങ്ങള്‍ തട്ടിയെന്ന പരാതി: അഡ്വ. സൈബി ജോസ് കിടങ്ങൂരിനെതിരെ കേസെടുത്തു


  ചിന്താ ജെറോമിന്‍റെ ഗവേഷണ പ്രബന്ധം: കേരള സര്‍വ്വകലാശാല നടപടി തുടങ്ങി


  ആക്രമണകാരികളെ ഭരണാധികാരികളായി അംഗീകരിക്കാനാകില്ലെന്ന് ഐസിഎച്ച്ആര്‍; രാജവംശങ്ങളുടെ പ്രദര്‍ശിനിയില്‍ നിന്ന് അധിനിവേശ ഭരണകൂടങ്ങളെ ഒഴിവാക്കി


  മഞ്ഞ് മലയില്‍ ഗ്ലാസ് കൂടാരങ്ങളുമായി കശ്മീര്‍; സഞ്ചാരികളെ ആകര്‍ഷിച്ച് ഗ്ലാസ് ഇഗ്ലൂ റെസ്റ്റോറന്റ; ഇന്ത്യയില്‍ ഇത് ആദ്യസംരംഭം


  ന്യൂസിലാന്റിന് 168 റണ്‍സിന്റെ നാണംകെട്ട തോല്‍വി; ഇന്ത്യയ്ക്ക് പരമ്പര, ഗില്ലിന്‍ സെഞ്ച്വറി(126), ഹാര്‍ദ്ദികിന് നാലുവിക്കറ്റ്‌


  മഞ്ഞണിഞ്ഞ് മൂന്നാര്‍; സഞ്ചാരികള്‍ ഒഴുകുന്നു; 15 വര്‍ഷത്തില്‍ തുടര്‍ച്ചയായ മഞ്ഞുവീഴ്ച ഇതാദ്യം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.