×
login
വലതുകാലിന്റെ ലിഗമെന്റ് തകരാറിലായി; ശസ്ത്രക്രിയയെ തുടർന്ന് രക്തയോട്ടം നിലച്ചതോടെ കാല്‍ മുറിച്ചുമാറ്റി, മരണത്തിന് കീഴടങ്ങി ഫുട്ബോൾ താരം

പ്രിയയുടെ കാല്‍ മുറിച്ചുമാറ്റിയ സംഭവത്തില്‍ രണ്ട് ഡോക്ടര്‍മാരെ സ്ഥലം മാറ്റിയിരുന്നു. പ്രിയ മരണപ്പെട്ടതോടെ ഇവരെ സസ്പെന്‍ഡ് ചെയ്തു.

ചെന്നൈ: ശസ്ത്രക്രിയയിലെ പിഴവ് മൂലം കാല് മുറിച്ചുമാറ്റപ്പെട്ട 17കാരിയായ ഫുട്‌ബോൾ താരം മരണത്തിന് കീഴടങ്ങി. ചെന്നൈ വ്യാസർപടി സ്വദേശി രവികുമാറിന്റെ മകൾ പ്രിയയാണ് മരിച്ചത്. ജില്ലാ സംസ്ഥാന തലങ്ങളില്‍ ഫുട്ബോള്‍ മത്സരത്തില്‍ പങ്കെടുത്തിട്ടുള്ള പ്രിയ ചെന്നൈ റാണിമേരി കോളേജില്‍ ഡിഗ്രിക്ക് പഠിക്കുകയായിരുന്നു. ചെന്നൈ രാജീവ് ഗാന്ധി സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

ദിവസങ്ങള്‍ക്ക് മുമ്പ് ഫുട്ബോള്‍ പരിശീലനം നടത്തുന്നതിനിടെയാണ് പെണ്‍കുട്ടിയുടെ വലതുകാലിന്റെ ലിഗമെന്റ് തകരാറിലായത്. അസഹനീയമായ വേദനയെ തുടര്‍ന്ന് ഈ മാസം ഏഴിന് പെരമ്പൂര്‍ പെരിയാര്‍ നഗര്‍ സര്‍ക്കാര്‍ സബ‌ര്‍ബന്‍ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. എന്നിട്ടും കാല്‍ വേദനയ്ക്ക് ശമനമുണ്ടായില്ല. കാലില്‍ നീരും കൂടി വന്നതോടെ പ്രിയയെ വിദഗ്‌ദ ചികിത്സയ്ക്കായി ഡോക്ടര്‍മാര്‍ രാജീവ് ഗാന്ധി സര്‍ക്കാര്‍ ആശുപത്രിയിലേയ്ക്ക് അയച്ചു. ഇവിടെ നടത്തിയ പരിശോധനയില്‍ കുട്ടിയുടെ വലതുകാലിലേയ്ക്കുള്ള രക്തയോട്ടം തടസപ്പെട്ടതായി കണ്ടെത്തി. പേശികളെല്ലാം നശിച്ചതിനാല്‍ കാല്‍ മുറിച്ചുമാറ്റുകയല്ലാതെ വേറെ വഴിയില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കാല്‍ മുറിച്ചുമാറ്റിയ ശേഷം വിദഗ്‌ദ സംഘത്തിന്റെ നിരീക്ഷണത്തില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു പ്രിയ.

എന്നാല്‍ അധികം വൈകാതെ ആരോഗ്യ നില തകരാറിലായി. ഇന്ന് രാവിലെയോടെ പ്രിയ മരണത്തിന് കീഴടങ്ങി. ഡോക്ടര്‍മാരുടെ അശ്രദ്ധ മൂലമാണ് കുട്ടി മരിച്ചതെന്ന് ആരോഗ്യ മന്ത്രി എം സുബ്രഹ്മണ്യന്‍ പറഞ്ഞു. രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. പ്രിയയുടെ കാല്‍ മുറിച്ചുമാറ്റിയ സംഭവത്തില്‍ രണ്ട് ഡോക്ടര്‍മാരെ സ്ഥലം മാറ്റിയിരുന്നു. പ്രിയ മരണപ്പെട്ടതോടെ ഇവരെ സസ്പെന്‍ഡ് ചെയ്തു.

  comment

  LATEST NEWS


  ഖുറാന്‍ പറയുന്നത് ആണിന് രണ്ടു പെണ്ണിന്റേതിന് തുല്യമായി ഓഹരി; തുല്യ സ്വത്തവകാശം അംഗീകരിക്കില്ല; കുടുംബശ്രീ പ്രതിജ്ഞക്കെതിരേ സമസ്ത


  ഒരു നില കയറാന്‍ സാധിക്കുന്നില്ല; ക്ലിഫ് ഹൗസില്‍ ലിഫ്റ്റ് നിര്‍മിക്കാന്‍ 25.50 ലക്ഷം രൂപ; ക്ലിഫ് ഹൗസില്‍ ലിഫ്റ്റ് നിര്‍മിക്കുന്നത് ആദ്യമായി


  വിഴിഞ്ഞം വികസനത്തിന്റെ കവാടം; ആവശ്യം ന്യായം, സമരം അന്യായം


  രണ്ടാംഘട്ട വോട്ടെടുപ്പ്: പരസ്യപ്രചാരണം ഇന്ന് സമാപിക്കും; ആവേശക്കൊടുമുടിയില്‍ ബിജെപി; നിവര്‍ന്നു നില്‍ക്കാന്‍ പോലുമാകാതെ കോണ്‍ഗ്രസ്


  അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ ആന ചവിട്ടിക്കൊന്നു; കഴിഞ്ഞ നാല് മാസത്തിനിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് നാലു പേർ


  സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന് തിരുവനന്തപുരത്ത് തുടക്കം: മീറ്റിലെ ആദ്യ സ്വർണം പാലക്കാട് ജില്ലയ്ക്ക്, ഔദ്യോഗിക ഉദ്ഘാടനം വൈകിട്ട്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.